---
title: "ഓണം ഇങ്ങെത്താറായി...; സദ്യയ്ക്ക് കിച്ചടി വേണ്ടേ? എന്നാൽ ഒരു ബീറ്റ്റൂട്ട് കിച്ചടി ഇതാ പിടിച്ചോ "
english_title: "onam sadhya easy beetroot kichadi recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307612/onam-sadhya-easy-beetroot-kichadi-recipe-new"
published_at: "2025-08-10T12:02:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68983e77daf37_kichadi.jpg"
keywords: []
---

# ഓണം ഇങ്ങെത്താറായി...; സദ്യയ്ക്ക് കിച്ചടി വേണ്ടേ? എന്നാൽ ഒരു ബീറ്റ്റൂട്ട് കിച്ചടി ഇതാ പിടിച്ചോ 

> **Lead Summary:** ഓണം ഇങ്ങെത്തിയല്ലേ? ഇനി സദ്യയായി, പൂക്കളമായി, ഓണക്കളികളായി....സദ്യയില്ലാതെ മലയാളികൾക്ക് ഒരു ഓണം ഇല്ല. വൈവിധ്യമാർന്ന വിഭവങ്ങൾ ഇലയിൽ വിളമ്പി, ഒരുമിച്ചിരുന്ന് കഴിക്കുന്ന ഈ സദ്യ ഓണാഘോഷങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്.സദ്യയിലെ ഓരോ വിഭവത്തിനും അതിൻ്റേതായ സ്ഥാനവും പ്രാധാന്യവുമുണ്ട്. ഉപ്പേരിയിൽ തുടങ്ങി പായസത്തിലും മോരിലും അവസാനിക്കുന്ന രുചിയുടെ കടലാണ് ഓണസദ്യ. ഓണസദ്യയിലെ താരമാണ് കിച്ചടി. എന്നാൽ പിന്നെ ഇന്നൊരു കിച്ചടി ആവാം അല്ലേ? അതും ബീറ്റ്റൂട്ട് കിച്ചടി. തയാറാക്കി നോക്കാം

## Article Content

ഓണം ഇങ്ങെത്തിയല്ലേ? ഇനി സദ്യയായി, പൂക്കളമായി, ഓണക്കളികളായി....സദ്യയില്ലാതെ മലയാളികൾക്ക് ഒരു ഓണം ഇല്ല. വൈവിധ്യമാർന്ന വിഭവങ്ങൾ ഇലയിൽ വിളമ്പി, ഒരുമിച്ചിരുന്ന് കഴിക്കുന്ന ഈ സദ്യ ഓണാഘോഷങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്.സദ്യയിലെ ഓരോ വിഭവത്തിനും അതിൻ്റേതായ സ്ഥാനവും പ്രാധാന്യവുമുണ്ട്. ഉപ്പേരിയിൽ തുടങ്ങി പായസത്തിലും മോരിലും അവസാനിക്കുന്ന രുചിയുടെ കടലാണ് ഓണസദ്യ. ഓണസദ്യയിലെ താരമാണ് കിച്ചടി. എന്നാൽ പിന്നെ ഇന്നൊരു കിച്ചടി ആവാം അല്ലേ? അതും ബീറ്റ്റൂട്ട് കിച്ചടി. തയാറാക്കി നോക്കാം

ചേരുവകൾ

ബീറ്റ്റൂട്ട് -ഒന്ന്

പച്ചമുളക് - 2 എണ്ണം

ഇഞ്ചി -ഒരു ചെറിയ കഷ്ണം

തേങ്ങ ചിരകിയത് - ഒരു കപ്പ്

തൈര് -1/2 കപ്പ്

ജീരകം -കാൽ ടീസ്പൂൺ

കടുക് -അര ടീസ്പൂൺ

വറ്റൽ മുളക് -3 എണ്ണം

കറിവേപ്പില

വെളിച്ചെണ്ണ

ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ബീറ്റ്റൂട്ട് അരിഞ്ഞ് അൽപം ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി വേവിക്കുക. ബീറ്റ്റൂട്ട് നന്നായി വെന്ത ശേഷം വെള്ളം വറ്റിച്ചെടുക്കണം. ശേഷം, ഒരു മിക്സി ജാറിൽ തേങ്ങ ചിരകിയത്, ജീരകം, പച്ചമുളക്, വെള്ളം ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക.

വേവിച്ചു വെച്ച ബീറ്റ്റൂട്ടിലേക്ക് ഈ അരപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. തേങ്ങയുടെ പച്ചമണം മാറുന്നത് വരെ ചെറിയ തീയിൽ വെച്ച് വേവിക്കുക. തീ ഓഫ് ചെയ്ത ശേഷം ഇതിലേക്ക് തൈര് ചേർത്ത് നന്നായി ഇളക്കുക. തൈര് ചേർത്തതിന് ശേഷം തിളപ്പിക്കരുത്, ചെറുതായി ചൂടായാൽ മതി.

ഇനി കിച്ചടിക്കുള്ള താളിപ്പ് തയ്യാറാക്കാം. ഒരു ചെറിയ പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊടിച്ചെടുക്കുക. ശേഷം ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് ഒന്ന് മൂപ്പിക്കുക. ഈ താളിപ്പ് കിച്ചടിയിലേക്ക് ഒഴിച്ച് കൊടുക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307612/onam-sadhya-easy-beetroot-kichadi-recipe-new)