---
title: "പൊലീസ് നായ അനിയുടെ വീട്ടിൽ നിന്ന് മണം പിടിച്ച് രാജൻ്റെ വീട്ടിലെത്തി; കൂട്ടുകാരനെ കൊന്ന് യുവാവ്"
english_title: "Police dog sniffs Ani's house and reaches Rajan house youth kills friend"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307946/police-dog-sniffs-anis-house-and-reaches-rajan-house-youth-kills-friend"
published_at: "2025-08-12T06:31:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689a92da041b4_hg.jpg"
keywords: []
---

# പൊലീസ് നായ അനിയുടെ വീട്ടിൽ നിന്ന് മണം പിടിച്ച് രാജൻ്റെ വീട്ടിലെത്തി; കൂട്ടുകാരനെ കൊന്ന് യുവാവ്

> **Lead Summary:** **പത്തനംതിട്ട : [ **പത്തനംതിട്ട കൂടലിൽ യുവാവിനെ അയൽക്കാരനായ സുഹൃത്ത് കുത്തിക്കൊന്നു. കൊലപാതകത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ വൈകിട്ടോടെ പൊലീസ് പിടികൂടി. മദ്യപിച്ചുള്ള വഴക്കിനിടെ കൊലപ്പെടുത്തി എന്നാണ് കണ്ടെത്തൽ. കൂടൽ പയറ്റുകാലായിൽ താമസിക്കുന്ന 40 വയസ്സുള്ള രാജൻ ആണ് കൊല്ലപ്പെട്ടത്.

## Article Content

**പത്തനംതിട്ട : [ **പത്തനംതിട്ട കൂടലിൽ യുവാവിനെ അയൽക്കാരനായ സുഹൃത്ത് കുത്തിക്കൊന്നു. കൊലപാതകത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ വൈകിട്ടോടെ പൊലീസ് പിടികൂടി. മദ്യപിച്ചുള്ള വഴക്കിനിടെ കൊലപ്പെടുത്തി എന്നാണ് കണ്ടെത്തൽ. കൂടൽ പയറ്റുകാലായിൽ താമസിക്കുന്ന 40 വയസ്സുള്ള രാജൻ ആണ് കൊല്ലപ്പെട്ടത്.

അയൽക്കാരനായ അനിയാണ് പിടിയിലായത്. വിജനമായ പ്രദേശത്ത് അനിയും രാജനും താമസിക്കുന്ന കൂരകൾ മാത്രമാണ് ഉള്ളത്. ഇന്നലെ രാത്രിയിൽ മദ്യപിച്ചുള്ള വഴക്കിനിടെ അനിയുടെ വീട്ടിൽ വച്ച് കുത്തി. കുത്തേറ്റ രാജൻ സ്വന്തം വീട്ടിൽ വന്ന് കിടന്ന് മരിച്ചു. രാജന്റെ മരണം അറിഞ്ഞതോടെ അനി രാവിലെ സ്ഥലം വിടുകയായിരുന്നു. രാജന്റെ അപ്പച്ചിയാണ് രാവിലെ മൃതദേഹം കണ്ടതും പൊലീസിനെ അറിയിച്ചതും.

പൊലീസ് നായ അനിയുടെ വീട്ടിൽ നിന്നു മണം പിടിച്ച് രാജൻ്റെ വീട്ടിലെത്തിയശേഷം സമീപത്തെ റബർതോട്ടം വഴി അനി ബസ് കയറിയ സ്ഥലം വരെ ഓടി. മറ്റ് പല സ്ഥലങ്ങളിലും കറങ്ങി നടന്നശേഷം തിരികെ കൂടലിലെത്തിയ പ്രതിയെ പൊലീസ് പിടികൂടി. കൊല്ലപ്പെട്ട രാജനും പ്രതി അനിയും അടുത്ത സുഹൃത്തുക്കളായിരുന്നു കൊല്ലപ്പെട്ട രാജൻ അവിവാഹിതനാണ്. മാതാപിതാക്കളുടെ മരണശേഷമാണ് കൂടലിലെ ബന്ധുവീട്ടിലേക്ക് താമസം മാറിയത്. അനി വിവാഹിതനാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307946/police-dog-sniffs-anis-house-and-reaches-rajan-house-youth-kills-friend)