---
title: "നാണമില്ലേ നിനക്ക്..? സമൂഹമാധ്യമത്തിലൂടെ തർക്കം; യുവാവിന്റെ പ്രായപൂർത്തിയാകാത്ത സഹോദരിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; പ്രതി അറസ്റ്റിൽ"
english_title: "Kasaragod girl's morphed image circulated, suspect arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307563/kasaragod-girls-morphed-image-circulated-suspect-arrested"
published_at: "2025-08-10T06:52:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6897f49a92bda_locked.jpg"
keywords: []
---

# നാണമില്ലേ നിനക്ക്..? സമൂഹമാധ്യമത്തിലൂടെ തർക്കം; യുവാവിന്റെ പ്രായപൂർത്തിയാകാത്ത സഹോദരിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; പ്രതി അറസ്റ്റിൽ

> **Lead Summary:** **കാസർകോട്:( [www.truevisionnews.com**] താരാരാധനയുടെ പേരിലുണ്ടായ തർക്കത്തെത്തുടർന്ന്, പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു. യുവാവിനെ കാസർകോട് സൈബർ പൊലീസ് മുംബൈയിൽനിന്ന് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമത്തിലൂടെയുള്ള തർക്കം ശക്തമായതിനെത്തുടർന്ന്, യുവാവിന്റെ പ്രായപൂർത്തിയാകാത്ത സഹോദരിയുടെ നഗ്നചിത്രം മോർഫ് ചെയ്തു സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച കേസിലാണ് മുംബൈ സ്വദേശിയായ അംജദ് ഇസ്‌ലാം അറസ്റ്റിലായത്.

## Article Content

**കാസർകോട്:( [www.truevisionnews.com**] താരാരാധനയുടെ പേരിലുണ്ടായ തർക്കത്തെത്തുടർന്ന്, പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു. യുവാവിനെ കാസർകോട് സൈബർ പൊലീസ് മുംബൈയിൽനിന്ന് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമത്തിലൂടെയുള്ള തർക്കം ശക്തമായതിനെത്തുടർന്ന്, യുവാവിന്റെ പ്രായപൂർത്തിയാകാത്ത സഹോദരിയുടെ നഗ്നചിത്രം മോർഫ് ചെയ്തു സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച കേസിലാണ് മുംബൈ സ്വദേശിയായ അംജദ് ഇസ്‌ലാം അറസ്റ്റിലായത്.

സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ട് തുടങ്ങിയാണു പ്രതി ചിത്രങ്ങൾ പ്രചരിപ്പിച്ചത്. അക്കൗണ്ട് ഉടമ മുംബൈ സ്വദേശിയാണെന്നു മനസ്സിലാക്കി അവിടെയെത്തിയ പൊലീസ് സംഘം 5 ദിവസത്തെ തിരച്ചിലിനൊടുവിലാണു പ്രതിയെ പിടികൂടിയത്. പോക്സോ, ഐടി ആക്ടുകൾ പ്രകാരമായിരുന്നു കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ ഭരത് റെഡ്‌ഡിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. ഇൻസ്പെക്ടർ യു.പി.വിപിന്റെ നേതൃത്വത്തിൽ എസ്ഐ രവീന്ദ്രൻ മടിക്കൈ, എഎസ്ഐ പി.രഞ്ജിത് കുമാർ, എസ്‌ സിപിഒമാരായ സവാദ് അഷ്‌റഫ്, ടി.വി.സുരേഷ്, സിപിഒ കെ.വി.ഹരിപ്രസാദ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

അതേസമയം ദില്ലിയിൽ 2022ൽ രണ്ട് വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 20കാരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ജഗ്മോഹൻ എന്ന പ്രതിക്ക് 50,000 രൂപ പിഴയും ചുമത്തിയതായി സർക്കാർ അഭിഭാഷകൻ വിശ്വജിത് സിംഗ് റാത്തോഡ് പറഞ്ഞു. മെയിൻപുരിയിലെ എഡിജെ (പോക്‌സോ) കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജിയായ ജീതേന്ദ്ര മിശ്രയാണ് വിധി പ്രഖ്യാപിച്ചത്. പിഴ തുക പെൺകുട്ടിക്ക് നൽകുമെന്നും ജഡ്ജി ഉത്തരവിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307563/kasaragod-girls-morphed-image-circulated-suspect-arrested)