---
title: "'ഇമ്മോറൽ ട്രാഫിക്കിങിന് പിടിച്ചത് ക്ഷമിച്ചു, എല്ലാം മറന്ന് ഇറങ്ങിച്ചെന്ന് എന്നോട്... മരിച്ചോളാൻ റമീസ് സമ്മതം നൽകി'; സോനയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്"
english_title: "Suicide note containing serious allegations in Sona Eldhose's suicide case released"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307821/suicide-note-containing-serious-allegations-in-sona-eldhoses-suicide-case-released"
published_at: "2025-08-11T14:26:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6899b037befba_sona1.jpg"
keywords: []
---

# 'ഇമ്മോറൽ ട്രാഫിക്കിങിന് പിടിച്ചത് ക്ഷമിച്ചു, എല്ലാം മറന്ന് ഇറങ്ങിച്ചെന്ന് എന്നോട്... മരിച്ചോളാൻ റമീസ് സമ്മതം നൽകി'; സോനയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

> **Lead Summary:** **കൊച്ചി: **കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനി സോന എൽദോസ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തായ റമീസിനും കുടുംബത്തിനുമെതിരേ ഗുരുതരമായ ആരോപണങ്ങളടങ്ങിയ ആത്മഹത്യാക്കുറിപ്പ് പുറത്ത്. റമീസും കുടുംബവും മതം മാറാൻ നിർബന്ധിച്ചതായും മതം മാറാൻ താൻ തയാറാണെന്ന് പറഞ്ഞെങ്കിലും പിന്നേയും റമീസും കുടുംബവും തന്നോട് ക്രൂരത തുടർന്നുവെന്നുമടക്കമുള്ള കാര്യങ്ങളാണ് സോന തന്റെ ആത്മഹത്യാക്കുറിപ്പിലൂടെ ആരോപിക്കുന്നത്.

## Article Content

**കൊച്ചി: **കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനി സോന എൽദോസ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തായ റമീസിനും കുടുംബത്തിനുമെതിരേ ഗുരുതരമായ ആരോപണങ്ങളടങ്ങിയ ആത്മഹത്യാക്കുറിപ്പ് പുറത്ത്. റമീസും കുടുംബവും മതം മാറാൻ നിർബന്ധിച്ചതായും മതം മാറാൻ താൻ തയാറാണെന്ന് പറഞ്ഞെങ്കിലും പിന്നേയും റമീസും കുടുംബവും തന്നോട് ക്രൂരത തുടർന്നുവെന്നുമടക്കമുള്ള കാര്യങ്ങളാണ് സോന തന്റെ ആത്മഹത്യാക്കുറിപ്പിലൂടെ ആരോപിക്കുന്നത്.

കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ കടിഞ്ഞുമ്മേല്‍ പരേതനായ എല്‍ദോസിന്റെ മകള്‍ സോനാ എല്‍ദോസിനെ ശനിയാഴ്ച ഉച്ചയ്ക്കാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ് സോനയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടില്‍നിന്ന് കണ്ടെടുത്തത്.

വിവാഹം കഴിക്കണമെങ്കില്‍ മതംമാറണമെന്നായിരുന്നു സുഹൃത്തായ റമീസിന്റെയും കുടുംബത്തിന്റെയും നിര്‍ബന്ധമെന്നും ഇതിനിടെ രജിസ്റ്റര്‍വിവാഹം നടത്താമെന്ന് പറഞ്ഞ് റമീസ് കൂട്ടിക്കൊണ്ടുപോവുകയും എന്നാൽ റമീസിന്റെ വീട്ടില്‍ കൊണ്ടുപോവുകയും മതം മാറാനായി നിർബന്ധിക്കുകയുമായിരുന്നു. സോനയുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത അത്മഹത്യാകുറിപ്പിലാണ് സുഹൃത്തായ റമീസിനും കുടുംബത്തിനുമെതിരേ ​ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നത്.

ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാൻ എനിക്കു സാധിക്കുന്നില്ലായെന്ന് വ്യക്തമാക്കി കൊണ്ടാണ് ആത്മഹത്യ ചെയ്ത സോന സുഹൃത്തായ റമീസിനും കുടുംബത്തിനും എതിരായ ആരോപണങ്ങൾ ഉന്നയിക്കുന്നത്.

> ***"ഇമ്മോറൽ ട്രാഫിക്കി****ങിന്**** റമീസിനെ പിടിച്ചത് ക്ഷമിച്ചു. എല്ലാം മറന്ന് ഇറങ്ങിച്ചെന്ന് എന്നോട് മതം മാറാൻ നിർബന്ധിച്ചു. മതം മാറില്ല എന്ന് പറഞ്ഞ എന്നെ രജിസ്റ്റർ മാരേജ് ചെയ്യാം എന്ന് പറഞ്ഞ് വിളിച്ചിറക്കി കൊണ്ടുപോയതിനു ശേഷം അവന്റെ വീട്ടിൽ എത്തിക്കുകയും മതം മാറിയാൽ കല്യാണം നടത്താമെന്ന് പറയുകയും ചെയ്തു. മതം മാറാൻ താൻ തയാറാണെന്ന് പറഞ്ഞെങ്കിലും പിന്നേയും റമീസും കുടുംബവും തന്നോട് ക്രൂരത തുടർന്നു. ചെയ്ത തെറ്റിന് കുറ്റബോധമോ എന്നോട് സ്നേഹമോ കണ്ടില്ല. എന്നോട് മരിച്ചോളാൻ റമീസ് സമ്മതം നൽകി", സോനയുടെ ആത്മഹത്യാകുറിപ്പിൽ ആരോപിക്കുന്നു.***

അതേസമയം, സോനയുടെ മരണത്തിൽ ആണ്‍സുഹൃത്തായ റമീസിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ് റമീസ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307821/suicide-note-containing-serious-allegations-in-sona-eldhoses-suicide-case-released)