---
title: "തലശ്ശേരി മേഖലയെ വിറപ്പിച്ച 'മാലക്കള്ളൻ' പൊലീസിൻ്റെ പിടിയിൽ ; പ്രതിക്കെതിരെ 15 ഓളം മാലമോഷണക്കേസുകൾ, കവർച്ചക്കേസുകൾ വേറെയും"
english_title: "Police arrest necklace thief in Thalassery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307536/police-arrest-necklace-thief-in-thalassery"
published_at: "2025-08-09T21:19:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68976e504e980_THALASSERY.jpg"
keywords: []
---

# തലശ്ശേരി മേഖലയെ വിറപ്പിച്ച 'മാലക്കള്ളൻ' പൊലീസിൻ്റെ പിടിയിൽ ; പ്രതിക്കെതിരെ 15 ഓളം മാലമോഷണക്കേസുകൾ, കവർച്ചക്കേസുകൾ വേറെയും

> **Lead Summary:** **കണ്ണൂർ : ** തലശ്ശേരിയിലെ മാല മോഷ്ടാവിനെ പിടികൂടി പൊലീസ്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ മൂന്ന് പേരുടെ സ്വർണമാലകൾ കവർന്ന പ്രതിയെയാണ് പിടികൂടിയത് . കാസർകോട് കളനാട് ഷംനാസ് മൻസിലിൽ മുഹമ്മദ് ഷംനാസിനെ പിടികൂടിയത്. നമ്പർ പ്ലേറ്റ് ഇല്ലാത്ത സ്കൂട്ടറിലെത്തിയാണ് പ്രതി മാല മോഷണം നടത്തിയത്. ന്യൂ മാഹി പൊലീസ് സ്റ്റേഷൻ പരിധിയിൽ കോടിയേരി ഓണിയൻ സ്കൂളിനടുത്ത് വച്ച് കവിയൂരിലെ ഭാർഗവിയുടെ മൂന്ന് പവൻ മാല കവരുകയായിരുന്നു.

## Article Content

**കണ്ണൂർ : ** തലശ്ശേരിയിലെ മാല മോഷ്ടാവിനെ പിടികൂടി പൊലീസ്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ മൂന്ന് പേരുടെ സ്വർണമാലകൾ കവർന്ന പ്രതിയെയാണ് പിടികൂടിയത് . കാസർകോട് കളനാട് ഷംനാസ് മൻസിലിൽ മുഹമ്മദ് ഷംനാസിനെ പിടികൂടിയത്. നമ്പർ പ്ലേറ്റ് ഇല്ലാത്ത സ്കൂട്ടറിലെത്തിയാണ് പ്രതി മാല മോഷണം നടത്തിയത്. ന്യൂ മാഹി പൊലീസ് സ്റ്റേഷൻ പരിധിയിൽ കോടിയേരി ഓണിയൻ സ്കൂളിനടുത്ത് വച്ച് കവിയൂരിലെ ഭാർഗവിയുടെ മൂന്ന് പവൻ മാല കവരുകയായിരുന്നു.

മണിക്കൂറുകൾക്കകം കതിരൂർ നാലാംമൈലിലെ ശശികലയുടെ മാല കവർന്നു. കൂത്തുപറമ്പിലും സമാന രീതിയിൽ മോഷണം നടന്നു. തുടർന്ന് ശാസ്ത്രീയമായ രീതിയിൽ നൂറുകണക്കിന് ക്യാമറകൾ പിന്തുടർന്നാണ് ന്യൂ മാഹി പൊലീസ് ഇൻസ്പെക്ടർ പി.എ ബിനു മോഹനും, സംഘവും മുഹമ്മദ് ഷംനാസിനെ പിടികൂടിയത്. തളിപ്പറമ്പ്, നാദാപുരം, തലശേരി, ന്യൂ മാഹി പൊലീസ് സ്റ്റേഷനുകളിലായി 15 ഓളം മാല മോഷണ കേസുകളിൽ പ്രതിയാണ് ഷംനാസ്. ഇതിന് പുറമെ മയക്ക് മരുന്ന്, കവർച്ച കേസുകളും പ്രതിക്കെതിരെയുണ്ട് .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307536/police-arrest-necklace-thief-in-thalassery)