---
title: "കണ്ണൂർ പാനൂരിൽ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി"
english_title: "A complaint has been filed that a youth from Panur Vallangad was beaten up by a group"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307818/a-complaint-has-been-filed-that-a-youth-from-panur-vallangad-was-beaten-up-by-a-group"
published_at: "2025-08-11T14:08:00+05:30"
category: "Crime"
language: "ml"
image: "https://truevisionnews.com/image-uploads/6899ac2c5e0bc_police.jpg"
keywords: []
---

# കണ്ണൂർ പാനൂരിൽ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി

> **Lead Summary:** **പാനൂർ:(**[**truevisionnews.com**] പാനൂർ വള്ളങ്ങാട് സ്വദേശിയായ യുവാവിനെ സംഘം ചേർന്ന് മർദിച്ചതായി പരാതി. വള്ളങ്ങാട് നന്ദവനത്തിൽ രവീന്ദ്രൻ്റെ മകൻ വൈശാഖിനെ യാണ് നാലംഗ സംഘം ചേർന്ന് മർദ്ദിച്ച് പരിക്കേൽപ്പിച്ചതായി പരാതി നൽകിയത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് വ്യക്തമാക്കി.

## Article Content

**പാനൂർ:(**[**truevisionnews.com**] പാനൂർ വള്ളങ്ങാട് സ്വദേശിയായ യുവാവിനെ സംഘം ചേർന്ന് മർദിച്ചതായി പരാതി. വള്ളങ്ങാട് നന്ദവനത്തിൽ രവീന്ദ്രൻ്റെ മകൻ വൈശാഖിനെ യാണ് നാലംഗ സംഘം ചേർന്ന് മർദ്ദിച്ച് പരിക്കേൽപ്പിച്ചതായി പരാതി നൽകിയത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് വ്യക്തമാക്കി.

മാരകമായി പരിക്കേറ്റ വൈശാഖിനെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈശാഖിൻ്റെ പരാതിയിൽ പാനൂർ സ്വദേശികളായ അഖിൽ, രതീഷ്, സുജേഷ്, അജേഷ് എന്നിവർക്കെതിരെ പാനൂർ പൊലീസ് കേസെടുത്തു. ആഗസ്റ്റ് 6 ന് രാത്രി 8.30 ന് വള്ളങ്ങാട് കുട്ട പീടികയ്ക്ക് സമീപം വെച്ചാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

മറ്റൊരു സംഭവത്തിൽ, ഒന്നര വയസ് മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനോട് ഡേകെയര്‍ ജീവനക്കാരിയുടെ ക്രൂരത. കുഞ്ഞിന്റെ മാതാപിതാക്കള്‍ ഡേകെയറിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. കരഞ്ഞ കുഞ്ഞിന്റെ മുഖത്തടിക്കുകയും ശരീരത്തില്‍ പലയിടത്തായി കടിക്കുകയും ചെയ്ത ഡേകെയര്‍ ജീവനക്കാരി, കുഞ്ഞിനെ നിരവധി തവണ നിലത്തെക്കേറിയുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.

മാതാപിതാക്കളുടെ പരാതിയില്‍ ഡേകെയറിലെ വനിതാ അറ്റന്‍ഡന്റിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡേകെയര്‍ ഉടമയേയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുഞ്ഞിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. നോയിഡയിലെ സെക്ടര്‍ 137-ലെ പരസ് ടിയേര റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലെ ഡേകെയറിലാണ് സംഭവം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307818/a-complaint-has-been-filed-that-a-youth-from-panur-vallangad-was-beaten-up-by-a-group)