---
title: "കൊന്നത് മദ്യലഹരിയിലോ ? യുവാവ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; ഒപ്പം മദ്യപിച്ച അയൽവാസി ഒളിവിൽ"
english_title: "Young man found murdered inside house in Pathanamthitta"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307776/young-man-found-murdered-inside-house-in-pathanamthitta"
published_at: "2025-08-11T11:50:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68998bd5225ee_crime.jpg"
keywords: []
---

# കൊന്നത് മദ്യലഹരിയിലോ ? യുവാവ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; ഒപ്പം മദ്യപിച്ച അയൽവാസി ഒളിവിൽ

> **Lead Summary:** **പത്തനംതിട്ട: **പത്തനംതിട്ടയിൽ യുവാവിനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. യുവാവിന്‍റെ ശരീരത്തിൽ കുത്തേറ്റിട്ടുണ്ട്. കുത്തേറ്റ് ചോര വാര്‍ന്ന നിലയിലാണ് മൃതദേഹം. പത്തനംതിട്ട കൂടലില്‍ ഇന്ന് രാവിലെയാണ് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**പത്തനംതിട്ട: **പത്തനംതിട്ടയിൽ യുവാവിനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. യുവാവിന്‍റെ ശരീരത്തിൽ കുത്തേറ്റിട്ടുണ്ട്. കുത്തേറ്റ് ചോര വാര്‍ന്ന നിലയിലാണ് മൃതദേഹം. പത്തനംതിട്ട കൂടലില്‍ ഇന്ന് രാവിലെയാണ് യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൂടൽ സ്വദേശി രാജൻ (40) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ അയൽവാസി അനിൽ ഒളിവിൽ പോയി. രാജന്‍റെ അയൽവാസിയായ അനിൽ ആണ് കുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. രാജൻ ഒറ്റയ്ക്കാണ് വീട്ടിൽ താമസം. രാജനും അനിലും മദ്യലഹരിയിൽ വഴക്കിട്ടശേഷമുണ്ടായ കൊലപാതകമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഇരുവരും രാത്രി വീട്ടിൽ വെച്ച് മദ്യപിച്ചശേഷം വഴക്കുണ്ടായതാണ് പ്രാഥമിക വിവരം. ഇതിനുപിന്നാലെ തര്‍ക്കത്തിനിടെ അനിൽ രാജനെ കുത്തിയതാണെന്നാണ് സംശയമെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

അതിനിടെ കണ്ണൂർ നഗരത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കണ്ണൂർ അറക്കൽ മ്യൂസിയത്തിന് സമീപം ഒരു വീടിന് മുകൾ ഭാഗത്തുനിന്നാണ് ദുരൂഹ സാഹചര്യത്തിൽ ഒരാൾ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ മുറിവേറ്റ പാടുകളുണ്ട്. കണ്ണൂർ സിറ്റി ഇൻസ്പെക്ടർ സനിൽകുമാറിന്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307776/young-man-found-murdered-inside-house-in-pathanamthitta)