---
title: "ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ...; വീട്ടുമുറ്റത്ത് കെട്ടിയ കല്യാണ പന്തൽ റോഡിലേക്ക്; തലശേരിയിൽ പന്തൽകാരനെതിരെ കേസ്"
english_title: "Case filed against a vendor for causing traffic disruption in Thalassery, Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307496/case-filed-against-a-vendor-for-causing-traffic-disruption-in-thalassery-kannur"
published_at: "2025-08-09T16:38:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68972c7697612_policw.jpg"
keywords: []
---

# ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ...; വീട്ടുമുറ്റത്ത് കെട്ടിയ കല്യാണ പന്തൽ റോഡിലേക്ക്; തലശേരിയിൽ പന്തൽകാരനെതിരെ കേസ്

> **Lead Summary:** **തലശ്ശേരി:(**[**truevisionnews.com**] കണ്ണൂർ തലശ്ശേരിയിൽ വിവാഹത്തോടനുബന്ധിച്ച് വീട്ട് മുറ്റത്ത് കെട്ടിയ പന്തൽ റോഡിലേക്ക് നീണ്ട് ഗതാഗത തടസം സൃഷ്ടിച്ചതിന് പന്തൽകാരനെതിരെ തലശ്ശേരി പോലീസ് കേസെടുത്തു.

## Article Content

**തലശ്ശേരി:(**[**truevisionnews.com**] കണ്ണൂർ തലശ്ശേരിയിൽ വിവാഹത്തോടനുബന്ധിച്ച് വീട്ട് മുറ്റത്ത് കെട്ടിയ പന്തൽ റോഡിലേക്ക് നീണ്ട് ഗതാഗത തടസം സൃഷ്ടിച്ചതിന് പന്തൽകാരനെതിരെ തലശ്ശേരി പോലീസ് കേസെടുത്തു.

ഇന്നലെ പോലീസ് പെട്രോൾഡ്യൂട്ടി നടത്തവെ ഗുഡ് ഷെഡ് റോഡിലാണ് സംഭവം. പന്തൽ കെട്ടിയ ധർമ്മടം സ്വദേശി ഫസലിനെതിരെ 285 ബി.എൻ.എസ് വകുപ്പ് പ്രകാരമാണ് നടപടി.

മറ്റൊരു സംഭവത്തിൽ, കുടുംബ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഒരു സംഘമാളുകള്‍ വീട്ടില്‍ കയറി നടത്തിയ അക്രമത്തെ തുടര്‍ന്ന് കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി പരാതി. കൊടിയത്തൂര്‍ കാരകുറ്റി സ്വദേശികളായ മുഹമ്മദ് റിസാല്, ഭാര്യ ഫസീല ഇവരുടെ രണ്ടര വയസ്സുള്ള മകന്‍ അലീല്‍ ജവാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് അനിഷ്ട സംഭവങ്ങള്‍ നടന്നത്. ഫസീലയുടെ സഹോദരനായ അസ്ലം വിവാഹ മോചിതനായിരുന്നു. അസ്ലം വിവാഹം ചെയ്ത യുവതിയുടെ സഹോദരനായ സ്വലൂപിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നാണ് പരാതിക്കാരുടെ ആരോപണം. സ്വലൂപിന്റെ സഹോദരിയുടെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. വിവാഹ മോചനം നേടാന്‍ അസ്ലമിനെ സഹായിച്ച് റിസാല്‍ ആണെന്നാണ് സ്വലൂപ് പറഞ്ഞിരുന്നത്.

ഇന്നലെ പള്ളിയില്‍ നിന്ന് മടങ്ങുമ്പോള്‍ ഇവര്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും നാട്ടുകാര്‍ ഇടപെട്ട് പിടിച്ച് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഒരുസംഘം ആളുകള്‍ റിസാലിന്റെ വീട്ടില്‍ എത്തി ആക്രമിച്ചു എന്നാല്‍ പരാതിയില്‍ പറയുന്നത്. പിന്നീട് നാട്ടുകാര്‍ എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307496/case-filed-against-a-vendor-for-causing-traffic-disruption-in-thalassery-kannur)