---
title: "‘ഓൺലൈൻ മദ്യവിൽപ്പനയിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല, പ്രൊപ്പോസൽ ചർച്ച ചെയ്തിരുന്നു’; മന്ത്രി എം ബി രാജേഷ്"
english_title: "Government has not taken a decision on online liquor sales Minister MB Rajesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307626/government-has-not-taken-a-decision-on-online-liquor-sales-minister-mb-rajesh"
published_at: "2025-08-10T12:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68984bb677a8d_WhatsApp_Image_2025-08-10_at_1.03.40_PM.jpeg"
keywords: []
---

# ‘ഓൺലൈൻ മദ്യവിൽപ്പനയിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല, പ്രൊപ്പോസൽ ചർച്ച ചെയ്തിരുന്നു’; മന്ത്രി എം ബി രാജേഷ്

> **Lead Summary:** ** ഓ**ൺലൈൻ മദ്യവിൽപ്പനയിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല, കഴിഞ്ഞ മദ്യനയ രൂപീകരണസമയത്ത് ഈ പ്രൊപ്പോസൽ ചർച്ച ചെയ്തിരുന്നു എന്നാൽ അത് തത്ക്കാലം പരിഗണിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് സർക്കാർ എത്തിയതെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.

## Article Content

** ഓ**ൺലൈൻ മദ്യവിൽപ്പനയിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല, കഴിഞ്ഞ മദ്യനയ രൂപീകരണസമയത്ത് ഈ പ്രൊപ്പോസൽ ചർച്ച ചെയ്തിരുന്നു എന്നാൽ അത് തത്ക്കാലം പരിഗണിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് സർക്കാർ എത്തിയതെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.

ബെവ്‌കോയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള പല ശിപാര്‍ശകളും വരാറുണ്ട്. കാബിനറ്റ് അംഗീകരിച്ച മദ്യനയത്തിനുള്ളില്‍ നിന്ന് മാത്രമേ തീരുമാനം എടുക്കുകയുള്ളു. വരുമാനവര്‍ധനവിന് പല വഴികളും ആലോചിക്കാറുണ്ട്. സര്‍ക്കാര്‍ അംഗീകരിച്ച മദ്യനയത്തില്‍ കേന്ദ്രീകരിച്ച് മാത്രമേ പ്രവര്‍ത്തനം നടത്തുകയുള്ളു. നിര്‍ബന്ധപൂര്‍വ്വം ഒരുകാര്യവും നടപ്പിലാക്കുകയില്ലെന്നും മന്ത്രി പറഞ്ഞു.

വരുമാന വർധനവിന് ആവശ്യമായ നടപടികൾ ആലോചിക്കേണ്ടി വരും. നാല് വർഷമായി കേരളം മദ്യത്തിന് വില വർധിപ്പിച്ചിട്ടില്ല. നികുതി ഘടനയിൽ തീരുമാനമായാൽ വീര്യം കുറഞ്ഞ മദ്യം വിപണിയിൽ എത്തിക്കാൻ കഴിയും. മദ്യം വാങ്ങുന്നയാള്‍ 23 വയസ് കഴിഞ്ഞിരിക്കണം. മദ്യം നല്‍കുന്നതിന് മുമ്പ് പ്രായം തെളിയിക്കുന്ന രേഖ നല്‍കണം.

ഓണ്‍ലൈന്‍ മദ്യവില്‍പ്പനക്കായി ബെവ്‌കോ ആപ്പ് തയ്യാറാക്കുമെന്നും ശിപാര്‍ശയില്‍ വ്യക്തമാക്കിയിരുന്നു. മൂന്നു വര്‍ഷം മുമ്പും സര്‍ക്കാരിനോട് ബെവ്‌കോ അനുമതി തേടിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307626/government-has-not-taken-a-decision-on-online-liquor-sales-minister-mb-rajesh)