---
title: "കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടയിൽ ചെറിയ മിസ്സിംഗ്, നിർത്തി പരിശോധിക്കവേ തീ ആളിപടർന്നു; കൊണ്ടോട്ടിയിൽ സ്വകാര്യ ബസ് കത്തിനശിച്ചു, ഒഴിവായത് വൻദുരന്തം"
english_title: "A private bus running in Kondotti caught fire"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307605/a-private-bus-running-in-kondotti-caught-fire"
published_at: "2025-08-10T11:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689836ad6f919_bus.jpg"
keywords: []
---

# കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടയിൽ ചെറിയ മിസ്സിംഗ്, നിർത്തി പരിശോധിക്കവേ തീ ആളിപടർന്നു; കൊണ്ടോട്ടിയിൽ സ്വകാര്യ ബസ് കത്തിനശിച്ചു, ഒഴിവായത് വൻദുരന്തം

> **Lead Summary:** **മലപ്പുറം: ** കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ബസ് പൂർണ്ണമായും കത്തിനശിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സന എന്ന ബസാണ് കത്തിയത്. പുക ഉയരുന്നത് കണ്ടപ്പോൾ തന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു.

## Article Content

**മലപ്പുറം: ** കൊണ്ടോട്ടിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. ബസ് പൂർണ്ണമായും കത്തിനശിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സന എന്ന ബസാണ് കത്തിയത്. പുക ഉയരുന്നത് കണ്ടപ്പോൾ തന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ വലിയ അപകടം ഒഴിവായി.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു.

കൊണ്ടോട്ടി എയര്‍പോര്‍ട്ട് ജങ്ഷനു സമീപം കൊളത്തൂരില്‍വെച്ചാണ് ബസ്സിന് തീപ്പിടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബസിനൊരു മിസിങ് വന്നപ്പോള്‍ നിര്‍ത്തിയിട്ട് പരിശോധിക്കുന്ന സമയത്താണ് പുകയുയരുന്നത് കണ്ടതെന്ന് ഡ്രൈവറായ അബ്ദുള്‍ ഖാദര്‍ പറഞ്ഞു. അപ്പോഴേക്കും ഓട്ടോമാറ്റിക് ഡോര്‍ ലോക്കാകുകയും ചെയ്തു. ഡോര്‍ ചവിട്ടിത്തുറന്നാണ് യാത്രക്കാരെ പുറത്തിറക്കിയത്. അപ്പോഴേക്കും തീ ആളിക്കത്തിയെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307605/a-private-bus-running-in-kondotti-caught-fire)