---
title: "കോഴിക്കോട് നാദാപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിയെ തെരുവുനായ്ക്കള്‍ ഓടിച്ചു; അപകടം ഒഴിവായത് തലനാരിഴക്ക്"
english_title: "street dog chased a student in Nadapuram's Ummathur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307543/street-dog-chased-a-student-in-nadapurams-ummathur-"
published_at: "2025-08-09T22:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68977a05bba48_dog.jpg"
keywords: []
---

# കോഴിക്കോട് നാദാപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിയെ തെരുവുനായ്ക്കള്‍ ഓടിച്ചു; അപകടം ഒഴിവായത് തലനാരിഴക്ക്

> **Lead Summary:** കോഴിക്കോട്: നാദാപുരം ഉമ്മത്തൂരില്‍ വിദ്യാര്‍ഥിയെ തെരുവുനായ ഓടിച്ചു. പാറക്കടവ് കടവത്തൂര്‍ റോഡില്‍ വെച്ചാണ് വിദ്യാര്‍ഥിക്ക് പിന്നാലെ തെരുവുനായ ഓടിയത്. എതിര്‍ ദിശയില്‍ വന്ന വാഹനങ്ങള്‍ ഹോണ്‍ മുഴക്കിയതിനാല്‍ നായകള്‍ പിന്തിരിഞ്ഞു. പാറക്കടവ് കടവത്തൂര്‍ റോഡില്‍ ഉമ്മത്തൂര്‍ കാര്‍ഗില്‍ പള്ളിക്ക് സമീപത്ത് വെച്ച് മദ്രസ വിട്ട് റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന നിഹ ഫാത്തിമയെയാണ് തെരുവുനായ ഓടിച്ചത്.

## Article Content

കോഴിക്കോട്: നാദാപുരം ഉമ്മത്തൂരില്‍ വിദ്യാര്‍ഥിയെ തെരുവുനായ ഓടിച്ചു. പാറക്കടവ് കടവത്തൂര്‍ റോഡില്‍ വെച്ചാണ് വിദ്യാര്‍ഥിക്ക് പിന്നാലെ തെരുവുനായ ഓടിയത്. എതിര്‍ ദിശയില്‍ വന്ന വാഹനങ്ങള്‍ ഹോണ്‍ മുഴക്കിയതിനാല്‍ നായകള്‍ പിന്തിരിഞ്ഞു. പാറക്കടവ് കടവത്തൂര്‍ റോഡില്‍ ഉമ്മത്തൂര്‍ കാര്‍ഗില്‍ പള്ളിക്ക് സമീപത്ത് വെച്ച് മദ്രസ വിട്ട് റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന നിഹ ഫാത്തിമയെയാണ് തെരുവുനായ ഓടിച്ചത്.

ആറോളം തെരുനായ്ക്കളാണ് കുട്ടിയുടെ പിന്നാലെ ഓടിയത്. ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂര്‍, മുടവന്തേരി, ചെക്യാട് ഭാഗങ്ങളില്‍ നേരത്തെയും തെരുവുനായ്ക്കളുടെ ആക്രണം ഉണ്ടായിട്ടുണ്ട്.

മറ്റൊരു സംഭവത്തിൽ വടകര ഇരിങ്ങലിൽ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതപ്രദർശനം നടത്തിയ യുവാവ് പിടിയിൽ. താമരശ്ശേരി പരപ്പൻപൊയിൽ കല്ലുവെട്ടുകുഴിയിൽ സനുഷിഹാബുദ്ദീൻ(24) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വ്യാഴാഴ്ച്‌ച രാവിലെയാണ് സംഭവം. സ്‌കൂളിലേക്ക് പോകാൻ വേണ്ടി ബസ് കയറുന്നതിനായി നടന്നു പോകുന്ന രണ്ട് വിദ്യാർത്ഥിനികൾക്ക് നേരെയാണ് പ്രതിയുടെ നഗ്നതാപ്രദർശനം.

വിദ്യാർത്ഥികളെ ലോറിഡ്രൈവറായ സനുഷിഹാബ് തടഞ്ഞുനിർത്തി നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. ഇതോടെ വിദ്യാർത്ഥികൾ രക്ഷിതാക്കളെ വിവരമറിയിക്കുകയും പോക്സോ കേസ് ചുമത്തി ഇന്നലെ രാത്രിയോടെ പയ്യോളി പോലീസ് യുവാവിനെ പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ എ.കെ സജീഷിൻ്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിലെ സി.സി.ടി.വി കേന്ദ്രീകരിച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307543/street-dog-chased-a-student-in-nadapurams-ummathur-)