---
title: "നടുവേദനയാണോ പ്രശ്നം...? ഇനി പേടിക്കണ്ട, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി"
english_title: "health lower back pain symptoms and treatment "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307578/health-lower-back-pain-symptoms-and-treatment"
published_at: "2025-08-10T09:16:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6898164add449_pain.jpg"
keywords: []
---

# നടുവേദനയാണോ പ്രശ്നം...? ഇനി പേടിക്കണ്ട, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

> **Lead Summary:** മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് നടുവേദന. മിക്കവാറും എല്ലാവർക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും നടുവേദന അനുഭവപ്പെടും . നമ്മുടെ ജീവിത ശൈലിയിലെ മാറ്റങ്ങൾ ഒരു പരിധി വരെ നടുവേദനയെ അകറ്റും. വ്യായാമം, ശരിയായ രീതിയിലുള്ള ഇരിപ്പ്, കിടപ്പ്, മാനസിക സമ്മർദ്ദം കുറയ്ക്കൽ, വേദന സംഹാരികൾ, ഫിസിയോതെറാപ്പി എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

## Article Content

മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് നടുവേദന. മിക്കവാറും എല്ലാവർക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും നടുവേദന അനുഭവപ്പെടും . നമ്മുടെ ജീവിത ശൈലിയിലെ മാറ്റങ്ങൾ ഒരു പരിധി വരെ നടുവേദനയെ അകറ്റും. വ്യായാമം, ശരിയായ രീതിയിലുള്ള ഇരിപ്പ്, കിടപ്പ്, മാനസിക സമ്മർദ്ദം കുറയ്ക്കൽ, വേദന സംഹാരികൾ, ഫിസിയോതെറാപ്പി എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

വിശ്രമിക്കുക: വേദനയുള്ളപ്പോൾ കഠിനമായ ജോലികൾ ഒഴിവാക്കി നടുവിന് പൂർണ്ണമായ വിശ്രമം നൽകുക.

ശരിയായ നിലയിൽ ഇരിക്കുക: കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുമ്പോൾ നട്ടെല്ല് വളയാതെ നേരെ ഇരിക്കാൻ ശ്രമിക്കുക. നടുവിന് താങ്ങായി ഒരു ചെറിയ തലയിണ വെക്കുന്നത് നല്ലതാണ്.

ശരിയായ നിലയിൽ നിൽക്കുക: നിൽക്കുമ്പോൾ ശരീരഭാരം രണ്ട് കാലുകളിലും തുല്യമായി നൽകുക.

ജീവിതശൈലിയിൽ മാറ്റം വരുത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന മാർഗ്ഗം വ്യായാമം ചെയ്യുക എന്നതാണ്

**നീ ടു ചെസ്റ്റ് സ്ട്രെച്ച് (Knee-to-Chest Stretch):** മലർന്നു കിടന്ന് ഓരോ കാൽമുട്ടും നെഞ്ചിലേക്ക് സാവധാനം വലിക്കുക. ഇത് നടുവിലെ പേശികൾക്ക് അയവ് നൽകാൻ സഹായിക്കും.

**ക്യാറ്റ്-കൗ സ്ട്രെച്ച് (Cat-Cow Stretch): **കൈകളും കാൽമുട്ടുകളും നിലത്ത് വെച്ച് പൂച്ചയെപ്പോലെ നടു വളച്ചും നിവർത്തിയും ചെയ്യുന്ന വ്യായാമമാണിത്. ഇത് നടുവിന് വഴക്കം നൽകുന്നു.

**ബ്രിഡ്ജ് പോസ് (Bridge Pose): **മലർന്നു കിടന്ന് കാൽമുട്ടുകൾ മടക്കി പാദങ്ങൾ നിലത്ത് ഉറപ്പിച്ച ശേഷം അരക്കെട്ട് ഉയർത്തുക. ഇത് നടുവിലെയും വയറ്റിലെയും പേശികളെ ശക്തിപ്പെടുത്താൻ സഹായിക്കും.

നടുവേദനയുള്ള സമയങ്ങളിൽ ചൂടുള്ള വെള്ളത്തിൽ കുളിക്കുകയോ ഹോട്ട് വാട്ടർ ബാഗ് ഉപയോഗിച്ച് വേദനയുള്ള ഭാഗത്ത് വെക്കുകയോ ചെയ്യുന്നത് വേദന കുറയ്ക്കാൻ സഹായിക്കും. വേദനയുള്ള ഭാഗത്ത് പതിനഞ്ചു മുതൽ ഇരുപത് മിനിറ്റ് വരെ ഐസ് പാക്ക് വെക്കുന്നത് വീക്കം കുറയ്ക്കാൻ സഹായിക്കും.

ശരീരഭാരം കൂടുന്നത് നടുവിന് കൂടുതൽ സമ്മർദ്ദം നൽകും. ഇത് നടുവേദനയ്ക്ക് കാരണമാകുന്നു. ഭാരമുള്ള വസ്തുക്കൾ ഉയർത്തുമ്പോൾ കാൽമുട്ടുകൾ മടക്കി നട്ടെല്ല് വളയാതെ ഉയർത്താൻ ശ്രമിക്കുക.

പുകവലി ഒഴിവാക്കുന്നത് നടുവേദനയെ അകറ്റുന്നു. വിറ്റാമിൻ ഡി, കാൽസ്യം എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതിനാൽ ഡയറ്റ് എടുക്കുന്നത് നടുവേദനയ്ക്ക് ഒരുപരിധി വരെ ആശ്വാസം നൽകുന്നു. ഈ പരിഹാരങ്ങൾ സാധാരണ നടുവേദന മാറ്റാൻ സഹായിക്കും. പക്ഷേ വേദന രൂക്ഷമാവുകയാണെങ്കിൽ ഒരു ഡോക്ടറെ കണ്ട് ശരിയായ ചികിത്സ തേടേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307578/health-lower-back-pain-symptoms-and-treatment)