---
title: "ഉത്തരകാശിയിലെ ദുരന്തം; രക്ഷാപ്രവർത്തനം ആറാം ദിനത്തിലേക്ക്; നൂറിലധികം പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് വിവരം"
english_title: "Rescue operations in Uttarkashi enter sixth day."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307568/rescue-operations-in-uttarkashi-enter-sixth-day"
published_at: "2025-08-10T07:53:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6898033e22216_uttaera.jpg"
keywords: []
---

# ഉത്തരകാശിയിലെ ദുരന്തം; രക്ഷാപ്രവർത്തനം ആറാം ദിനത്തിലേക്ക്; നൂറിലധികം പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് വിവരം

> **Lead Summary:** **[**) ഉത്തരകാശിയില്‍ രക്ഷാപ്രവര്‍ത്തനം ആറാം ദിവസത്തിലേക്ക്. 9 സൈനികര്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. 600ഓളം പേരെ രക്ഷപ്പെടുത്തിയതായി ഉത്തരാഖണ്ഡിലെ ബി ജെ പി സര്‍ക്കാര്‍ പറയുന്നു.

## Article Content

**[**) ഉത്തരകാശിയില്‍ രക്ഷാപ്രവര്‍ത്തനം ആറാം ദിവസത്തിലേക്ക്. 9 സൈനികര്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. 600ഓളം പേരെ രക്ഷപ്പെടുത്തിയതായി ഉത്തരാഖണ്ഡിലെ ബി ജെ പി സര്‍ക്കാര്‍ പറയുന്നു.

പ്രതികൂല കാലാവസ്ഥയും റോഡുകള്‍ പൂര്‍ണമായും തകര്‍ന്നതും ഉത്തരാഖണ്ഡിലെ രക്ഷാദൗത്യം ദുഷ്‌ക്കരമാക്കുകയാണ്. കാണാതായവരുടെ കണക്കുകള്‍ ശേഖരിക്കാന്‍ കഴിയാത്തതും രക്ഷാദൗത്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

സംസ്ഥാന ദേശീയ ദുരന്ത നിവാരണ സേനയും, ഐ ടി ബി പി, ഉള്‍പ്പെടെയുള്ള സംഘങ്ങളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. കടാവര്‍ നായകളെ സ്ഥലത്ത് എത്തിച്ചാണ് തിരച്ചില്‍ നടത്തുന്നത്. എഞ്ചിനിയര്‍മാര്‍,മെഡിക്കല്‍ ടീമുകള്‍ ഉള്‍പ്പെട്ട 225ത്തിലധികം സൈനികര്‍ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്.

അതിനിടെ ദില്ലിയില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ മതിലിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ എഴു പേരാണ് മരിച്ചത്.  അതേസമയം ഉത്തരാഖണ്ഡിലെ മിന്നൽപ്രളത്തിലെ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നത് മലയാളിയായ ലെഫ്റ്റനന്റ് കേണൽ ടിജു തോമസിന്റെ നേതൃത്വത്തിലാണ്. മരണസംഖ്യയെക്കുറിച്ച് വ്യക്തമായ അറിവില്ലെന്നാണ് ടിജു തോമസ്. രക്ഷാപ്രവർത്തനം വളരെ വേഗം പൂർത്തിയാക്കുമെന്നും തെരച്ചിലിന് റഡാർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിക്കുമെന്നും ടിജു തോമസ് പറഞ്ഞു. ധരാലിയിൽ മെഡിക്കൽ ക്യാംപും സജ്ജമാക്കിയിട്ടുണ്ട്. പരിക്കേറ്റവർക്ക് മെഡിക്കൽ സംവിധാനങ്ങളും പ്രാഥമിക ശുശ്രൂഷയും നൽകുമെന്നും അദ്ദേഹം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307568/rescue-operations-in-uttarkashi-enter-sixth-day)