---
title: "ഓ​ണ​ച്ചെ​ല​വു​ക​ൾ ത​ല​ക്ക്​ മു​ക​ളി​ൽ.... വേണ്ടത്​ 19,000 കോടിയെന്ന് പ്രാ​ഥ​മി​ക ക​ണ​ക്ക്; കേ​​ന്ദ്രം കനിഞ്ഞാൽ 11,180 കോടി"
english_title: "kerala government approaches centre government seeking permission for taking loan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307953/kerala-government-approaches-centre-government-seeking-permission-for-taking-loan"
published_at: "2025-08-12T07:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689aa5a00887e_yty.jpg"
keywords: []
---

# ഓ​ണ​ച്ചെ​ല​വു​ക​ൾ ത​ല​ക്ക്​ മു​ക​ളി​ൽ.... വേണ്ടത്​ 19,000 കോടിയെന്ന് പ്രാ​ഥ​മി​ക ക​ണ​ക്ക്; കേ​​ന്ദ്രം കനിഞ്ഞാൽ 11,180 കോടി

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം: [** ഓ​ണ​ച്ചെ​ല​വു​ക​ൾ ത​ല​ക്ക്​ മു​ക​ളി​ൽ ക​നം​തൂ​ങ്ങി​യ​തോ​ടെ​ പ​ല​ഘ​ട്ട​ങ്ങ​ളി​ൽ വെ​ട്ടി​ക്കു​റ​ച്ച​തും എ​ന്നാ​ൽ അ​ർ​ഹ​ത​പ്പെ​ട്ട​തു​മാ​യ ക​ട​മെ​ടു​പ്പു​ക​ൾ​ക്ക്​ അ​നു​മ​തി തേ​ടി കേ​ര​ളം കേ​ന്ദ്ര​ത്തെ സ​മീ​പി​ച്ചു. 19,000 കോ​ടി​യോ​ളം രൂ​പ​ ഓ​ണ​ച്ചെ​ല​വു​ക​ൾ​ക്ക്​ വേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക ക​ണ​ക്ക്.

## Article Content

**തി​രു​വ​ന​ന്ത​പു​രം: [** ഓ​ണ​ച്ചെ​ല​വു​ക​ൾ ത​ല​ക്ക്​ മു​ക​ളി​ൽ ക​നം​തൂ​ങ്ങി​യ​തോ​ടെ​ പ​ല​ഘ​ട്ട​ങ്ങ​ളി​ൽ വെ​ട്ടി​ക്കു​റ​ച്ച​തും എ​ന്നാ​ൽ അ​ർ​ഹ​ത​പ്പെ​ട്ട​തു​മാ​യ ക​ട​മെ​ടു​പ്പു​ക​ൾ​ക്ക്​ അ​നു​മ​തി തേ​ടി കേ​ര​ളം കേ​ന്ദ്ര​ത്തെ സ​മീ​പി​ച്ചു. 19,000 കോ​ടി​യോ​ളം രൂ​പ​ ഓ​ണ​ച്ചെ​ല​വു​ക​ൾ​ക്ക്​ വേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക ക​ണ​ക്ക്.

കേ​ന്ദ്രം ക​നി​ഞ്ഞാ​ൽ ഗാ​ര​ണ്ടി റി​ഡം​പ്ഷ​ൻ ഫ​ണ്ട്​ ഇ​ന​ത്തി​ലെ 3,323 കോ​ടി​യും ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച 6,000 കോ​ടി​യും ജി.​എ​സ്.​ഡി.​പി ക്ര​മീ​ക​രി​ച്ച​തി​ൽ​ കു​റ​വ്​ വ​ന്ന 1,877 കോ​ടി​യു​മ​ട​ക്കം 11,180 കോ​ടി വാ​യ്​​പ​​യെ​ടു​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ങ്ങും. ഇ​തി​ന്​ പു​റ​മെ ഐ.​ജി.​എ​സ്.​ടി ഇ​ന​ത്തി​ൽ വെ​ട്ടി​ക്കു​റ​ച്ച 965.16 കോ​ടി​യും കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ക​ട​മെ​ടു​പ്പും ഐ.​ജി.​എ​സ്.​ടി വി​ഹി​ത​വും ചേ​രു​​​​മ്പോ​ൾ 12,145.16 കോ​ടി​യാ​കും. ബാ​ക്കി തു​ക ക​ണ്ടെ​ത്തി​യാ​ൽ അ​ധി​കം ക്ഷീ​ണ​മി​ല്ലാ​തെ ഓ​ണ​​ച്ചെ​ല​വു​ക​ൾ മ​റി​ക​ട​ക്കാം. 2024-25 വ​ർ​ഷ​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച്​ സം​സ്ഥാ​ന​ത്തി​ന്റെ മൊ​ത്തം വ​രു​മാ​ന​ത്തി​ന്റെ 75 ശ​ത​മാ​ന​വും സ്വ​ന്തം സ്രോ​ത​സ്സു​ക​ളി​ൽ​നി​ന്നാ​ണ്.

2020-21ൽ 44 ​ശ​ത​മാ​ന​മാ​യി​രു​ന്ന കേ​ന്ദ്ര വി​ഹി​തം ഇ​​പ്പോ​ൾ 25 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ഇ​ത് സാ​മ്പ​ത്തി​ക​മാ​യും സാ​മൂ​ഹി​ക​മാ​യും സം​സ്ഥാ​ന​ത്തി​ന്റെ നേ​ട്ട​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യാ​ണെ​ന്നാ​ണ്​ കേ​ര​ള​ത്തി​ന്‍റെ നി​ല​പാ​ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307953/kerala-government-approaches-centre-government-seeking-permission-for-taking-loan)