---
title: "മാഹിയിൽ നിന്നും മദ്യം കടത്തിയ അഴിക്കോട് സ്വദേശി തലശേരിയിൽ പിടിയിൽ"
english_title: "Azhikode native arrested in Thalassery for smuggling liquor from Mahe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307907/azhikode-native-arrested-in-thalassery-for-smuggling-liquor-from-mahe"
published_at: "2025-08-11T20:05:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/6899ffe13aa68_ff.jpg"
keywords: []
---

# മാഹിയിൽ നിന്നും മദ്യം കടത്തിയ അഴിക്കോട് സ്വദേശി തലശേരിയിൽ പിടിയിൽ

> **Lead Summary:** **മാഹി: [** മാഹി മദ്യം ഒളിച്ചു കടത്തുന്നതിനിടയിൽ അഴിക്കോട് സ്വദേശി തലശ്ശേരിയിൽ പിടിയിലായി. ഓണം സ്പെ‌ഷൽ ഡ്രൈവിൻ്റെ ഭാഗമായി തലശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ്‌ എക്‌സൈസ് ഇൻസ്പെ‌ക്ടർ കെ.എം. ദീപക്കും പാർട്ടിയും ചേർന്ന് കുട്ടിമാക്കൂലിൽ വാഹന പരിശോധന നടത്തവെയാണ് 20 ലിറ്റർ പുതുച്ചേരി മദ്യവുമായി എത്തിയ അഴിക്കോട്ടെ കളത്തിൽ വീട്ടിൽ കെ ഷാജി യെ പിടികൂടിയത്.

## Article Content

**മാഹി: [** മാഹി മദ്യം ഒളിച്ചു കടത്തുന്നതിനിടയിൽ അഴിക്കോട് സ്വദേശി തലശ്ശേരിയിൽ പിടിയിലായി. ഓണം സ്പെ‌ഷൽ ഡ്രൈവിൻ്റെ ഭാഗമായി തലശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻ്റ്‌ എക്‌സൈസ് ഇൻസ്പെ‌ക്ടർ കെ.എം. ദീപക്കും പാർട്ടിയും ചേർന്ന് കുട്ടിമാക്കൂലിൽ വാഹന പരിശോധന നടത്തവെയാണ് 20 ലിറ്റർ പുതുച്ചേരി മദ്യവുമായി എത്തിയ അഴിക്കോട്ടെ കളത്തിൽ വീട്ടിൽ കെ ഷാജി യെ പിടികൂടിയത്.

മദ്യക്കടത്തുകാരനായ ഇയാളെ ദിവസങ്ങളായി എക്സൈസ് നീരിക്ഷിച്ചു വരികയായിരുന്നു. പാർട്ടിയിൽ പ്രിവൻ്റിവ് ഓഫീസർ ഗ്രേഡ് ലെനിൻ എഡ്വേർഡ്, ഡബ്ലിയുഇ. സി.ഇ.ഒ. എം കെ പ്രസന്ന, കെ സരിൻ മാജി പി. പ്രിയേഷ് എന്നിവരും ഉണ്ടായിരുന്നു.

മറ്റൊരു സംഭവത്തിൽ മാഹിയിൽ നിന്നും കേരളത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ യുവാവ് പിടിയിൽ. മാഹി സ്വദേശിയായ ശ്യാമിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് കൊയിലാണ്ടിയിൽ വിൽപ്പനയ്ക്കായി കാറിൽ കടത്തിക്കൊണ്ട് വന്ന മാഹി മദ്യവുമായി ശ്യാമിനെ എക്സൈസ് അറസ്റ്റ് ചെയ്തത്.

ഇയാൾ മദ്യം കടത്തിയ കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. ഓണത്തോടനുബന്ധിച്ച് മാഹിയിൽ നിന്നും കേരളത്തിലേക്ക് മദ്യക്കടത്ത് നടക്കുന്നുണ്ടെന്നും ശക്തമായ പരിശോധന നടത്തുമെന്നും ശ്യാമിനെ അറസ്റ്റ് ചെയ്ത അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ ഐസക്ക് പറഞ്ഞു.

പരിശോധനയിൽ പ്രിവന്‍റീവ് ഓഫീസർ ശിവകുമാർ.കെ.കെ, പ്രിവന്‍റീവ് ഓഫീസർ(ഗ്രേഡ്)മാരായ രാകേഷ് ബാബു, ശ്രീജിത്ത്‌.സി.കെ, ഷംസുദ്ധീൻ.കെ.ടി എന്നിവരും പങ്കെടുത്തു, അതിനിടെ തിരുവനന്തപുരം ഒറ്റശേഖരമംഗലത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാളെ പിടികൂടി. രാജേഷ് എന്നയാളാണ് മദ്യശേഖരവും മദ്യം കടത്താൻ ഉപയോഗിച്ച ബൈക്കുമായി പിടിയിലായത്.

നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ.എ.കെ യും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ പ്രിവന്‍റീവ് ഓഫീസർ അരുൺ കുമാർ.എസ്, പ്രിവന്‍റീവ് ഓഫീസർ(ഗ്രേഡ്) രജിത്ത്.കെ.ആർ, സിവിൽ എക്സൈസ് ഓഫീസർ പ്രവീൺ.എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിബു.ടി എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307907/azhikode-native-arrested-in-thalassery-for-smuggling-liquor-from-mahe)