---
title: "കോഴിക്കോട് നഗരത്തിൽ വീണ്ടും ലഹരിവേട്ട; 17 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ  "
english_title: "17 grams of MDMA seized in drug bust in Kozhikode city"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307662/17-grams-of-mdma-seized-in-drug-bust-in-kozhikode-city"
published_at: "2025-08-10T16:20:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68987ad3d8a16_5.jpg"
keywords: []
---

# കോഴിക്കോട് നഗരത്തിൽ വീണ്ടും ലഹരിവേട്ട; 17 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ  

> **Lead Summary:** **കോഴിക്കോട് : ** കോഴിക്കോട് നഗരത്തിൽ നടത്തിയ ലഹരിവേട്ടയിൽ 17 ഗ്രാം എം ഡി എം എ പിടികൂടി. ബംഗളൂരുവിൽ നിന്ന് സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന മാരക ലഹരിമരുന്നാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമണ്ണ സ്വദേശി ഉമ്മർ ഫാറൂഖ് സി.കെ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**കോഴിക്കോട് : ** കോഴിക്കോട് നഗരത്തിൽ നടത്തിയ ലഹരിവേട്ടയിൽ 17 ഗ്രാം എം ഡി എം എ പിടികൂടി. ബംഗളൂരുവിൽ നിന്ന് സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന മാരക ലഹരിമരുന്നാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പെരുമണ്ണ സ്വദേശി ഉമ്മർ ഫാറൂഖ് സി.കെ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

നഗരത്തിലും സമീപപ്രദേശങ്ങളിലും യുവാക്കളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ ഉമ്മർ ഫാറൂഖ് എന്ന് പൊലീസ് അറിയിച്ചു. ഇയാൾ ബംഗളൂരുവിൽ നിന്ന് എം ഡി എം എ വാങ്ങി സ്കൂട്ടറിൽ കടത്തിക്കൊണ്ടുവരികയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി ഡാൻസാഫ് (District Anti-Narcotics Special Action Force), പന്തീരാങ്കാവ് പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ പൊലീസ് നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307662/17-grams-of-mdma-seized-in-drug-bust-in-kozhikode-city)