---
title: "കണ്ണൂർ തളിപ്പറമ്പയിൽ തേങ്ങ പറിക്കവേ തെങ്ങിൽ നിന്ന് വീണ് മധ്യവയസ്കന് ദാരുണാന്ത്യം"
english_title: "middle-aged man died tragically after falling from a coconut tree while plucking coconuts in Taliparamba, Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307646/middle-aged-man-died-tragically-after-falling-from-a-coconut-tree-while-plucking-coconuts-in-taliparamba-kannur"
published_at: "2025-08-10T14:46:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/6898637065d13_kannur.jpg"
keywords: []
---

# കണ്ണൂർ തളിപ്പറമ്പയിൽ തേങ്ങ പറിക്കവേ തെങ്ങിൽ നിന്ന് വീണ് മധ്യവയസ്കന് ദാരുണാന്ത്യം

> **Lead Summary:** കണ്ണൂർ : തളിപ്പറമ്പ മുയ്യം സ്കൂളിന് സമീപം തേങ്ങ പറിക്കവേ തെങ്ങിൽ നിന്ന് വീണ് മധ്യവയസ്കന് ദാരുണാന്ത്യം. കുറുമാത്തൂർ മുയ്യം പള്ളിവയലിൽ സ്വദേശി സുനിൽ ടി വി ആണ് മരിച്ചത്. ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു സംഭവം.

## Article Content

കണ്ണൂർ : തളിപ്പറമ്പ മുയ്യം സ്കൂളിന് സമീപം തേങ്ങ പറിക്കവേ തെങ്ങിൽ നിന്ന് വീണ് മധ്യവയസ്കന് ദാരുണാന്ത്യം. കുറുമാത്തൂർ മുയ്യം പള്ളിവയലിൽ സ്വദേശി സുനിൽ ടി വി ആണ് മരിച്ചത്. ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു സംഭവം.

അബ്ദുൾ ഖാദറിൻ്റെ പറമ്പിൽ തേങ്ങ പറിക്കവേ തെങ്ങിൽ നിന്ന് വീഴുകയായിരുന്നു . അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോലീസ് നടപടികൾ പുരോഗമിക്കുന്നു.

മാതാവ് നളിനി, പിതാവ് പരേതനായ ബാലൻ ഭാര്യ ഗീത. ടി. വി. മക്കൾ അതുൽ, അനന്യ, സഹോദരങ്ങൾ സുജിത് (പാളിയത്തു വളപ്പ് )മിനി (പഴയങ്ങാടി )

മറ്റൊരു സംഭവത്തിൽ , കോഴിക്കോട് കല്ലായിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബിസിനടിയിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം.ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ജീവൻ രക്ഷിച്ചു. കല്ലായി റെയിൽവേ സ്റ്റേഷൻ സമീപത്ത് വച്ചായിരുന്നു അപകടം. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു.

കൊളത്തറ മെഡിക്കൽ കോളേജ് റൂട്ടിലോടുന്ന എമറാൾഡ് ബസിന്റെ അടിയിലേക്കാണ് യുവാവ് എടുത്ത് ചാടിയത്. പെട്ടന്ന് തന്നെ ഡ്രൈവർ ബ്രേക്ക് ചവിട്ടിയാൽ യുവാവ് ബിസിനടിയിൽ കുടുങ്ങാതെ രക്ഷപെടുകയായിരുന്നു. പിന്നാലെ യുവാവ് സ്ഥലത്ത് നിന്ന് ഓടിപ്പോവുകയായിരുന്നു. പോയത് റെയിൽവേ സ്റ്റേഷൻ പരിസരത്തേക്കാണെന്നാണ് വിവരം. ഇതര സംസ്ഥാനതൊഴിലാളിയായ യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307646/middle-aged-man-died-tragically-after-falling-from-a-coconut-tree-while-plucking-coconuts-in-taliparamba-kannur)