---
title: "വിലങ്ങാട് ഉരുൾപൊട്ടൽ;  മൊറോട്ടോറിയം നിലനിൽക്കെ ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ജപ്തി നടപടി മുന്നോട്ടുപോകുന്നത് അവസാനിപ്പിക്കണം -അഖിലേന്ത്യാ കിസാൻ സഭ      "
english_title: " Vilangad landslide All India Kisan Sabha demands that banks and private financial institutions stop foreclosure proceedings while the moratorium is in place"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307656/vilangad-landslide-all-india-kisan-sabha-demands-that-banks-and-private-financial-institutions-stop-foreclosure-proceedings-while-the-moratorium-is-in-place-new"
published_at: "2025-08-10T15:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6898728ae3587_vilangad_landslide.jpg"
keywords: []
---

# വിലങ്ങാട് ഉരുൾപൊട്ടൽ;  മൊറോട്ടോറിയം നിലനിൽക്കെ ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ജപ്തി നടപടി മുന്നോട്ടുപോകുന്നത് അവസാനിപ്പിക്കണം -അഖിലേന്ത്യാ കിസാൻ സഭ      

> **Lead Summary:** വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് സംസ്ഥാന സർക്കാർ എല്ലാതരം ബാങ്ക് വായ്പകൾക്കും സ്വകാര്യ സ്ഥാപനങ്ങളിലെ പണമിടപാടകൾക്കും പ്രഖ്യാപിച്ച മൊറോട്ടോറിയം നിലനിൽക്കെ ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ജപ്തി നടപടി മുന്നോട്ടുപോകുന്നത് അവസാനിപ്പിക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ടി കെ രാജൻ മാസ്റ്ററുംസെക്രട്ടറി രജീന്ദ്രൻ കപ്പള്ളിയും പ്രസ്താവനയിൽ പറഞ്ഞു.

## Article Content

വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് സംസ്ഥാന സർക്കാർ എല്ലാതരം ബാങ്ക് വായ്പകൾക്കും സ്വകാര്യ സ്ഥാപനങ്ങളിലെ പണമിടപാടകൾക്കും പ്രഖ്യാപിച്ച മൊറോട്ടോറിയം നിലനിൽക്കെ ബാങ്കുകളും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ജപ്തി നടപടി മുന്നോട്ടുപോകുന്നത് അവസാനിപ്പിക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ടി കെ രാജൻ മാസ്റ്ററുംസെക്രട്ടറി രജീന്ദ്രൻ കപ്പള്ളിയും പ്രസ്താവനയിൽ പറഞ്ഞു.

നാദാപുരം നിയോജകമണ്ഡലത്തിലെ 9 വില്ലേജുകളിലാണ് സർക്കാർ മാർച്ച് 28ന് മൊറോട്ടോറിയം പ്രഖ്യാപിച്ചത്. ഇതിന്റെ കാലാവധി 2026മാർച്ച് 31 വരെയാണ്. എന്നാൽ, ഈ ഉത്തരവ് കാറ്റിൽ പറത്തി കൊണ്ടാണ് വാണിമേൽ വില്ലേജിലെ ഏഴ് കൃഷിക്കാർക്കും, വളയം, ചെക്യാട് വില്ലേജിലെ ഒരോ കൃഷിക്കാർക്കും ഈ മാസം ജപ്തിനടപ്പിലാക്കുന്നതിന്റെ ഭാഗമായ് ബന്ധപ്പെട്ട ബാങ്കുകൾ പത്ര പരസ്യവും, ജപതി നടപടിക്രമങ്ങളുമായും മുന്നോട്ടു പോവുക്കുന്നത് ഇത് അടിയന്തരമായി നിർത്തിവക്കണം.

ഗവൺമെന്റ് ഈ പ്രദേശത്തെകൃഷിക്കാരുടെകടങ്ങൾക്ക് പ്രഖ്യാപിച്ചമോറട്ടോറിയം പ്രഖ്യാപനംനിലനിൽക്കെ ഇത്തരമൊരു നടപടികളുമായി ബാങ്കുകളും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും മുന്നോട്ടുപോകുന്നത് തടയമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബഹു കേരളമുഖ്യമന്ത്രി റവന്യു മന്ത്രി, സഹകരണ വകുപ്പ് മന്ത്രി നാദാപുരം എംഎൽഎ എന്നിവരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി കിസാൻ സഭ ജില്ലാ കമ്മിറ്റി അടിയന്തരനടപടികൾ സ്വീകരിക്കും.

പ്രകൃതിദുരന്തവും കാട്ടുമൃഗശല്യവും കാരണം ഏറെ പ്രയാസമനുഭവിക്കുന്ന കൃഷിക്കാർക്ക് സർക്കാർ നൽകിയ ആശ്വാസ നടപടികളാണ് ബാങ്കുകളും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും ഇല്ലാതാക്കുന്നത് ഇത് അനുവദിക്കാൻ കഴിയില്ലെന്നുംജപതി നടപടി തുടർന്ന് മുന്നോട്ട് പോവുകയാണെങ്കിൽ കിസാൻ സഭ പ്രത്യക്ഷ സമരത്തിന് നേതൃത്വം കൊടുക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307656/vilangad-landslide-all-india-kisan-sabha-demands-that-banks-and-private-financial-institutions-stop-foreclosure-proceedings-while-the-moratorium-is-in-place-new)