---
title: "അവധി ആഘോഷിക്കാനെത്തി, ജീവനറ്റ് മടങ്ങേണ്ടി വന്നു; ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർത്ഥികളും മരിച്ചു"
english_title: "Two people drowned in the Chittoor River while bathing and died"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307516/two-people-drowned-in-the-chittoor-river-while-bathing-and-died"
published_at: "2025-08-09T19:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68974ffa078e0_ozhukk.jpg"
keywords: []
---

# അവധി ആഘോഷിക്കാനെത്തി, ജീവനറ്റ് മടങ്ങേണ്ടി വന്നു; ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർത്ഥികളും മരിച്ചു

> **Lead Summary:** **പാലക്കാട്:** ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങി ഒഴിക്കിൽപ്പെട്ട രണ്ട് പേരും മരിച്ചു. രാമേശ്വരം സ്വദേശി ശ്രീഗൗതം, അരുൺ കുമാർ എന്നിവരാണ് മരിച്ചത്. ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവിൽ ചെക്ക്ഡാമിന്റെ ഓവുചാലിലാണ് അരുൺ കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

## Article Content

**പാലക്കാട്:** ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങി ഒഴിക്കിൽപ്പെട്ട രണ്ട് പേരും മരിച്ചു. രാമേശ്വരം സ്വദേശി ശ്രീഗൗതം, അരുൺ കുമാർ എന്നിവരാണ് മരിച്ചത്. ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവിൽ ചെക്ക്ഡാമിന്റെ ഓവുചാലിലാണ് അരുൺ കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

പാലക്കാട് ചിറ്റൂര്‍ പുഴയിൽ കുളിക്കാനിറങ്ങി പത്തംഗ വിദ്യാർത്ഥി സംഘത്തിലെ കോയമ്പത്തൂർ സ്വദേശികളായ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഷണ്മുഖം കോസ് വേയുടെ വശത്തുള്ള ഓവുചാലിൽ യുവാക്കൾ അകപ്പെടുകയായിരുന്നു. യുവാക്കൾ കുളിക്കാനാണ് പുഴയിലെത്തിയത്. ഓവിനുള്ളിൽ അകപ്പെട്ടതോടെ പുറത്തിറങ്ങാൻ കഴിയാതെ വരികയായിരുന്നു.

അവധി ആഘോഷിക്കാനെത്തിയതായിരുന്നു പത്തംഗ സംഘം. കോയമ്പത്തൂർ കർപ്പകം കോളേജിലെ വിദ്യാർത്ഥികളാണ് ഇരുവരും. മുങ്ങിപ്പോയ രാമേശ്വരം സ്വദേശി ശ്രീഗൗതത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നെയ്‌വേലി സ്വദേശി അരുണിനെ പുറത്തെടുക്കാനുള്ള ശ്രമം തുടർന്നെങ്കിലും രക്ഷിക്കാനായില്ല. അരുണിനെ നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിന് പിന്നാലെയാണ് പുറത്തെടുക്കാനായത്.

പ്രദേശത്തെ ഒഴുക്കിനെ കുറിച്ച് കൃത്യമായ ധാരണ ഇല്ലാതിരുന്ന ഇവർ കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. ശ്രീഗൗതം രാമേശ്വരം സ്വദേശിയാണ്. നെയ് വേലി സ്വദേശിയാണ് അരുൺ. സ്‌കൂബ സംഘം, ഫയർ ഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307516/two-people-drowned-in-the-chittoor-river-while-bathing-and-died)