---
title: "ഇതാണോ തൊഴിൽ ...? വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വിൽപന; കൊല്ലത്ത് 14 ഗ്രാം എംഡിഎംഎയുമായി ഓട്ടോ ഡ്രൈവർമാർ പിടിയിൽ"
english_title: "Drug trafficking targeting students Auto drivers arrested with 14 grams of MDMA in Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307891/drug-trafficking-targeting-students-auto-drivers-arrested-with-14-grams-of-mdma-in-kollam"
published_at: "2025-08-11T17:39:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6899ddb7483f5_uyuyt.jpg"
keywords: []
---

# ഇതാണോ തൊഴിൽ ...? വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരി വിൽപന; കൊല്ലത്ത് 14 ഗ്രാം എംഡിഎംഎയുമായി ഓട്ടോ ഡ്രൈവർമാർ പിടിയിൽ

> **Lead Summary:** **കൊല്ലം : ( **[www.truevisionnews.com]** ) **കൊല്ലത്ത് എംഡിഎംഎയുമായി ഓട്ടോ ഡ്രൈവർമാർ പിടിയിൽ. കൊല്ലം സ്വദേശികളായ അനു, അൻസാരി എന്നിവരാണ് പിടിയിലായത്. 14 ഗ്രാം എംഡിഎംഐയും കഞ്ചാവും ഇവരിൽനിന്ന് പിടികൂടി. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ചെറുകിട കച്ചവടക്കാർക്ക് വേണ്ടിയിട്ടാണ് എത്തിച്ചത്.

## Article Content

**കൊല്ലം : ( **[www.truevisionnews.com]** ) **കൊല്ലത്ത് എംഡിഎംഎയുമായി ഓട്ടോ ഡ്രൈവർമാർ പിടിയിൽ. കൊല്ലം സ്വദേശികളായ അനു, അൻസാരി എന്നിവരാണ് പിടിയിലായത്. 14 ഗ്രാം എംഡിഎംഐയും കഞ്ചാവും ഇവരിൽനിന്ന് പിടികൂടി. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ചെറുകിട കച്ചവടക്കാർക്ക് വേണ്ടിയിട്ടാണ് എത്തിച്ചത്.

കൊല്ലം റെയിൽവേ സ്റ്റേഷൻ രണ്ടാം ഗേറ്റിന് സമീപത്തു നിന്നാണ് പ്രതികളെ പിടികൂടിയത്. ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി രാത്രി പരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘം സംശയത്തിന്‍റെ അടിസ്ഥാനത്തിൻ പ്രതികളെ തടഞ്ഞു നിർത്തുകയായിരുന്നു.

ബെംഗളൂരുവിൽ നിന്ന് ട്രെയിൻ മാർഗം ബാഗിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി മരുന്ന് എത്തിച്ചത്. വിദ്യാർത്ഥികളെ അടക്കം കേന്ദ്രീകരിച്ച് വിൽപന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് എക്സൈസ് വ്യക്തമാക്കി.

അതേസമയം മാഹിയിൽ നിന്നും കേരളത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ യുവാവ് പിടിയിൽ. മാഹി സ്വദേശിയായ ശ്യാമിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് കൊയിലാണ്ടിയിൽ വിൽപ്പനയ്ക്കായി കാറിൽ കടത്തിക്കൊണ്ട് വന്ന മാഹി മദ്യവുമായി ശ്യാമിനെ എക്സൈസ് അറസ്റ്റ് ചെയ്തത്.

ഇയാൾ മദ്യം കടത്തിയ കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. ഓണത്തോടനുബന്ധിച്ച് മാഹിയിൽ നിന്നും കേരളത്തിലേക്ക് മദ്യക്കടത്ത് നടക്കുന്നുണ്ടെന്നും ശക്തമായ പരിശോധന നടത്തുമെന്നും ശ്യാമിനെ അറസ്റ്റ് ചെയ്ത അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ ഐസക്ക് പറഞ്ഞു.

പരിശോധനയിൽ പ്രിവന്‍റീവ് ഓഫീസർ ശിവകുമാർ.കെ.കെ, പ്രിവന്‍റീവ് ഓഫീസർ(ഗ്രേഡ്)മാരായ രാകേഷ് ബാബു, ശ്രീജിത്ത്‌.സി.കെ, ഷംസുദ്ധീൻ.കെ.ടി എന്നിവരും പങ്കെടുത്തു, അതിനിടെ തിരുവനന്തപുരം ഒറ്റശേഖരമംഗലത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാളെ പിടികൂടി. രാജേഷ് എന്നയാളാണ് മദ്യശേഖരവും മദ്യം കടത്താൻ ഉപയോഗിച്ച ബൈക്കുമായി പിടിയിലായത്.

നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ.എ.കെ യും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ പ്രിവന്‍റീവ് ഓഫീസർ അരുൺ കുമാർ.എസ്, പ്രിവന്‍റീവ് ഓഫീസർ(ഗ്രേഡ്) രജിത്ത്.കെ.ആർ, സിവിൽ എക്സൈസ് ഓഫീസർ പ്രവീൺ.എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിബു.ടി എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307891/drug-trafficking-targeting-students-auto-drivers-arrested-with-14-grams-of-mdma-in-kollam)