---
title: "കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബിസിനടിയിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം"
english_title: "young man attempted suicide by jumping under a private bus in Kallai, Kozhikode."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307640/young-man-attempted-suicide-by-jumping-under-a-private-bus-in-kallai-kozhikode"
published_at: "2025-08-10T14:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68985e2ac7272_bus.jpg"
keywords: []
---

# കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബിസിനടിയിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് കല്ലായിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബിസിനടിയിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം.ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ജീവൻ രക്ഷിച്ചു. കല്ലായി റെയിൽവേ സ്റ്റേഷൻ സമീപത്ത് വച്ചായിരുന്നു അപകടം. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു.

## Article Content

**കോഴിക്കോട് : **കോഴിക്കോട് കല്ലായിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബിസിനടിയിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യാശ്രമം.ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ ജീവൻ രക്ഷിച്ചു. കല്ലായി റെയിൽവേ സ്റ്റേഷൻ സമീപത്ത് വച്ചായിരുന്നു അപകടം. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു.

കൊളത്തറ മെഡിക്കൽ കോളേജ് റൂട്ടിലോടുന്ന എമറാൾഡ് ബസിന്റെ അടിയിലേക്കാണ് യുവാവ് എടുത്ത് ചാടിയത്. പെട്ടന്ന് തന്നെ ഡ്രൈവർ ബ്രേക്ക് ചവിട്ടിയാൽ യുവാവ് ബിസിനടിയിൽ കുടുങ്ങാതെ രക്ഷപെടുകയായിരുന്നു. പിന്നാലെ യുവാവ് സ്ഥലത്ത് നിന്ന് ഓടിപ്പോവുകയായിരുന്നു. പോയത് റെയിൽവേ സ്റ്റേഷൻ പരിസരത്തേക്കാണെന്നാണ് വിവരം. ഇതര സംസ്ഥാനതൊഴിലാളിയായ യുവാവാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

മറ്റൊരു സംഭവത്തിൽ കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ബസ് പൂർണ്ണമായും കത്തിനശിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സന എന്ന ബസാണ് കത്തിയത്. പുക ഉയരുന്നത് കണ്ടപ്പോൾ തന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു.

കൊണ്ടോട്ടി എയര്‍പോര്‍ട്ട് ജങ്ഷനു സമീപം കൊളത്തൂരില്‍വെച്ചാണ് ബസ്സിന് തീപ്പിടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബസിനൊരു മിസിങ് വന്നപ്പോള്‍ നിര്‍ത്തിയിട്ട് പരിശോധിക്കുന്ന സമയത്താണ് പുകയുയരുന്നത് കണ്ടതെന്ന് ഡ്രൈവറായ അബ്ദുള്‍ ഖാദര്‍ പറഞ്ഞു. അപ്പോഴേക്കും ഓട്ടോമാറ്റിക് ഡോര്‍ ലോക്കാകുകയും ചെയ്തു. ഡോര്‍ ചവിട്ടിത്തുറന്നാണ് യാത്രക്കാരെ പുറത്തിറക്കിയത്. അപ്പോഴേക്കും തീ ആളിക്കത്തിയെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307640/young-man-attempted-suicide-by-jumping-under-a-private-bus-in-kallai-kozhikode)