---
title: "തൊഴിലുറപ്പ് ജോലി കഴിഞ്ഞു വരുന്ന സ്ത്രീയുടെ മാല മോഷ്ടിച്ചു; എയ്ഡഡ് സ്കൂൾ ജീവനക്കാരൻ പിടിയിൽ"
english_title: "Man arrested for stealing necklace from elderly woman in Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307702/man-arrested-for-stealing-necklace-from-elderly-woman-in-palakkad"
published_at: "2025-08-10T20:59:00+05:30"
category: "Crime"
language: "ml"
image: "https://truevisionnews.com/image-uploads/6898bb5b78142_3.jpg"
keywords: []
---

# തൊഴിലുറപ്പ് ജോലി കഴിഞ്ഞു വരുന്ന സ്ത്രീയുടെ മാല മോഷ്ടിച്ചു; എയ്ഡഡ് സ്കൂൾ ജീവനക്കാരൻ പിടിയിൽ

> **Lead Summary:** **പാലക്കാട്: **പാലക്കാട് വയോധികയുടെ മാല മോഷ്ടിച്ചയാൾ പിടിയിൽ. പാലക്കാട് ആലത്തൂരിലാണ് എയ്ഡഡ് സ്കൂൾ ജീവനക്കാരൻ പിടിയിലായത്. ചൂലനൂരിലെ എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റൻറ് സമ്പത്ത് ആണ് പിടിയിലായത്. രണ്ടാഴ്ച മുൻപാണ് സംഭവം. തൊഴിലുറപ്പ് ജോലി കഴിഞ്ഞു വരുന്ന സ്ത്രീയുടെ മാല ഇയാൾ മോഷ്ടിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സ്കൂൾ ജീവനക്കാരൻ പിടിയിലായത്.

## Article Content

**പാലക്കാട്: **പാലക്കാട് വയോധികയുടെ മാല മോഷ്ടിച്ചയാൾ പിടിയിൽ. പാലക്കാട് ആലത്തൂരിലാണ് എയ്ഡഡ് സ്കൂൾ ജീവനക്കാരൻ പിടിയിലായത്. ചൂലനൂരിലെ എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റൻറ് സമ്പത്ത് ആണ് പിടിയിലായത്. രണ്ടാഴ്ച മുൻപാണ് സംഭവം. തൊഴിലുറപ്പ് ജോലി കഴിഞ്ഞു വരുന്ന സ്ത്രീയുടെ മാല ഇയാൾ മോഷ്ടിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സ്കൂൾ ജീവനക്കാരൻ പിടിയിലായത്.

മറ്റൊരു സംഭവത്തിൽ , കവര്‍ച്ചാശ്രമത്തിനിടെ വയോധികയെ ട്രെയിനില്‍നിന്ന് തള്ളിയിട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയിലെന്ന് വിവരം. മുംബൈ പന്‍വേലില്‍വെച്ച് ആര്‍പിഎഫും റെയില്‍വേ പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ മലയാളിയല്ലെന്നാണ് വിവരം. കസ്റ്റഡിയിലെടുത്തയാളെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച പുലര്‍ച്ചെ ചണ്ഡീഗഢ്-കൊച്ചുവേളി കേരള സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസില്‍നിന്നാണ് മോഷണശ്രമം തടയാന്‍ശ്രമിച്ച വയോധികയെ തള്ളിയിട്ടത്. ട്രെയിനിലെ എസ്-1 സ്‌ളീപ്പര്‍ കോച്ചില്‍ യാത്രചെയ്ത തൃശ്ശൂര്‍ തലോര്‍ സ്വദേശിനി വൈക്കാടന്‍വീട്ടില്‍ അമ്മിണി ജോസ് (64) ആണ് ആക്രമണത്തിനിരയായത്. രണ്ട് ട്രാക്കുകള്‍ക്കിടയിലെ കരിങ്കല്‍ക്കൂനയ്ക്ക് മേലേക്ക് തെറിച്ചുവീണ യാത്രക്കാരിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. യാത്രക്കാരി വീണതിനുപിന്നാലെ മോഷ്ടാവ് തീവണ്ടിയില്‍നിന്ന് ചാടി ഓടിരക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.50-ഓടെയായിരുന്നു സംഭവം.

പന്‍വേലില്‍നിന്ന് തൃശ്ശൂരിലേക്ക് സഹോദരന്‍ വര്‍ഗീസുമൊത്ത് (62) യാത്രചെയ്യുകയായിരുന്നു അമ്മിണി. കോഴിക്കോട് സ്റ്റേഷന് തെക്കുഭാഗത്ത് ഒരുകിലോമീറ്റര്‍ അകലെ വട്ടാംപൊയില്‍ റെയില്‍വേ ഗേറ്റിന് സമീപത്തെ ട്രാക്കിലേക്കാണ് അമ്മിണി തെറിച്ചുവീണത്. മോഷ്ടാവ് കവര്‍ന്ന ബാഗില്‍ എണ്ണായിരം രൂപയും മൊബൈല്‍ഫോണുമാണ് ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307702/man-arrested-for-stealing-necklace-from-elderly-woman-in-palakkad)