---
title: "ജാർഖണ്ഡിൽ ട്രെയിൻ അപകടം; പാളം തെറ്റി ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചു, നിരവധി സർവീസുകൾ റദ്ദാക്കി"
english_title: "Train accident in Jharkhand Goods trains collide after skidding off bridge several services cancelled"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307479/Train-accident-in-Jharkhand-Goods-trains-collide-after-skidding-off-bridge-several-services-cancelled"
published_at: "2025-08-09T15:26:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689724fc820ad_.jpg"
keywords: []
---

# ജാർഖണ്ഡിൽ ട്രെയിൻ അപകടം; പാളം തെറ്റി ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചു, നിരവധി സർവീസുകൾ റദ്ദാക്കി

> **Lead Summary:** **റാഞ്ചി: ** ജാ‍ർഖണ്ഡിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെ 4.15-നാണ് അപകടം നടന്നത്. പുരുലിയയിലേക്ക് പോവുകയായിരുന്ന ഒരു ഗുഡ്സ് ട്രെയിൻ ചന്ദിൽ ജംങ്ഷന് സമീപം പാളം തെറ്റി രണ്ടാമത്തെ ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഈ സമയം രണ്ടാമത്തെ പാതയിലൂടെ വന്ന മറ്റൊരു ഗുഡ്സ് ട്രെയിൻ പാളം തെറ്റിക്കിടന്ന വാഗണുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

## Article Content

**റാഞ്ചി: ** ജാ‍ർഖണ്ഡിൽ ഗുഡ്സ് ട്രെയിനുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെ 4.15-നാണ് അപകടം നടന്നത്. പുരുലിയയിലേക്ക് പോവുകയായിരുന്ന ഒരു ഗുഡ്സ് ട്രെയിൻ ചന്ദിൽ ജംങ്ഷന് സമീപം പാളം തെറ്റി രണ്ടാമത്തെ ട്രാക്കിലേക്ക് മറിയുകയായിരുന്നു. ഈ സമയം രണ്ടാമത്തെ പാതയിലൂടെ വന്ന മറ്റൊരു ഗുഡ്സ് ട്രെയിൻ പാളം തെറ്റിക്കിടന്ന വാഗണുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തിൽപ്പെട്ടത് ഗുഡ്സ് ട്രെയിനുകളായതുകൊണ്ട് ആളപായമില്ല. എന്നാൽ, കൂട്ടിയിടിയുടെ ആഘാതത്തിൽ രണ്ട് വാഗണുകൾ സമീപത്തെ റോഡിലേക്ക് തെറിച്ചുപോയി. അപകടത്തിൽ 200 മീറ്ററോളം ട്രാക്കുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ട്രെയിനുകളുടെ ചക്രങ്ങളും തകർന്നു.

അപകടം കാരണം ചന്ദിൽ - ടാറ്റാനഗർ, ചന്ദിൽ - മുറി, ചന്ദിൽ - പുരുലിയ - ബൊക്കാറോ എന്നീ പാതകളിലെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ടാറ്റാ പട്ന വന്ദേഭാരത് എക്സ്പ്രസ്, ടാറ്റ - ബക്സാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, ടാറ്റ- ധൻബാദ് സ്വർണരേഖ എക്സ്പ്രസ് തുടങ്ങിയ നിരവധി ട്രെയിനുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. യാത്രക്കാർക്കായി ബദൽ യാത്രാ സൗകര്യങ്ങൾ ഒരുക്കിയതായി റെയിൽവേ അറിയിച്ചു. അപകടകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൂട്ടിയിടിക്ക് പിന്നാലെ ചന്ദിൽ - ടാറ്റാനഗർ, ചന്ദിൽ - മുറി, ചന്ദിൽ - പുരുലിയ - ബൊക്കാറോ പാതകളിലേക്കുള്ള സർവ്വീസുകൾ തടസപ്പെട്ടു. നിരവധി ട്രെയിൻ സർവ്വീസുകൾ തടസപ്പെട്ടതിനാൽ യാത്രക്കാർ സ്റ്റേഷനുകളിൽ കുടുങ്ങി. യാത്രക്കാർക്കായി മറ്റ് ഗതാഗത സംവിധാനങ്ങൾ ഒരുക്കിയതായാണ് റെയിൽവേ വിശദമാക്കുന്നത്. ടാറ്റാ പട്ന വന്ദേഭാരത് എക്സ്പ്രസ്, ടാറ്റ - ബക്സാ‍ർ സൂപ്പ‍ർ ഫാസ്റ്റ് എക്സ്പ്രസ്, ടാറ്റ- ധൻബാദ് സ്വർണരേഖ എക്സ്പ്രസ് എന്നിവ സർവ്വീസ് റദ്ദാക്കി. ഇതുവഴിയുള്ള ദീർഘദൂര സർവ്വീസുകളും അപകടം മൂലം സ‍ർവ്വീസ് റദ്ദാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307479/Train-accident-in-Jharkhand-Goods-trains-collide-after-skidding-off-bridge-several-services-cancelled)