---
title: "സോഷ്യൽ മീഡിയ അടക്കിവാണ് മോഹൻലാൽ; കെസിഎല്‍ പരസ്യത്തിന് 36 മണിക്കൂറിനുള്ളിൽ 20 ലക്ഷം കാഴ്ചക്കാർ"
english_title: "Mohanlal takes social media by storm; KCL ad gets 2 million views in 36 hours"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307443/mohanlal-takes-social-media-by-storm-kcl-ad-gets-2-million-views-in-36-hours"
published_at: "2025-08-09T13:08:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6896fc76cb928_as.jpg"
keywords: []
---

# സോഷ്യൽ മീഡിയ അടക്കിവാണ് മോഹൻലാൽ; കെസിഎല്‍ പരസ്യത്തിന് 36 മണിക്കൂറിനുള്ളിൽ 20 ലക്ഷം കാഴ്ചക്കാർ

> **Lead Summary:** **തിരുവനന്തപുരം:[ **ചരിത്രം സൃഷ്ടിക്കാൻ ചില കൂടിച്ചേരലുകൾ മതി. കേരള ക്രിക്കറ്റ് ലീഗിന്റെ പരസ്യത്തിനായി താരരാജാവ് മോഹൻലാലും സംവിധായകൻ ഷാജി കൈലാസും നിർമാതാവ് സുരേഷ് കുമാറും ഒന്നിച്ചപ്പോൾ പിറന്നത് പുതിയ റെക്കോഡുകൾ. മലയാള സിനിമാ ലോകത്തെ ഈ കൂട്ടുകെട്ട് ഒരു 'സിനിമാറ്റിക് സിക്സർ' പോലെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി.

## Article Content

**തിരുവനന്തപുരം:[ **ചരിത്രം സൃഷ്ടിക്കാൻ ചില കൂടിച്ചേരലുകൾ മതി. കേരള ക്രിക്കറ്റ് ലീഗിന്റെ പരസ്യത്തിനായി താരരാജാവ് മോഹൻലാലും സംവിധായകൻ ഷാജി കൈലാസും നിർമാതാവ് സുരേഷ് കുമാറും ഒന്നിച്ചപ്പോൾ പിറന്നത് പുതിയ റെക്കോഡുകൾ. മലയാള സിനിമാ ലോകത്തെ ഈ കൂട്ടുകെട്ട് ഒരു 'സിനിമാറ്റിക് സിക്സർ' പോലെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി.

പ്രശസ്ത സംവിധായകന്‍ ഗോപ്‌സ് ബെഞ്ച്മാര്‍ക്കിന്‍റെ മേല്‍നോട്ടത്തില്‍ ഒരുങ്ങിയ പരസ്യം ക്രിക്കറ്റിന്‍റെ ആവേശവും സിനിമയുടെ ഗ്ലാമറും സമന്വയിപ്പിക്കുന്നതില്‍ നൂറുശതമാനം വിജയിച്ചു. സിനിമാ ലൊക്കേഷന്‍റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന പരസ്യത്തില്‍ മോഹന്‍ലാലിന്‍റെ സ്വാഭാവിക അഭിനയവും സ്‌ക്രീന്‍ പ്രസന്‍സും തന്നെയാണ് പ്രധാന ആകര്‍ഷണം. വര്‍ഷങ്ങള്‍ക്ക് ശേഷം 'ആറാം തമ്പുരാന്‍' എന്ന എക്കാലത്തെയും വലിയ ഹിറ്റ് സിനിമയുടെ അണിയറശിൽപികള്‍ ക്യാമറയ്ക്ക് മുന്നില്‍ ഒന്നിക്കുന്നു എന്ന കൗതുകമാണ് പരസ്യത്തെ വൈറലാക്കിയത്.

പരസ്യചിത്രം നേടിയ ഈ വമ്പന്‍ സ്വീകാര്യത വരാനിരിക്കുന്ന കെസിഎല്‍ മത്സരങ്ങള്‍ക്കായുള്ള കാത്തിരിപ്പിന്‍റെ ആവേശം വാനോളം ഉയര്‍ത്തിയിരിക്കുകയാണ്. കളിക്കളത്തിലെ തീപാറും പോരാട്ടങ്ങള്‍ക്ക് ഗംഭീരമായ ഒരു തുടക്കമാണ് പരസ്യം നല്‍കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307443/mohanlal-takes-social-media-by-storm-kcl-ad-gets-2-million-views-in-36-hours)