---
title: "അനിൽ കുമാറിന് ശമ്പളം നൽകരുതെന്ന ഉത്തരവ് നടപ്പിലാക്കി; ഹൈകോടതി വിധി വരും വരെ എതിർ നടപടികളൊന്നും വേണ്ടെന്ന് സിൻഡിക്കേറ്റ് തീരുമാനം "
english_title: "Syndicate decides not to take any counter action till High Court verdict on Anil Kumar salary suspension"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307459/syndicate-decides-not-to-take-any-counter-action-till-high-court-verdict-on-anil-kumar-salary-suspension"
published_at: "2025-08-09T14:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68970c668dfc6_mnmnmnmnm.jpg"
keywords: []
---

# അനിൽ കുമാറിന് ശമ്പളം നൽകരുതെന്ന ഉത്തരവ് നടപ്പിലാക്കി; ഹൈകോടതി വിധി വരും വരെ എതിർ നടപടികളൊന്നും വേണ്ടെന്ന് സിൻഡിക്കേറ്റ് തീരുമാനം 

> **Lead Summary:** **തിരുവനന്തപുരം : ** കേരള സർവകലാശാലയിൽ രജിസ്ട്രാർ കെഎസ് അനിൽകുമാറിനെ വിടാതെ വൈസ് ചാൻസലർ. അനിൽ കുമാറിന് ശമ്പളം നൽകരുതെന്ന ഉത്തരവ് നടപ്പിലാക്കി. ഈ മാസത്തെ രണ്ട് ശമ്പള പട്ടികയിലും അനികുമാറിന്റെ പേരില്ല. ഹൈകോടതി വിധി വരും വരെ എതിർ നടപടികളൊന്നും വേണ്ട എന്നാണ് ഇടത് സിന്ഡിക്കേറ്റിന്റെ തീരുമാനം.

## Article Content

**തിരുവനന്തപുരം : ** കേരള സർവകലാശാലയിൽ രജിസ്ട്രാർ കെഎസ് അനിൽകുമാറിനെ വിടാതെ വൈസ് ചാൻസലർ. അനിൽ കുമാറിന് ശമ്പളം നൽകരുതെന്ന ഉത്തരവ് നടപ്പിലാക്കി. ഈ മാസത്തെ രണ്ട് ശമ്പള പട്ടികയിലും അനികുമാറിന്റെ പേരില്ല. ഹൈകോടതി വിധി വരും വരെ എതിർ നടപടികളൊന്നും വേണ്ട എന്നാണ് ഇടത് സിന്ഡിക്കേറ്റിന്റെ തീരുമാനം.

വൈസ് ചാൻസിലറും രജിസ്ട്രാറും തമ്മിലുള്ള യുദ്ധം നാൾക്കുനാൾ മുറുകുകയാണ്. രജിസ്ട്രാർക്കെതിരായ നടപടികൾ എടുപ്പിക്കതിന്റെ ഭാഗമായി ശമ്പളം തടഞ്ഞു വെക്കുമെന്ന് നേരെത്തെ വിസി അറിയിച്ചിരുന്നു. സസ്പെന്ഷനിൽ ആയ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകേണ്ടതില്ലെന്നും സസ്പെന്ഷൻ കാലയളവിലെ അലവൻസ് മാത്രം മതി എന്നുമായിരുന്നു വിസി രജിസ്ട്രാർ ഇൻചാർജ് മിനി കാപ്പന നിർദ്ദേശം നൽകിയത്. അന്ന് പുറപ്പെട്ട ഉത്തരവാണ് ഇന്ന് നടപ്പിലാക്കിയിരിക്കുന്നത്.

ജൂലൈ മാസത്തെ ശമ്പളം ഇതുവരെ അനിൽകുമാറിന്റെ ലഭിച്ചിട്ടില്ല. രണ്ട് ഘട്ടങ്ങളിലായാണ് സർവകലാശാലയിൽ ശമ്പള വിതരണം നടക്കുക. ആദ്യത്തേത് ഒന്നാം തിയതിയും രണ്ടാമത്തേത് ആറാം തിയതിയും. ഈ രണ്ട പട്ടികകളിലും അനിൽ കുമാർ ഉൾപ്പെട്ടിട്ടില്ല. ഇതോടുകൂടി നിലപാടിൽ നിന്നും പിന്നോട്ടില്ല എന്ന പ്രഖ്യാപനമാണ് വൈസ് ചാൻസലർ നടത്തുന്നത്.

മറുവശത്തു കോടതിയിൽ നിന്നും അനുകൂല തീരുമാനം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് രജിസ്ട്രാറും സിൻഡിക്കേറ്റും. തന്നെ സ്വസ്ഥമായി ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് കാട്ടി അനിൽകുമാർ നൽകിയ ഹർജിയിൽ വാദം പൂർത്തിയായിട്ടുണ്ട്. കേസിന്റെ വിധി വന്നതിനുശേഷം തുടർനടപടികൾ ആകാമെന്ന് സിൻഡിക്കേറ്റ് വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307459/syndicate-decides-not-to-take-any-counter-action-till-high-court-verdict-on-anil-kumar-salary-suspension)