---
title: "കോഴിക്കോട് പേരാമ്പ്രയിൽ ഭ്രാന്തന്‍ കുറുക്കന്റെ ആക്രമണം; പതിനൊന്നുകാരിയടക്കം രണ്ട് പേർക്ക് കടിയേറ്റു"
english_title: "Mad fox attacks in Perambra Kozhikode Two people including an 11 year old were bitten"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307985/mad-fox-attacks-in-perambra-kozhikode-two-people-including-an-11-year-old-were-bitten"
published_at: "2025-08-12T10:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ace1c5cae2_hjgj.jpg"
keywords: []
---

# കോഴിക്കോട് പേരാമ്പ്രയിൽ ഭ്രാന്തന്‍ കുറുക്കന്റെ ആക്രമണം; പതിനൊന്നുകാരിയടക്കം രണ്ട് പേർക്ക് കടിയേറ്റു

> **Lead Summary:** **പേരാമ്പ്ര(കോഴിക്കോട്): ( **[www.truevisionnews.com]** ) **പേരാമ്പ്രയില്‍ ഭ്രാന്തന്‍ കുറുക്കന്റെ ആക്രമണം. കല്പത്തൂര്‍ അഞ്ചാംപിടിക പരിസരപ്രദേശത്ത് ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. സുഖമില്ലാതെ വീടിനകത്ത് മുറിയില്‍ കിടന്ന 11 വയസുള്ള കുട്ടിയെ ഭ്രാന്തന്‍ കുറുക്കന്‍ വീടിനകത്തുകയറി കാലിന് കടിച്ചു. വയോധികനായ കാവുംപൊയില്‍ രാജനും കടിയേറ്റു.

## Article Content

**പേരാമ്പ്ര(കോഴിക്കോട്): ( **[www.truevisionnews.com]** ) **പേരാമ്പ്രയില്‍ ഭ്രാന്തന്‍ കുറുക്കന്റെ ആക്രമണം. കല്പത്തൂര്‍ അഞ്ചാംപിടിക പരിസരപ്രദേശത്ത് ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. സുഖമില്ലാതെ വീടിനകത്ത് മുറിയില്‍ കിടന്ന 11 വയസുള്ള കുട്ടിയെ ഭ്രാന്തന്‍ കുറുക്കന്‍ വീടിനകത്തുകയറി കാലിന് കടിച്ചു. വയോധികനായ കാവുംപൊയില്‍ രാജനും കടിയേറ്റു.

നിരവധി വീട്ടുമൃഗങ്ങളെയും ഭ്രാന്തന്‍ കുറുക്കന്‍ കടിച്ചിട്ടുണ്ട്. നാട്ടുകാര്‍ കുറുക്കന്റെ പുറകെ ഓടിയെങ്കിലും പിന്നെ കാണാന്‍ സാധിച്ചില്ല. മറ്റ് തെരുവ് നായകളെയും കടിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്. പരിക്കേറ്റ ഇരുവരെയും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമികചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307985/mad-fox-attacks-in-perambra-kozhikode-two-people-including-an-11-year-old-were-bitten)