---
title: "ഹോസ്റ്റലിൽ കൊണ്ടുപോയി ഷോക്കടിപ്പിച്ച് മർദ്ദിച്ചു; ആന്ധ്രയിൽ വിദ്യാര്‍ത്ഥിയെ സീനിയർ വിദ്യാര്‍ത്ഥികള്‍ റാഗിങിനിരയാക്കിയാതായി പരാതി  "
english_title: "Complaint alleges senior students subjected student to ragging in Andhrapradesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307671/complaint-alleges-senior-students-subjected-student-to-ragging-in-andhrapradesh"
published_at: "2025-08-10T16:56:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6898822556860_raging.jpg"
keywords: []
---

# ഹോസ്റ്റലിൽ കൊണ്ടുപോയി ഷോക്കടിപ്പിച്ച് മർദ്ദിച്ചു; ആന്ധ്രയിൽ വിദ്യാര്‍ത്ഥിയെ സീനിയർ വിദ്യാര്‍ത്ഥികള്‍ റാഗിങിനിരയാക്കിയാതായി പരാതി  

> **Lead Summary:** ആന്ധ്രാപ്രദേശിലെ സര്‍ക്കാര്‍ കോളേജിൽ വിദ്യാര്‍ത്ഥിയെ സീനിയർ വിദ്യാര്‍ത്ഥികള്‍ റാഗിങിനിരയാക്കിയാതായി പരാതി. റാഗിങിന്റെ പേരിൽ സീനിയർ വിദ്യാര്‍ഥികള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മർദ്ദിച്ചു. ക്രൂരമായി മർദ്ദിക്കുകയും ഷോക്കടിപ്പിക്കുകയും ചെയ്തതായാണ് പരാതി. പല്‍നാട് ജില്ലയില്‍ ഡാച്ചെപ്പള്ളി ഗവണ്‍മെന്റ് ജൂനിയര്‍ കോളേജിലാണ് സംഭവം. ഒന്നാം വര്‍ഷ ഇന്റര്‍മീഡിയറ്റ് വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്.

## Article Content

ആന്ധ്രാപ്രദേശിലെ സര്‍ക്കാര്‍ കോളേജിൽ വിദ്യാര്‍ത്ഥിയെ സീനിയർ വിദ്യാര്‍ത്ഥികള്‍ റാഗിങിനിരയാക്കിയാതായി പരാതി. റാഗിങിന്റെ പേരിൽ സീനിയർ വിദ്യാര്‍ഥികള്‍ വിദ്യാര്‍ഥിയെ ക്രൂരമായി മർദ്ദിച്ചു. ക്രൂരമായി മർദ്ദിക്കുകയും ഷോക്കടിപ്പിക്കുകയും ചെയ്തതായാണ് പരാതി. പല്‍നാട് ജില്ലയില്‍ ഡാച്ചെപ്പള്ളി ഗവണ്‍മെന്റ് ജൂനിയര്‍ കോളേജിലാണ് സംഭവം. ഒന്നാം വര്‍ഷ ഇന്റര്‍മീഡിയറ്റ് വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്.

സമൂഹ മാധ്യമങ്ങളിൽ ഇതിൻ്റെ വീഡിയോ പ്രചരിക്കുന്നണ്ട്. രണ്ടാം വര്‍ഷ വിദ്യാര്‍ഥികൾ ഇരയെ ഹോസ്റ്റലിലേക്ക് കൊണ്ടുപോയി മര്‍ദ്ദിക്കുകയും വൈദ്യുതാഘാതമേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. പ്രതികൾക്ക് പ്രായപൂർത്തിയായിട്ടില്ല. അക്രമികള്‍ മര്‍ദ്ദിക്കുന്നത് ചിത്രീകരിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

ആക്രമണത്തില്‍ പുറത്തുനിന്നുള്ള ഒരാള്‍ ഉള്‍പ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. വിദ്യാർഥിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നടപടി ആവശ്യപ്പെട്ട് നിരവധി വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചു. അതേസമയം, കോളേജ് അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രസ്താവന ഇറക്കിയിട്ടില്ല.

മറ്റൊരു സംഭവത്തിൽ, തിരുവനന്തപുരത്ത് വിദ്യാര്‍ഥിക്ക് ക്ലാസ് മുറിയിൽ സഹപാഠിയുടെ ക്രൂരമര്‍ദ്ദനം. പെണ്‍സുഹൃത്തിനെ കളിയാക്കിയതിന്‍റെ പേരില്‍ മര്‍ദ്ദിച്ചു എന്നാണ് പരാതി. സൈക്കിൾ ചെയിൻ ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. കരവാരം വൊക്കേഷണൽ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ വലതു കൈയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്. തലയ്ക്കും പരിക്കുണ്ട്.

ഇന്നലെയാണ് ക്രൂരമായ സംഭവം ഉണ്ടായത്. മര്‍ദ്ദനമേറ്റ കുട്ടിയുടെ അമ്മ സ്കൂളിലെ പിടിഎ പ്രസിഡന്‍റാണ്. നിലവില്‍ കുട്ടി കല്ലമ്പലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. കുട്ടിയെ ഉപദ്രവിക്കുമെന്ന് മര്‍ദ്ദിച്ച കുട്ടി സഹപാഠിക്ക് ഫോണിൽ സന്ദേശം അയച്ചെന്നും അമ്മ ആരോപിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307671/complaint-alleges-senior-students-subjected-student-to-ragging-in-andhrapradesh)