---
title: "ദില്ലിയിൽ കനത്ത മഴയിൽ മതിൽ ഇടിഞ്ഞു വീണ് ഏഴ് മരണം, മരിച്ചവരിൽ രണ്ട് കുട്ടികളും സ്ത്രീകളും "
english_title: "Seven killed as wall collapses in Delhi due to heavy rains"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307471/seven-killed-as-wall-collapses-in-delhi-due-to-heavy-rains"
published_at: "2025-08-09T15:01:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6897162742066_6.jpg"
keywords: []
---

# ദില്ലിയിൽ കനത്ത മഴയിൽ മതിൽ ഇടിഞ്ഞു വീണ് ഏഴ് മരണം, മരിച്ചവരിൽ രണ്ട് കുട്ടികളും സ്ത്രീകളും 

> **Lead Summary:** **ദില്ലി: **ദില്ലിയിൽ കനത്ത മഴയിൽ മതിൽ ഇടിഞ്ഞു വീണ് ഏഴ് പേർ മരിച്ചു. ഹരി നഗറിൽ ആണ് മതിൽ ഇടിഞ്ഞു വീണത്. നാല് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയിലാണ് മതിലിടിഞ്ഞ് വീണത്. മരിച്ചവരിൽ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നു.

## Article Content

**ദില്ലി: **ദില്ലിയിൽ കനത്ത മഴയിൽ മതിൽ ഇടിഞ്ഞു വീണ് ഏഴ് പേർ മരിച്ചു. ഹരി നഗറിൽ ആണ് മതിൽ ഇടിഞ്ഞു വീണത്. നാല് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയിലാണ് മതിലിടിഞ്ഞ് വീണത്. മരിച്ചവരിൽ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നു.

പ്ലാസ്റ്റിക് ഷീറ്റുകൾ വെച്ച് മറച്ച ചെറിയ കുടിലുകളിൽ താമസിച്ചിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയ്ക്കിടെ കുടിലുകൾക്ക് മുകളിലേക്ക് ക്ഷേത്ര മതിൽ ഇടിഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം. രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം.  ശനിയാഴ്ച രാവിലെ ഏഴ് മണി മുതൽ കനത്ത മഴയാണ് ഡൽഹിയിൽ അനുഭവപ്പെടുന്നത്.

മതിൽ ഇടിഞ്ഞുവീണ് അരമണിക്കൂറിന് ശേഷമാണ് ആളുകൾ സംഭവം അറിഞ്ഞത്. എൻഡിആർഎഫും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. എട്ടുപേരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഴുപേരും മരിച്ചു. അപകടംനടന്ന ചേരിപ്രദേശത്തുനിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307471/seven-killed-as-wall-collapses-in-delhi-due-to-heavy-rains)