---
title: "കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടം; രണ്ടുപേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു"
english_title: "Car crashes into footpath in accident Two people's licenses suspended"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307903/car-crashes-into-footpath-in-accident-two-peoples-licenses-suspended"
published_at: "2025-08-11T19:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6899f4f772e4a_WhatsApp_Image_2025-08-11_at_7.19.30_PM.jpeg"
keywords: []
---

# കാര്‍ ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടം; രണ്ടുപേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

> **Lead Summary:** തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ വാഹനാപകടത്തില്‍ രണ്ടുപേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. വാഹനമോടിച്ച എ.കെ. വിഷ്ണുനാഥ്, ഡ്രൈവിംഗ് പരിശീലനം നല്‍കിയ വിജയന്‍ കെ എന്നിവരുടെ ലൈസന്‍സ് ആണ് സസ്‌പെന്‍ഡ് ചെയ്തത്.

## Article Content

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ വാഹനാപകടത്തില്‍ രണ്ടുപേരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. വാഹനമോടിച്ച എ.കെ. വിഷ്ണുനാഥ്, ഡ്രൈവിംഗ് പരിശീലനം നല്‍കിയ വിജയന്‍ കെ എന്നിവരുടെ ലൈസന്‍സ് ആണ് സസ്‌പെന്‍ഡ് ചെയ്തത്.

ഇരുവരെയും എടപ്പാള്‍ ഡ്രൈവിംഗ് പരിശീലന കേന്ദ്രത്തില്‍ പരിശീലനത്തിന് അയക്കാനും ഉത്തരവുണ്ട്. ഒരു വര്‍ഷത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഷന്‍. ഇന്നലെ നടന്ന അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ നാലുപേരുടെ നില ഇപ്പോഴും ഗുരുതരമാണ്. രണ്ട് ഓട്ടോഡ്രൈവര്‍മാര്‍ക്കും വഴിയാത്രക്കാരിയായ സ്ത്രീക്കടക്കം തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

വഴിയാത്രക്കാരായ ശ്രീപ്രീയ, ആഞ്ജനേയൻ, ഓട്ടോ ഡ്രൈവര്‍മാരായ ഷാഫി, സുരേന്ദ്രൻ എന്നിവർ വെന്റിലേറ്ററിലാണ്. ഷാഫിക്ക് ഇന്നലെ രാത്രി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശാസ്ത്രക്രിയ നടത്തി. വട്ടിയൂർക്കാവ് സ്വദേശി വിഷ്ണുനാഥ് ഡ്രൈവിങ്ങ് പരിശീലിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബ്രേക്കിന് പകരം ആക്സിലേറ്റര്‍ ചവിട്ടിയതിനെ തുടര്‍ന്നാണ് കാര്‍ നടപ്പാതയിലേയ്ക്ക് ഇടിച്ചു കയറിയത്. സംഭവത്തിൽ പോലിസ് കേസ് എടുത്തിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ജനറൽ ആശുപത്രിക്ക് മുന്നിൽ അപകടമുണ്ടായത്. തൊട്ടടുത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറെയും സ്ത്രീയെയും ഇടിച്ചു തെറിപ്പിച്ച കാർ മറ്റുള്ളവരെയും ഇടിച്ചിട്ടു. വട്ടിയൂർക്കാവ് സ്വദേശി വിഷ്ണുനാഥും അമ്മാവനുമാണ് കാറിലുണ്ടായിരുന്നത്. കാറിന് യന്ത്രത്തകരാർ ഒന്നുമില്ലെന്നും ​ആർടിഒ വ്യക്തമാക്കിയിട്ടുണ്ട്. വിഷ്ണുനാഥിന് 2019 ൽ ലൈസൻസ് ലഭിച്ചിട്ടുണ്ട്. ​ഗതാ​ഗത കമ്മീഷണർ ആശുപത്രിയിൽ ഉണ്ടായിരുന്ന സമയത്താണ് അപകടം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307903/car-crashes-into-footpath-in-accident-two-peoples-licenses-suspended)