---
title: "താമരശ്ശേരി ചുരത്തിലൂടെ കാറില്‍ അപകട യാത്ര; കാറിന്റെ ഡോറില്‍ ഇരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്"
english_title: "Accidental car journey through Thamarassery pass; Footage of the person sitting on the car door is out"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307668/accidental-car-journey-through-thamarassery-pass-footage-of-the-person-sitting-on-the-car-door-is-out"
published_at: "2025-08-10T16:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68987f0c87c7d_jain.jpg"
keywords: []
---

# താമരശ്ശേരി ചുരത്തിലൂടെ കാറില്‍ അപകട യാത്ര; കാറിന്റെ ഡോറില്‍ ഇരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

> **Lead Summary:** **കോഴിക്കോട്: താ**മരശ്ശേരി ചുരത്തിലൂടെ കാറില്‍ അപകട യാത്ര. യാത്രക്കാരന്‍ കാറിന്റെ ഡോറില്‍ ഇരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. തമിഴ്‌നാട് റജിസ്ട്രഷനുള്ള കാറിലായിരുന്നു യാത്ര. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് സംഭവം. മഴ പെയ്യുന്ന സമയമായതിനാലും വളവിലൂടെ സഞ്ചരിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങളും യുവാക്കൾ പാലിച്ചിരുന്നില്ല എന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇതാദ്യമായിട്ടല്ല ഇതിന് മുൻപും അപകടകരമായ യാത്രകൾ ഇവിടെ ഉണ്ടായിട്ടുണ്ട്. പുറകില്‍ വന്ന യാത്രക്കാരാണ് അപകടകരമായ യാത്രയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത് ആര്‍ടിഒയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നാണ് നാട്ടുകാരും ചുരം സംരക്ഷണ സമിതിയും അറിയിച്ചത്.

## Article Content

**കോഴിക്കോട്: താ**മരശ്ശേരി ചുരത്തിലൂടെ കാറില്‍ അപകട യാത്ര. യാത്രക്കാരന്‍ കാറിന്റെ ഡോറില്‍ ഇരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. തമിഴ്‌നാട് റജിസ്ട്രഷനുള്ള കാറിലായിരുന്നു യാത്ര. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് സംഭവം. മഴ പെയ്യുന്ന സമയമായതിനാലും വളവിലൂടെ സഞ്ചരിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങളും യുവാക്കൾ പാലിച്ചിരുന്നില്ല എന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇതാദ്യമായിട്ടല്ല ഇതിന് മുൻപും അപകടകരമായ യാത്രകൾ ഇവിടെ ഉണ്ടായിട്ടുണ്ട്. പുറകില്‍ വന്ന യാത്രക്കാരാണ് അപകടകരമായ യാത്രയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത് ആര്‍ടിഒയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നാണ് നാട്ടുകാരും ചുരം സംരക്ഷണ സമിതിയും അറിയിച്ചത്.

മറ്റൊരു സംഭവത്തിൽ, കോഴിക്കോട് കല്ലായിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബിസിനടിയിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം.ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ജീവൻ രക്ഷിച്ചു. കല്ലായി റെയിൽവേ സ്റ്റേഷൻ സമീപത്ത് വച്ചായിരുന്നു അപകടം. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു.

കൊളത്തറ മെഡിക്കൽ കോളേജ് റൂട്ടിലോടുന്ന എമറാൾഡ് ബസിന്റെ അടിയിലേക്കാണ് യുവാവ് എടുത്ത് ചാടിയത്. പെട്ടന്ന് തന്നെ ഡ്രൈവർ ബ്രേക്ക് ചവിട്ടിയാൽ യുവാവ് ബിസിനടിയിൽ കുടുങ്ങാതെ രക്ഷപെടുകയായിരുന്നു. പിന്നാലെ യുവാവ് സ്ഥലത്ത് നിന്ന് ഓടിപ്പോവുകയായിരുന്നു. പോയത് റെയിൽവേ സ്റ്റേഷൻ പരിസരത്തേക്കാണെന്നാണ് വിവരം. ഇതര സംസ്ഥാനതൊഴിലാളിയായ യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307668/accidental-car-journey-through-thamarassery-pass-footage-of-the-person-sitting-on-the-car-door-is-out)