---
title: "ചീറിപ്പാഞ്ഞെത്തിയ കാർ ലക്ഷ്യംവെച്ചത് കൊയിലാണ്ടി; അനധികൃതമായി കടത്തിയ മദ്യവുമായി മാഹി സ്വദേശി യുവാവ് പിടിയിൽ"
english_title: "A car carrying liquor was targeted by a drunk driver a Mahe native youth arrested for illegally smuggling liquor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307871/a-car-carrying-liquor-was-targeted-by-a-drunk-driver-a-mahe-native-youth-arrested-for-illegally-smuggling-liquor"
published_at: "2025-08-11T16:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6899d38339ccd_jhjh.jpg"
keywords: []
---

# ചീറിപ്പാഞ്ഞെത്തിയ കാർ ലക്ഷ്യംവെച്ചത് കൊയിലാണ്ടി; അനധികൃതമായി കടത്തിയ മദ്യവുമായി മാഹി സ്വദേശി യുവാവ് പിടിയിൽ

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** ) **മാഹിയിൽ നിന്നും കേരളത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ യുവാവ് പിടിയിൽ. മാഹി സ്വദേശിയായ ശ്യാമിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് കൊയിലാണ്ടിയിൽ വിൽപ്പനയ്ക്കായി കാറിൽ കടത്തിക്കൊണ്ട് വന്ന മാഹി മദ്യവുമായി ശ്യാമിനെ എക്സൈസ് അറസ്റ്റ് ചെയ്തത്.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** ) **മാഹിയിൽ നിന്നും കേരളത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ യുവാവ് പിടിയിൽ. മാഹി സ്വദേശിയായ ശ്യാമിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് കൊയിലാണ്ടിയിൽ വിൽപ്പനയ്ക്കായി കാറിൽ കടത്തിക്കൊണ്ട് വന്ന മാഹി മദ്യവുമായി ശ്യാമിനെ എക്സൈസ് അറസ്റ്റ് ചെയ്തത്.

ഇയാൾ മദ്യം കടത്തിയ കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. ഓണത്തോടനുബന്ധിച്ച് മാഹിയിൽ നിന്നും കേരളത്തിലേക്ക് മദ്യക്കടത്ത് നടക്കുന്നുണ്ടെന്നും ശക്തമായ പരിശോധന നടത്തുമെന്നും ശ്യാമിനെ അറസ്റ്റ് ചെയ്ത അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രവീൺ ഐസക്ക് പറഞ്ഞു.

പരിശോധനയിൽ പ്രിവന്‍റീവ് ഓഫീസർ ശിവകുമാർ.കെ.കെ, പ്രിവന്‍റീവ് ഓഫീസർ(ഗ്രേഡ്)മാരായ രാകേഷ് ബാബു, ശ്രീജിത്ത്‌.സി.കെ, ഷംസുദ്ധീൻ.കെ.ടി എന്നിവരും പങ്കെടുത്തു, അതിനിടെ തിരുവനന്തപുരം ഒറ്റശേഖരമംഗലത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാളെ പിടികൂടി. രാജേഷ് എന്നയാളാണ് മദ്യശേഖരവും മദ്യം കടത്താൻ ഉപയോഗിച്ച ബൈക്കുമായി പിടിയിലായത്.

നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ.എ.കെ യും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ പ്രിവന്‍റീവ് ഓഫീസർ അരുൺ കുമാർ.എസ്, പ്രിവന്‍റീവ് ഓഫീസർ(ഗ്രേഡ്) രജിത്ത്.കെ.ആർ, സിവിൽ എക്സൈസ് ഓഫീസർ പ്രവീൺ.എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിബു.ടി എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307871/a-car-carrying-liquor-was-targeted-by-a-drunk-driver-a-mahe-native-youth-arrested-for-illegally-smuggling-liquor)