---
title: "കോഴിക്കോട് മന്ത്രവാദ ചികിത്സയുടെ മറവിൽ പീഡനം; ഭിന്നശേഷിക്കാരിയായ സ്ത്രീയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ"
english_title: "native of Kundamangalam, Kozhikode, who committed rape under the guise of witchcraft treatment, has been arrested."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307715/native-of-kundamangalam-kozhikode-who-committed-rape-under-the-guise-of-witchcraft-treatment-has-been-arrested"
published_at: "2025-08-10T22:09:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6898cc3ba9ee4_WhatsApp_Image_2025-08-10_at_10.12.38_PM.jpeg"
keywords: []
---

# കോഴിക്കോട് മന്ത്രവാദ ചികിത്സയുടെ മറവിൽ പീഡനം; ഭിന്നശേഷിക്കാരിയായ സ്ത്രീയുടെ പരാതിയിൽ ഒരാൾ അറസ്റ്റിൽ

> **Lead Summary:** **കോഴിക്കോട്: **മന്ത്രവാദ ചികിത്സയുടെ മറവിൽ പീഡനം നടത്തിയയാൾ അറസ്റ്റിൽ. കോഴിക്കോട് കുന്ദമംഗലം സ്വദേശി മുഹമ്മദ്‌ മാഷ്ഹൂർ തങ്ങളാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. കള്ളംതോട്ടിലെ പ്രതിയുടെ വീട്ടിൽ വച്ചാണ് പീഡനം. ഭിന്നശേഷിക്കാരിയായ സ്ത്രീയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

## Article Content

**കോഴിക്കോട്: **മന്ത്രവാദ ചികിത്സയുടെ മറവിൽ പീഡനം നടത്തിയയാൾ അറസ്റ്റിൽ. കോഴിക്കോട് കുന്ദമംഗലം സ്വദേശി മുഹമ്മദ്‌ മാഷ്ഹൂർ തങ്ങളാണ് അറസ്റ്റിലായത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. കള്ളംതോട്ടിലെ പ്രതിയുടെ വീട്ടിൽ വച്ചാണ് പീഡനം. ഭിന്നശേഷിക്കാരിയായ സ്ത്രീയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മറ്റൊരു സംഭവത്തിൽ താരാരാധനയുടെ പേരിലുണ്ടായ തർക്കത്തെത്തുടർന്ന്, പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു. യുവാവിനെ കാസർകോട് സൈബർ പൊലീസ് മുംബൈയിൽനിന്ന് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമത്തിലൂടെയുള്ള തർക്കം ശക്തമായതിനെത്തുടർന്ന്, യുവാവിന്റെ പ്രായപൂർത്തിയാകാത്ത സഹോദരിയുടെ നഗ്നചിത്രം മോർഫ് ചെയ്തു സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച കേസിലാണ് മുംബൈ സ്വദേശിയായ അംജദ് ഇസ്‌ലാം(19) അറസ്റ്റിലായത്.

സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ട് തുടങ്ങിയാണു പ്രതി ചിത്രങ്ങൾ പ്രചരിപ്പിച്ചത്. അക്കൗണ്ട് ഉടമ മുംബൈ സ്വദേശിയാണെന്നു മനസ്സിലാക്കി അവിടെയെത്തിയ പൊലീസ് സംഘം 5 ദിവസത്തെ തിരച്ചിലിനൊടുവിലാണു പ്രതിയെ പിടികൂടിയത്. പോക്സോ, ഐടി ആക്ടുകൾ പ്രകാരമായിരുന്നു കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ ഭരത് റെഡ്‌ഡിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. ഇൻസ്പെക്ടർ യു.പി.വിപിന്റെ നേതൃത്വത്തിൽ എസ്ഐ രവീന്ദ്രൻ മടിക്കൈ, എഎസ്ഐ പി.രഞ്ജിത് കുമാർ, എസ്‌ സിപിഒമാരായ സവാദ് അഷ്‌റഫ്, ടി.വി.സുരേഷ്, സിപിഒ കെ.വി.ഹരിപ്രസാദ് എന്നിവരാണ് കേസ് അന്വേഷിച്ചത്. അതേസമയം ദില്ലിയിൽ 2022ൽ രണ്ട് വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 20കാരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി.

ജഗ്മോഹൻ എന്ന പ്രതിക്ക് 50,000 രൂപ പിഴയും ചുമത്തിയതായി സർക്കാർ അഭിഭാഷകൻ വിശ്വജിത് സിംഗ് റാത്തോഡ് പറഞ്ഞു. മെയിൻപുരിയിലെ എഡിജെ (പോക്‌സോ) കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജിയായ ജീതേന്ദ്ര മിശ്രയാണ് വിധി പ്രഖ്യാപിച്ചത്. പിഴ തുക പെൺകുട്ടിക്ക് നൽകുമെന്നും ജഡ്ജി ഉത്തരവിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307715/native-of-kundamangalam-kozhikode-who-committed-rape-under-the-guise-of-witchcraft-treatment-has-been-arrested)