---
title: "ചിന്തിച്ച് തലപുകയ്ക്കേണ്ട...! ഓണത്തിന് സാരി സ്റ്റൈൽ ചെയ്യാനുള്ള കിടിലൻ ടിപ്സ് ഇതാ..."
english_title: "Great tips for styling sarees for Onam, as well as tips for storing sarees"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307864/great-tips-for-styling-sarees-for-onam-as-well-as-tips-for-storing-sarees"
published_at: "2025-08-11T16:43:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6899d056d834d_onam.jpg"
keywords: []
---

# ചിന്തിച്ച് തലപുകയ്ക്കേണ്ട...! ഓണത്തിന് സാരി സ്റ്റൈൽ ചെയ്യാനുള്ള കിടിലൻ ടിപ്സ് ഇതാ...

> **Lead Summary:** **[** ഈ ഓണത്തിന് കോളേജിലും ഓഫീസിലും എങ്ങനെ സാരി സ്റ്റൈൽ ചെയ്യാം എന്ന് കൺഫ്യൂസ്ഡ് അടിച്ച് ഇരിക്കുകയാണെന്നുണ്ടെങ്കിൽ ഇത് നിങ്ങൾക്കുള്ള ടിപ്സാണ് കേട്ടോ .. അതിനോടപ്പം സാരികൾ ഭംഗിയോടെയും കേടുപാടുകൾ കൂടാതെയും എങ്ങനെ സൂക്ഷിക്കാമെന്നുള്ള ടിപ്സുമുണ്ട് .

## Article Content

**[** ഈ ഓണത്തിന് കോളേജിലും ഓഫീസിലും എങ്ങനെ സാരി സ്റ്റൈൽ ചെയ്യാം എന്ന് കൺഫ്യൂസ്ഡ് അടിച്ച് ഇരിക്കുകയാണെന്നുണ്ടെങ്കിൽ ഇത് നിങ്ങൾക്കുള്ള ടിപ്സാണ് കേട്ടോ .. അതിനോടപ്പം സാരികൾ ഭംഗിയോടെയും കേടുപാടുകൾ കൂടാതെയും എങ്ങനെ സൂക്ഷിക്കാമെന്നുള്ള ടിപ്സുമുണ്ട് .

-വൈഡ് ബോർഡർ സെറ്റ് സാരിക്ക് ഒപ്പം ഒരു സ്ലീവ്‌ലെസ് ബ്ലൗസ് ഉപയോഗിച്ചുനോക്കു നിങ്ങളെ കാണാൻ സിമ്പിൾ ആൻഡ് എലഗന്റ് ലുക്കായിരിക്കും .

- മോണോക്രോം സാരിയും ബ്ലൗസും അതുപോലെതന്നെ ഓർണമെന്റ്സും സെയിം കളർ ഉപയോഗിക്കുന്നത് നല്ലതായിരിക്കും

- പുളിയിലക്കര കോട്ടൺ സാരിക്ക് ഒപ്പം പ്രിൻ്റഡ് ബ്ലൗസോ അല്ലെങ്കിൽ പ്ലെയിൻ ബ്ലൗസോ ഉപയോഗിക്കാവുന്നതാണ്

- ഒരു ഗോൾഡൻ സാരിക്ക് ഒപ്പം സ്ലീവ് റെഡ് ബ്ലൗസ് യൂസ് ചെയുന്നത് നിങ്ങളെ ബറൈറ് ആയിതോന്നിക്കും

- വൈഡ് ബോർഡർ വൈറൽ സാരിക്ക് ഒപ്പം സെയിം ബ്ലൗസ് ഉപയോഗിക്കാവുന്നതാണ്

-കസവ് സ്ട്രൈപ്പ് ബ്ലൗസിനൊപ്പം ഫ്ലോറൽ സാരി യൂസ് ചെയ്യാവുന്നതാണ് കേട്ടോ.

-കോൺട്രാസ്റ് കളേഴ്സ് ഒർണമെന്റ്സ് ഉപയോഗിച്ച്‌ നോക്കു ഉദാഹരത്തിന് മഞ്ഞ കളറുള്ള ബ്ലൗസിനൊപ്പം ഒരു ഗ്രീൻ കളറിലുള്ള ഓർണമെന്റ്സ് ഒക്കെ യൂസ് ചെയ്ത് ഒരു വെറൈറ്റി ലുക്ക് പിടിക്കാം .

-കളർഫുൾ ബോർഡഡ് കസവ് സാരിക്കൊപ്പം ജെംസ്റ്റോൺ ജ്വല്ലറിക്കൂടി ഉപയോഗിച്ചാൽ ഒരു ന്യൂ ലുക്ക് പിടിക്കാം

-ഡാർക്ക് കളർ ബ്ലൗസിന്റെ കൂടെ വൈറ്റ് പേൾ ജോക്കർ നെക്‌ളേസ്‌ കൂടി ആയാൽ നല്ലതായിരിക്കും

സാരികൾ ഭംഗിയോടെയും കേടുപാടുകൾ കൂടാതെയും സൂക്ഷിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് വിലയേറിയ പട്ടുസാരികളും മറ്റു കൈത്തറി സാരികളും ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടുവരാൻ സാധ്യതയുണ്ട്. സാരികൾ അടുക്കി വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ താഴെ നൽകുന്നു. സാരികൾ എങ്ങനെ അടുക്കിവെക്കാം ?

സാരികൾ ഉപയോഗിച്ച ശേഷം വെയിലത്തോ കാറ്റിലോ ഉണക്കി വൃത്തിയായിരിക്കുമ്പോൾ മാത്രം അടുക്കി വെക്കുക. നനവോടെ വെച്ചാൽ പൂപ്പൽ പിടിക്കാനും ദുർഗന്ധം വരാനും സാധ്യതയുണ്ട്.

വെയിലത്ത് ഉണക്കി വെക്കുക: ഇടയ്ക്കിടെ സാരികൾ തണലുള്ള സ്ഥലത്ത് കാറ്റും വെളിച്ചവും കൊള്ളിച്ച് ഉണക്കുന്നത് ഈർപ്പം ഒഴിവാക്കാൻ സഹായിക്കും.

ശരിയായ മടക്കൽ: സാരിയുടെ മടക്കുകൾ മാറ്റി മാറ്റി മടക്കി വെക്കണം. ഒരേ മടക്കിൽ തന്നെ കൂടുതൽ കാലം വെച്ചാൽ ആ ഭാഗം നശിച്ചുപോവാനും നിറം മങ്ങാനും സാധ്യതയുണ്ട്.

ബാഗിൽ സൂക്ഷിക്കുക: പ്രത്യേകിച്ച് വിലയേറിയ പട്ടുസാരികൾ തുണികൊണ്ടുള്ള ബാഗുകളിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് പൊടിയും ഈർപ്പവും ഏൽക്കാതെ സാരിയെ സംരക്ഷിക്കും. പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക, കാരണം അത് സാരിക്ക് വായു സഞ്ചാരം ലഭിക്കുന്നത് തടയും.

നാഫ്തലീൻ ബോൾസ് (നാപ്തലീൻ ഗുളികകൾ): അലമാരയിലോ ഡ്രോയറുകളിലോ സാരികൾക്കൊപ്പം നാഫ്തലീൻ ഗുളികകൾ വെക്കുന്നത് പ്രാണികളെയും കീടങ്ങളെയും അകറ്റി നിർത്താൻ സഹായിക്കും. എന്നാൽ ഇത് നേരിട്ട് സാരിയിൽ തൊടാതെ തുണിയിൽ പൊതിഞ്ഞോ ചെറിയ പാത്രത്തിലോ വെക്കുക.

വെളുത്ത തുണിയിൽ പൊതിയുക: സ്വർണ്ണക്കസവുള്ള സാരികൾ വെളുത്ത കോട്ടൺ തുണിയിൽ പൊതിഞ്ഞു വെക്കുക. ഇത് കസവിന് കറുപ്പ് നിറം വരുന്നത് തടയും.

ഹാംഗറുകൾ ഒഴിവാക്കുക: സാരികൾ ഹാംഗറിൽ തൂക്കി ഇടുന്നത് ഒഴിവാക്കുക. ഹാംഗറിൻ്റെ അറ്റത്തുള്ള തുണിക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്.

ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ സാരികൾ ദീർഘകാലം ഭംഗിയോടെയും പുതിയതുപോലെയും നിലനിർത്താൻ സാധിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307864/great-tips-for-styling-sarees-for-onam-as-well-as-tips-for-storing-sarees)