---
title: "'സാധാരണക്കാരന് വേണ്ടി സംസാരിച്ചപ്പോൾ ലോകം കൂടെനിന്നു', 'ചിലർ തന്നെ കുടുക്കാൻ ശ്രമിച്ചു', അവർക്ക് കാലം മാപ്പ് നൽകട്ടെ - ഡോ. ഹാരിസിന്റെ സന്ദേശം"
english_title: "Dr. Harris' message to the KGMCTDA group"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307736/dr-harris-message-to-the-kgmctda-group"
published_at: "2025-08-11T08:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689957934e122_dr.jpg"
keywords: []
---

# 'സാധാരണക്കാരന് വേണ്ടി സംസാരിച്ചപ്പോൾ ലോകം കൂടെനിന്നു', 'ചിലർ തന്നെ കുടുക്കാൻ ശ്രമിച്ചു', അവർക്ക് കാലം മാപ്പ് നൽകട്ടെ - ഡോ. ഹാരിസിന്റെ സന്ദേശം

> **Lead Summary:** **തിരുവനന്തപുരം: **തന്നെ കുടുക്കാൻ ശ്രമിച്ച ചില സഹപ്രവർത്തകർക്കെതിരെ തുറന്നടിച്ചു ഡോ. ഹാരിസ്. മരണത്തിലേക്ക് വരെ എത്തിക്കാൻ ശ്രമിച്ചുവെന്നും അവർക്ക് കാലം മാപ്പ് നൽകട്ടെ എന്നുമാണ് കെജിഎംസിറ്റിഎ ഗ്രൂപ്പിൽ ഡോ. ഹാരിസിന്റെ സന്ദേശം. കേരളം കൂടെ നിന്നപ്പോഴും ചില സഹപ്രവർത്തകർ ജയിലിൽ അയക്കാൻ ശ്രമിച്ചുവെന്നും ഡോക്ടർ പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **തന്നെ കുടുക്കാൻ ശ്രമിച്ച ചില സഹപ്രവർത്തകർക്കെതിരെ തുറന്നടിച്ചു ഡോ. ഹാരിസ്. മരണത്തിലേക്ക് വരെ എത്തിക്കാൻ ശ്രമിച്ചുവെന്നും അവർക്ക് കാലം മാപ്പ് നൽകട്ടെ എന്നുമാണ് കെജിഎംസിറ്റിഎ ഗ്രൂപ്പിൽ ഡോ. ഹാരിസിന്റെ സന്ദേശം. കേരളം കൂടെ നിന്നപ്പോഴും ചില സഹപ്രവർത്തകർ ജയിലിൽ അയക്കാൻ ശ്രമിച്ചുവെന്നും ഡോക്ടർ പറഞ്ഞു.

സഹപ്രവർത്തകനെ ജയിലിൽ അയക്കാൻ വ്യഗ്രതയുണ്ടായി. വെള്ളിനാണയങ്ങൾക്ക് വേണ്ടി സഹപ്രവർത്തകനെ മരണത്തിലേക്ക് വരെ എത്തിക്കാൻ ശ്രമിച്ചവരുണ്ട്. സാധാരണക്കാരന് വേണ്ടി സംസാരിച്ചപ്പോൾ ലോകം കൂടെനിന്നു. എന്നാൽ ചിലർ ഡോക്ടർമാർ പ്രതിജ്ഞക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് ഡോ. ഹാരിസ് സന്ദേശത്തിൽ ആരോപിക്കുന്നു.

ഉപകരണങ്ങളില്ലാത്തതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ മാറ്റിവെക്കേണ്ടിവന്നെന്നടക്കമുള്ള ഹാരിസ് നടത്തിയ വെളിപ്പെടുത്തല്‍ വലിയ പ്രധാന്യം ലഭിച്ചിരുന്നു. സിസ്റ്റത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സമ്മതിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ 15 വര്‍ഷത്തിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പെടെ നിരവധി അധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡോ. ഹാരിസ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്ന വെയിറ്റ് ലിസ്റ്റ് കേരളത്തിലെ ആരോഗ്യ സംവിധാനത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയെന്നതിന്റെ തെളിവാണ്.

ഇത് അനുസരിച്ചുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ മേഖലയില്‍ ഒരുക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡിയോളജി ഇന്റര്‍വെന്‍ഷന്‍സ് നടത്തുന്ന സ്ഥാപനം തിരുവനന്തപുരം മെഡിക്കല്‍ കോളേജാണ്. ഇതാണ് യാഥാര്‍ഥ്യംമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയും പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307736/dr-harris-message-to-the-kgmctda-group)