---
title: "‘പരാതി എഴുതി നൽകിയിട്ട് എന്തുണ്ടായി?’ വൈദേകം റിസോർട്ട് വിഷയം വീണ്ടും ഉന്നയിച്ച് പി.ജയരാജൻ"
english_title: "MV Govindan responds to P Jayarajan's complaint about the resort controversy, stating what action was taken"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307971/mv-govindan-responds-to-p-jayarajans-complaint-about-the-resort-controversy-stating-what-action-was-taken"
published_at: "2025-08-12T09:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ab8098eb13_ep.jpg"
keywords: []
---

# ‘പരാതി എഴുതി നൽകിയിട്ട് എന്തുണ്ടായി?’ വൈദേകം റിസോർട്ട് വിഷയം വീണ്ടും ഉന്നയിച്ച് പി.ജയരാജൻ

> **Lead Summary:** **തിരുവനന്തപുരം: ഒ**രിടവേളയ്ക്ക് ശേഷം സിപിഎമ്മിൽ വീണ്ടും റിസോർട്ട് വിവാദം. റിസോർട്ട് വിവാദത്തിലും അനധികൃത സ്വത്ത് സമ്പാദനത്തിലും ഇപി ജയരാജനെതിരായ ആരോപണം വിടാതെ പിന്തുടരുകയാണ് പി ജയരാജൻ. സംസ്ഥാന സമിതിയിൽ ഉന്നയിച്ച പരാതിയിൽ എന്ത് നടപടിയെടുത്തുവെന്ന് പി ജയരാജൻ ചോദിച്ചു. കഴിഞ്ഞ സംസ്ഥാന സമിതിയോഗത്തിലും പി ജയരാജൻ പ്രശ്നം പറഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നേരത്തെ റിസോർട്ട് വിവാദം സിപിഎമ്മിൽ ഉന്നയിച്ചതും പി ജയരാജനായിരുന്നു.

## Article Content

**തിരുവനന്തപുരം: ഒ**രിടവേളയ്ക്ക് ശേഷം സിപിഎമ്മിൽ വീണ്ടും റിസോർട്ട് വിവാദം. റിസോർട്ട് വിവാദത്തിലും അനധികൃത സ്വത്ത് സമ്പാദനത്തിലും ഇപി ജയരാജനെതിരായ ആരോപണം വിടാതെ പിന്തുടരുകയാണ് പി ജയരാജൻ. സംസ്ഥാന സമിതിയിൽ ഉന്നയിച്ച പരാതിയിൽ എന്ത് നടപടിയെടുത്തുവെന്ന് പി ജയരാജൻ ചോദിച്ചു. കഴിഞ്ഞ സംസ്ഥാന സമിതിയോഗത്തിലും പി ജയരാജൻ പ്രശ്നം പറഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നേരത്തെ റിസോർട്ട് വിവാദം സിപിഎമ്മിൽ ഉന്നയിച്ചതും പി ജയരാജനായിരുന്നു.

അനധികൃത സ്വത്ത് സമ്പാദനമടക്കമുള്ള ആരോപണങ്ങളിൾ പി ജയരാജൻ, ഇപി ജയരാജനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രശ്നം പാർട്ടി പരിഗണിക്കുമെന്നായിരുന്നു എംവി ഗോവിന്ദൻ്റെ മറുപടി. പലകാരണങ്ങളാൽ ചർച്ച നീണ്ടുപോയതാണെന്ന് വിശദീകരിച്ച എംവി ​ഗോവിന്ദൻ പ്രശ്നം വിട്ടിട്ടില്ലെന്നും മറുപടി നൽകി.

വൈദികൻ റിസോർട്ടുമായി ബന്ധപ്പെട്ട് ആ വിവാദം ആദ്യം ഉന്നയിക്കുന്നത് 2022 നവംബറിൽ ചേർന്ന CPIMന്റെ സംസ്ഥാന കമ്മിറ്റിയിലാണ്. അന്ന് തെറ്റുതിരുത്തൽ രേഖയുമായി ബന്ധപ്പെട്ട ചർച്ചക്കിടെയാണ് പി ജയരാജൻ ഈ ആരോപണം ഉന്നയിക്കുന്നത്. ഇപ്പോൾ അത് വീണ്ടും ഉന്നയിക്കുന്നു. അന്ന് താൻ ആരോപണം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചപ്പോൾ തന്നോട് പരാതി എഴുതി നൽകാനാണ് സെക്രട്ടറി ആവശ്യപ്പെട്ടത്. എഴുതി നൽകിയിട്ട് എന്തായി എന്ന ചോദ്യമാണ് സംസ്ഥാന സമിതിയിൽ ജയരാജൻ ഉന്നയിച്ചത്.

ഈ കാര്യത്തിൽ ഈ പരിശോധന നിർത്തിയിട്ടില്ലെന്ന് എംവി ​ഗോവിന്ദൻ പി ജയരാജന് മറുപടി നൽകി. കണ്ണൂരിലെ CPM രാഷ്ട്രീയത്തിലുണ്ടാകുന്ന ചേരിതിരിവുകളുടെ ഫലമാണ് ഈ ആരോപണം വീണ്ടും ഉയർത്താനുള്ള എന്നാണ് പൊതുവെ ഉയരുന്ന വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307971/mv-govindan-responds-to-p-jayarajans-complaint-about-the-resort-controversy-stating-what-action-was-taken)