---
title: "നിരോധിത മേഖലയിൽ കാട്ടാനയുടെ ഫോട്ടോ എടുക്കാൻ വണ്ടിയിൽ നിന്ന് ഇറങ്ങി; ആന സഞ്ചാരിക്ക് നേരെ ഓടിയടുത്തു; മലയാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്"
english_title: "Wild elephant attacks tourist on national highway passing through Bandipur Tiger Reserve"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307795/wild-elephant-attacks-tourist-on-national-highway-passing-through-bandipur-tiger-reserve"
published_at: "2025-08-11T12:48:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68999952d88f9_elephent.jpg"
keywords: []
---

# നിരോധിത മേഖലയിൽ കാട്ടാനയുടെ ഫോട്ടോ എടുക്കാൻ വണ്ടിയിൽ നിന്ന് ഇറങ്ങി; ആന സഞ്ചാരിക്ക് നേരെ ഓടിയടുത്തു; മലയാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

> **Lead Summary:** ([**truevisionnews.com**] കർണാടകയിലെ ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രം കടന്നുപോകുന്ന ദേശീയ പാതയില്‍ വിനോദ സഞ്ചാരിയെ ആക്രമിച്ച് കാട്ടാന. കാട്ടാനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മലയാളി വിനോദ സഞ്ചാരി തലനാരിഴക്കാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തിന്റെ നടുക്കുന്ന വിഡിയോ പുറത്തുവന്നു. വാഹനം നിർത്തുന്നതിന് കർശന നിരോധനമുള്ള മേഖലയിലാണ് ഇയാൾ പുറത്തിറങ്ങി സെൽഫി എടുക്കാൻ ശ്രമിച്ചത്. മറ്റ് നിരവധി വാഹനങ്ങളും ഇവിടെ നിർത്തിയിരിക്കുന്നത് ദൃശ്യത്തിൽ കാണാം.

## Article Content

([**truevisionnews.com**] കർണാടകയിലെ ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രം കടന്നുപോകുന്ന ദേശീയ പാതയില്‍ വിനോദ സഞ്ചാരിയെ ആക്രമിച്ച് കാട്ടാന. കാട്ടാനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മലയാളി വിനോദ സഞ്ചാരി തലനാരിഴക്കാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തിന്റെ നടുക്കുന്ന വിഡിയോ പുറത്തുവന്നു. വാഹനം നിർത്തുന്നതിന് കർശന നിരോധനമുള്ള മേഖലയിലാണ് ഇയാൾ പുറത്തിറങ്ങി സെൽഫി എടുക്കാൻ ശ്രമിച്ചത്. മറ്റ് നിരവധി വാഹനങ്ങളും ഇവിടെ നിർത്തിയിരിക്കുന്നത് ദൃശ്യത്തിൽ കാണാം.

ഇയാള്‍ക്കെതിരെ കേസെടുക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ലോറിയില്‍ നിന്ന് എടുത്ത ക്യാരറ്റ് ശാന്തമായി കഴിച്ചുകൊണ്ട് റോഡില്‍ നില്‍ക്കുകയായിരുന്നു കാട്ടാന. വാഹനങ്ങളുടെ നീണ്ട നിര കാത്തിരിക്കുമ്പോള്‍, ഒരാള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി ആനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. ഇതോടെ പേടിച്ച് വിരണ്ട കാട്ടാന സഞ്ചാരിയെ ആക്രമിക്കുകയായിരുന്നു. ആനയുടെ കാല്‍ക്കീഴില്‍ നിന്ന് അത്ഭുതകരമായാണ് ഇയാള്‍ രക്ഷപ്പെട്ടത്.

വനം വകുപ്പിന്റെ നിര്‍ദേശം അവഗണിച്ച് വാഹനത്തിന് പുറത്തിറങ്ങിയ സഞ്ചാരിക്കെതിരെ നടപടിയെടുത്തേക്കുമെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. പരിക്കേറ്റ ഇയാള്‍ ചികിത്സയില്‍ തുടരുകയാണ്. പരിക്കുകൾ സാരമല്ലെന്നാണ് ഡോക്ടഴ്‌സ് അറിയിക്കുന്ന വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307795/wild-elephant-attacks-tourist-on-national-highway-passing-through-bandipur-tiger-reserve)