---
title: "ഒരു കയ്യബദ്ധം; അഞ്ച് രൂപ നാണയമെന്ന് കരുതി യുവതി മെഡിക്കൽ ഷോപ്പിൽ കൊടുത്തത് സ്വർണ നാണയം; സിനിമാക്കഥപോലൊരു യാഥാർഥ്യം"
english_title: "Woman gives gold coin to medical shop, mistaking it for a five rupee coin, Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307664/woman-gives-gold-coin-to-medical-shop-mistaking-it-for-a-five-rupee-coin-palakkad"
published_at: "2025-08-10T16:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68987aa7a0027_dress.jpg"
keywords: []
---

# ഒരു കയ്യബദ്ധം; അഞ്ച് രൂപ നാണയമെന്ന് കരുതി യുവതി മെഡിക്കൽ ഷോപ്പിൽ കൊടുത്തത് സ്വർണ നാണയം; സിനിമാക്കഥപോലൊരു യാഥാർഥ്യം

> **Lead Summary:** **പാലക്കാട്: **സിനിമകഥയെ വെല്ലുന്ന ഒരു യാഥാർഥ്യം. കഴിഞ്ഞ ദിവസം ബാങ്കിൽ പണയം വെച്ച സ്വർണനാണയം തിരികെയെടുത്ത് വരുന്ന വഴിയിൽ അച്ഛന് മരുന്ന് വാങ്ങാനായി കൂറ്റനാട് സ്വദേശിനിയായ പെൺകുട്ടി മെഡിക്കൽ സ്റ്റോറിൽ കയറി. അഞ്ച് രൂപയെന്ന് കരുതി യുവതി മെഡിക്കൽ സ്റ്റോറിൽ കയറി ബിൽ തുകയായി നൽകിയത് ഒരു പവൻ സ്വർണ നാണയം. വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സ്വർണനാണയം പോയതറിഞ്ഞത്. കുറച്ചുപേരുടെ സംയോജിതമായ ഇടപെടൽ മൂലം തിരികെ ലഭിച്ചു.

## Article Content

**പാലക്കാട്: **സിനിമകഥയെ വെല്ലുന്ന ഒരു യാഥാർഥ്യം. കഴിഞ്ഞ ദിവസം ബാങ്കിൽ പണയം വെച്ച സ്വർണനാണയം തിരികെയെടുത്ത് വരുന്ന വഴിയിൽ അച്ഛന് മരുന്ന് വാങ്ങാനായി കൂറ്റനാട് സ്വദേശിനിയായ പെൺകുട്ടി മെഡിക്കൽ സ്റ്റോറിൽ കയറി. അഞ്ച് രൂപയെന്ന് കരുതി യുവതി മെഡിക്കൽ സ്റ്റോറിൽ കയറി ബിൽ തുകയായി നൽകിയത് ഒരു പവൻ സ്വർണ നാണയം. വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സ്വർണനാണയം പോയതറിഞ്ഞത്. കുറച്ചുപേരുടെ സംയോജിതമായ ഇടപെടൽ മൂലം തിരികെ ലഭിച്ചു.

മരുന്ന് വാങ്ങിയതിന് ശേഷം, വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സ്വർണനാണയം നഷ്‌ടപ്പെട്ട കാര്യമറിയുന്നത്. പരിഭ്രാന്തയായ പെൺകുട്ടി പാലക്കാട്ട് പൊലീസ് ഓഫീസറായ സഹോദരനെ വിവരമറിയിച്ചു. സഹോദരൻ സുഹൃത്തും പൊതുപ്രവർത്തകനുമായ രവി കുന്നത്തിനോടു കാര്യം പറഞ്ഞു.

രവിയും സുഹൃത്ത് അജയനും കൂറ്റനാട്ടെ മെഡിക്കൽ സ്റ്റോറിലെത്തി കാര്യമറിയിച്ചു. മെഡിക്കൽ സ്റ്റോർ ഉടമയും 10 രൂപ നാണയമാണെന്നു കരുതി തുക മേശയിൽ വെക്കുകയായിരുന്നു. പിന്നീട് കടയിൽ വന്ന ആർക്കോ നാണയങ്ങൾ കൊടുത്തെന്നും പറഞ്ഞു. ഉടൻ നിരീക്ഷണ ക്യാമറ പരിശോധിച്ച് കടയിൽ വന്നുപോയവരുടെ പട്ടികയെടുത്തു. കൂറ്റനാട്ടുള്ള ഒരാളുടെ കൈവശംനിന്ന് സ്വർണ്ണ നാണയം കണ്ടെത്തി. സംസാരിച്ചപ്പോൾ കാര്യം മനസിലായ ആൾ ആദ്യം അമ്പരന്നെങ്കിലും സ്വ൪ണനാണയം രവിക്കു തിരികെ നൽകി. മെഡിക്കൽ സ്റ്റോറിനുസമീപം കാത്തുനിന്ന പെൺകുട്ടിക്ക് സ്വർണനാണയം കൈമാറി. സ്വർണ്ണ നാണയം കണ്ടെത്തി നൽകാൻ പ്രയത്നിച്ച രവി കുന്നത്ത്, അജയൻ എന്നിവരെ നാട്ടുകാ൪ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307664/woman-gives-gold-coin-to-medical-shop-mistaking-it-for-a-five-rupee-coin-palakkad)