---
title: "കോഴിക്കോട് വാണിമേലിൽ കാട്ടുപന്നി ആക്രമണം; തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്"
english_title: "Employment guarantee worker injured in wild boar attack in Nadapuram Vanimel"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307687/Employment-guarantee-worker-injured-wild-boar-attack-Nadapuram-Vanimel"
published_at: "2025-08-10T19:20:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/6898a67e92039_2.jpg"
keywords: []
---

# കോഴിക്കോട് വാണിമേലിൽ കാട്ടുപന്നി ആക്രമണം; തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്

> **Lead Summary:** **കോഴിക്കോട് : **നാദാപുരം വാണിമേലിൽ കാട്ടുപന്നി ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്. പരപ്പുപാറ സ്വദേശിനി സിനിക്കാണ് പരിക്കേറ്റത്. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്നിലൂടെ വന്ന് ആക്രമിക്കുകയായിരുന്നു . യുവതിയുടെ ഇടത് കാലിന്റെ എല്ല് പൊട്ടിയിട്ടുണ്ട്. നാദാപുരം ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടിയ യുവതി ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.

## Article Content

**കോഴിക്കോട് : **നാദാപുരം വാണിമേലിൽ കാട്ടുപന്നി ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്. പരപ്പുപാറ സ്വദേശിനി സിനിക്കാണ് പരിക്കേറ്റത്. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്നിലൂടെ വന്ന് ആക്രമിക്കുകയായിരുന്നു . യുവതിയുടെ ഇടത് കാലിന്റെ എല്ല് പൊട്ടിയിട്ടുണ്ട്. നാദാപുരം ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടിയ യുവതി ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.

പ്രദേശത്ത് നേരത്തെ തെരുവുനായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് കടിയേറ്റിയുന്നു. ഇന്നലെ മദ്രസ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഉമ്മത്തൂരിൽ വിദ്യാത്ഥിനിക്ക് നേരെ തെരുവുനായയുടെ കൂട്ടം ഓടിയെത്തിയെങ്കിലും തലനാരിഴയ്ക്കാണ് കുട്ടി രക്ഷപെട്ടത്. ഇന്ന് രാവിലെ ഏഴുമണിയോടെ നാദാപുരം മേഖലയിൽ തന്നെ നിരവധിപേർക്ക് നേരെ തെരുവുനായ ആക്രമണമുണ്ടായി.

കെ.എസ്.ഇ.ബി ലൈന്‍മാന്‍ ഉൾപ്പെടെ ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്തവര്‍ക്കുനേരെയാണ് നായയുടെ അക്രമമുണ്ടായത്. എല്ലാവര്‍ക്കും കാല്‍പാദത്തിനാണ് കിടയേറ്റത്. വാണിമേൽ സ്വദേശി വിജയൻ, കെ.എസ്.ഇ.ബി ലൈന്‍മാന്‍ ജിഷോണ്‍ കുമാര്‍ (47), പുതുക്കുടി കക്കാടം വീട്ടില്‍ രാജന്‍ (59), കുളിക്കുന്നില്‍ വയലില്‍ രാജന്‍ (63), പുതുക്കുടി ചുഴലിയില്‍ കണാരന്‍ (65), വെള്ളിയോട് പള്ളിപ്പറമ്പത്ത് മുഹമ്മദ് (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307687/Employment-guarantee-worker-injured-wild-boar-attack-Nadapuram-Vanimel)