---
title: "വോട്ട് അട്ടിമറിയിൽ രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിനെ പിന്തുണച്ച് സിപിഎം"
english_title: "CPM supports Opposition Leader Rahul Gandhi's revelation on vote rigging"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307630/cpm-supports-opposition-leader-rahul-gandhis-revelation-on-vote-rigging"
published_at: "2025-08-10T13:24:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6898504d16989_MA_Baby.jpg"
keywords: []
---

# വോട്ട് അട്ടിമറിയിൽ രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിനെ പിന്തുണച്ച് സിപിഎം

> **Lead Summary:** **തൃശൂർ: **വോട്ട് അട്ടിമറിയിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിനെ പിന്തുണച്ച് സിപിഎം. രാഹുൽ ഗാന്ധി നടത്തിയത് സ്‌ഫോടനാത്മകമായ വെള്ളിപ്പെടുത്തലാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. ഇതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നടത്തണമെന്നും ബേബി ആവശ്യപ്പെട്ടു.

## Article Content

**തൃശൂർ: **വോട്ട് അട്ടിമറിയിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിനെ പിന്തുണച്ച് സിപിഎം. രാഹുൽ ഗാന്ധി നടത്തിയത് സ്‌ഫോടനാത്മകമായ വെള്ളിപ്പെടുത്തലാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. ഇതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നടത്തണമെന്നും ബേബി ആവശ്യപ്പെട്ടു.

മുമ്പ് നടത്തിയ തെരഞ്ഞെടുപ്പിൽ നടത്തിയ ക്രമക്കേടുകൾ ആറു മാസത്തെ പഠനത്തിന് ശേഷമാണ് രാഹുൽ വെളിപ്പെടുത്തിയത്. ഇന്ത്യ സഖ്യത്തിലെ നേതാക്കൾക്ക് മുന്നിൽ അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ അനുബന്ധം പോലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും ബേബി പറഞ്ഞു.

ബീഹാർ വോട്ടർ പട്ടിക പരിഷ്‌കരണത്തിന് മുമ്പ് രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടന്നിട്ടില്ല. ഇതിൽ ദുരുദ്ദേശ്യമുണ്ട്. തൃശൂരിലെ വോട്ടർ പട്ടിക അട്ടിമറി സംബന്ധിച്ച വെളിപ്പെടുത്തലുകളിലും അന്വേഷണം വേണമെന്നും ബേബി ആവശ്യപ്പെട്ടു.

ഒരാൾക്ക് ഒരു വോട്ട് എന്നതാണ് ഭരണഘടനപരമായ അവകാശമെന്നും കഴിഞ്ഞ കുറച്ച് കാലമായി ജനങ്ങൾക്കിടയിൽ സംശയം ഉയർന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് രാഹുൽ​ഗാന്ധി പറഞ്ഞിരുന്നു.  സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, ഏകദേശം 8 ശതമാനം വോട്ടർമാരെ ബാധിക്കുന്ന ഈ നീക്കം ജനാധിപത്യത്തിന് നേരെയുള്ള സർക്കാരിന്റെ അനീതി ഉയർത്തുകയാണെന്ന് പ്രതിപക്ഷം പറയുമ്പോൾ ഈ വിഷയത്തിൽ പാർലമെൻറ് ദിവസങ്ങളായി അന്യായികരണം വിളമ്പുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307630/cpm-supports-opposition-leader-rahul-gandhis-revelation-on-vote-rigging)