---
title: "കള്ളാ നീ ...ഇറങ്ങാൻ കാത്ത് നിന്നെയാണോ ? വീട് പൂട്ടി ആശുപത്രിയിൽ ചികിത്സയ്ക്ക് പോയി, മടങ്ങിയെത്തിയപ്പോൾ കണ്ടത് വീട് കുത്തിതുറന്ന നിലയിൽ"
english_title: "Villa broken into and robbed in Manganam, Kottayam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307552/villa-broken-into-and-robbed-in-manganam-kottayam-"
published_at: "2025-08-09T23:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68978f7b6e2b6_6.jpg"
keywords: []
---

# കള്ളാ നീ ...ഇറങ്ങാൻ കാത്ത് നിന്നെയാണോ ? വീട് പൂട്ടി ആശുപത്രിയിൽ ചികിത്സയ്ക്ക് പോയി, മടങ്ങിയെത്തിയപ്പോൾ കണ്ടത് വീട് കുത്തിതുറന്ന നിലയിൽ

> **Lead Summary:** **കോട്ടയം: **കോട്ടയം മാങ്ങാനത്ത് വില്ല കുത്തിതുറന്ന് മോഷണം. വയോധികയും മകളും താമസിക്കുന്ന വീട്ടിൽ നിന്നാണ് 50 പവൻ സ്വർണം മോഷണം പോയത്. അമ്പുങ്കയത്ത് അന്നമ്മ തോമസിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് അന്നമ്മയും മകളും തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിതുറന്ന നിലയിൽ കണ്ടത്. പുലർച്ചെയാണ് മോഷണം നടന്നതെന്നാണ് നിഗമനം.

## Article Content

**കോട്ടയം: **കോട്ടയം മാങ്ങാനത്ത് വില്ല കുത്തിതുറന്ന് മോഷണം. വയോധികയും മകളും താമസിക്കുന്ന വീട്ടിൽ നിന്നാണ് 50 പവൻ സ്വർണം മോഷണം പോയത്. അമ്പുങ്കയത്ത് അന്നമ്മ തോമസിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് അന്നമ്മയും മകളും തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിതുറന്ന നിലയിൽ കണ്ടത്. പുലർച്ചെയാണ് മോഷണം നടന്നതെന്നാണ് നിഗമനം.

അമ്പുങ്കയത്ത് വീട്ടിൽ അന്നമ്മ തോമസ് (84), മകൾ സ്നേഹ ഫിലിപ്പ് (54) എന്നിവർ താമസിക്കുന്ന വില്ലയിലാണ് ഇന്ന് പുലർച്ചെ വൻ കവർച്ച നടന്നത്. സ്നേഹയുടെ ഭർത്താവ് വിദേശത്താണ്. അന്നമ്മ തോമസിന് ഇന്നലെ രാത്രി ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഇവർ ആശുപത്രിയിൽ പോയിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്.

സംഭവത്തില്‍ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മോഷ്ടാവിന്‍റേത് എന്ന് സംശയിക്കുന്ന ചില സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഇതര സംസ്ഥാനക്കാരാണോ എന്നാണ് പൊലീസ് സംശയം.

മറ്റൊരു സംഭവത്തിൽ തലശ്ശേരിയിലെ മാല മോഷ്ടാവിനെ പിടികൂടി പൊലീസ്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ മൂന്ന് പേരുടെ സ്വർണമാലകൾ കവർന്ന പ്രതിയെയാണ് പിടികൂടിയത് . കാസർകോട് കളനാട് ഷംനാസ് മൻസിലിൽ മുഹമ്മദ് ഷംനാസിനെ (33) പിടികൂടിയത്. നമ്പർ പ്ലേറ്റ് ഇല്ലാത്ത സ്കൂട്ടറിലെത്തിയാണ് പ്രതി മാല മോഷണം നടത്തിയത്. ന്യൂ മാഹി പൊലീസ് സ്റ്റേഷൻ പരിധിയിൽ കോടിയേരി ഓണിയൻ സ്കൂളിനടുത്ത് വച്ച് കവിയൂരിലെ ഭാർഗവിയുടെ മൂന്ന് പവൻ മാല കവരുകയായിരുന്നു.

മണിക്കൂറുകൾക്കകം കതിരൂർ നാലാംമൈലിലെ ശശികലയുടെ മാല കവർന്നു. കൂത്തുപറമ്പിലും സമാന രീതിയിൽ മോഷണം നടന്നു. തുടർന്ന് ശാസ്ത്രീയമായ രീതിയിൽ നൂറുകണക്കിന് ക്യാമറകൾ പിന്തുടർന്നാണ് ന്യൂ മാഹി പൊലീസ് ഇൻസ്പെക്ടർ പി.എ ബിനു മോഹനും, സംഘവും മുഹമ്മദ് ഷംനാസിനെ പിടികൂടിയത്. തളിപ്പറമ്പ്, നാദാപുരം, തലശേരി, ന്യൂ മാഹി പൊലീസ് സ്റ്റേഷനുകളിലായി 15 ഓളം മാല മോഷണ കേസുകളിൽ പ്രതിയാണ് ഷംനാസ്. ഇതിന് പുറമെ മയക്ക് മരുന്ന്, കവർച്ച കേസുകളും പ്രതിക്കെതിരെയുണ്ട് .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307552/villa-broken-into-and-robbed-in-manganam-kottayam-)