---
title: "മലപ്പുറത്ത് സ്കൂളിനകത്ത് ഒന്നാം ക്ലാസുകാരിയെ കാറിടിച്ചു; അപകടവിവരം അധികൃതർ മറച്ചു വെച്ചെന്ന് രക്ഷിതാക്കളുടെ പരാതി, സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് "
english_title: " first grade girl was hit by a car inside a school in Tirur Malappuram "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307577/first-grade-girl-was-hit-by-a-car-inside-a-school-in-tirur-malappuram"
published_at: "2025-08-10T08:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689811de3e615_accident.jpg"
keywords: []
---

# മലപ്പുറത്ത് സ്കൂളിനകത്ത് ഒന്നാം ക്ലാസുകാരിയെ കാറിടിച്ചു; അപകടവിവരം അധികൃതർ മറച്ചു വെച്ചെന്ന് രക്ഷിതാക്കളുടെ പരാതി, സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് 

> **Lead Summary:** മലപ്പുറം തിരൂരിൽ സ്കൂളിനകത്ത് ഒന്നാം ക്ലാസുകാരിയെ കാറിടിച്ചു. ജൂലൈ 31 ന് തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിലാണ് അപകടം നടന്നത്. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. അപകടവിവരം സ്കൂൾ അധികൃതർ അറിയിച്ചില്ലെന്ന് രക്ഷിതാക്കൾ പരാതി നൽകി. കുട്ടി സ്കൂളിൽ വീണു എന്നു മാത്രമാണ് അറിയിച്ചതെന്നുമാണ് രക്ഷിതാക്കളുടെ പരാതി.

## Article Content

മലപ്പുറം തിരൂരിൽ സ്കൂളിനകത്ത് ഒന്നാം ക്ലാസുകാരിയെ കാറിടിച്ചു. ജൂലൈ 31 ന് തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിലാണ് അപകടം നടന്നത്. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. അപകടവിവരം സ്കൂൾ അധികൃതർ അറിയിച്ചില്ലെന്ന് രക്ഷിതാക്കൾ പരാതി നൽകി. കുട്ടി സ്കൂളിൽ വീണു എന്നു മാത്രമാണ് അറിയിച്ചതെന്നുമാണ് രക്ഷിതാക്കളുടെ പരാതി.

കാര്യമായ പരിക്കില്ലെങ്കിലും അപകടത്തിനു ശേഷം കുട്ടി കടുത്ത മാനസിക വിഷമത്തിലാണെന്നും രക്ഷിതാക്കൾ വ്യക്തമാക്കി. കുട്ടിയെ കാർ ഇടിച്ച കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. സംഭവത്തിൽ തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307577/first-grade-girl-was-hit-by-a-car-inside-a-school-in-tirur-malappuram)