---
title: "കുന്നംകുളത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രണ്ട് മരണം, ആറ്‌ പേര്‍ക്ക് പരിക്ക്"
english_title: "Two dead in ambulance-car collision in Kanippayoor, Kunnamkulam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307670/two-dead-in-ambulance-car-collision-in-kanippayoor-kunnamkulam"
published_at: "2025-08-10T16:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6898803e10f8b_9.jpg"
keywords: []
---

# കുന്നംകുളത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രണ്ട് മരണം, ആറ്‌ പേര്‍ക്ക് പരിക്ക്

> **Lead Summary:** **തൃശൂര്‍: ** കുന്നംകുളം കാണിപ്പയ്യൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. ഏഴുപേര്‍ക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്. ആംബുലന്‍സിലെ രോഗി കണ്ണൂർ സ്വദേശി കുഞ്ഞിരാമന്‍ , കാറിലെ യാത്രക്കാരിയായിരുന്ന കൂനംമൂച്ചി സ്വദേശി പുഷ്പയുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് മറിഞ്ഞു.

## Article Content

**തൃശൂര്‍: ** കുന്നംകുളം കാണിപ്പയ്യൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. ഏഴുപേര്‍ക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്. ആംബുലന്‍സിലെ രോഗി കണ്ണൂർ സ്വദേശി കുഞ്ഞിരാമന്‍ , കാറിലെ യാത്രക്കാരിയായിരുന്ന കൂനംമൂച്ചി സ്വദേശി പുഷ്പയുമാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് മറിഞ്ഞു.

ആംബുലന്‍സില്‍ ഒരു രോഗിയും ബന്ധുക്കളുമടക്കം അഞ്ചുപേരുണ്ടായിരുന്നു. ചികിത്സകഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോഴാണ് കാറും ആംബുലന്‍സും കൂട്ടിയിടിച്ച് അപകടമുണ്ടായത്. പരിക്കുകളോടെ രോഗിയായ കുഞ്ഞിരാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മറ്റൊരു അപകടത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ നാല് പേരുടെ നില ​ഗുരുതരമാണ്. പരിക്കേറ്റവരിൽ രണ്ട് പേർ ഓട്ടോ ഡ്രൈവർമാരാണ്. രണ്ട് വഴിയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.

കാർ അമിത വേ​ഗത്തിലായിരുന്നവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നടപ്പാതയിലേക്ക് ഇടിച്ചു കയറിയ കാർ നിർത്തിയിട്ട ഓട്ടോറിക്ഷയിലും ഇടിച്ചു. കാർ ഓടിച്ചു പഠിക്കുന്നതിനിടെയാണ് അപകടം. ബ്രേക്കിന് പകരം ആക്സിലേറ്റർ ചവിട്ടിയതാണ് അപകടത്തിന് കാരണം. വട്ടിയൂർക്കാവ് സ്വദേശിയാണ് കാറോടിച്ചിരുന്നത്. കാറിന് യന്ത്രത്തകരാർ ഒന്നുമില്ലെന്ന് ആർടിഒ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307670/two-dead-in-ambulance-car-collision-in-kanippayoor-kunnamkulam)