---
title: "തൃശൂരിൽ പത്തൊമ്പതുകാരി പനി ബാധിച്ചു മരിച്ചു"
english_title: "A 19-year-old girl died of fever in Thrissur."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307680/a-19-year-old-girl-died-of-fever-in-thrissur"
published_at: "2025-08-10T18:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689890fae2f6b_6.jpg"
keywords: []
---

# തൃശൂരിൽ പത്തൊമ്പതുകാരി പനി ബാധിച്ചു മരിച്ചു

> **Lead Summary:** **തൃശൂർ: ** തൃശൂരിൽ പത്തൊമ്പതുകാരി പനി ബാധിച്ചു മരിച്ചു. പുത്തൻപീടിക സെൻ്റ് ആൻ്റണീസ് പള്ളി ഗ്രൗണ്ടിന് സമീപം തേയ്ക്കാനത്ത് അലക്സിയ ആണ് മരിച്ചത്. ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ ഫാം ഡി കോഴ്സിന് പഠിക്കുകയായിരുന്നു.

## Article Content

**തൃശൂർ: ** തൃശൂരിൽ പത്തൊമ്പതുകാരി പനി ബാധിച്ചു മരിച്ചു. പുത്തൻപീടിക സെൻ്റ് ആൻ്റണീസ് പള്ളി ഗ്രൗണ്ടിന് സമീപം തേയ്ക്കാനത്ത് അലക്സിയ ആണ് മരിച്ചത്. ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിൽ ഫാം ഡി കോഴ്സിന് പഠിക്കുകയായിരുന്നു.

ചാലക്കുടിയിൽ വെച്ച് പനി ബാധിച്ചതിനെ തുടർന്ന് വീട്ടിലേക്ക് വന്ന അലക്സിയയെ സമീപത്തെ പാദുവ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച രാവിലെ പനി കൂടിയതിനാൽ അമല ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും അവിടെ വെച്ച് മരണപ്പെട്ടു. മാതാവ്: സവിത. സഹോദരി: അലോണ. സംസ്കാരം പിന്നീട് പുത്തൻപീടിക സെൻ്റ് ആൻ്റണീസ് പള്ളിയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307680/a-19-year-old-girl-died-of-fever-in-thrissur)