---
title: "കോഴിക്കോട് തടമ്പാട്ട്താഴത്ത് സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തി, മരണവിവരം അറിയിച്ച സഹോദരനെ കാണാനില്ല "
english_title: "Two sisters were found dead at Thadampattathazham near Chevayur, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307432/two-sisters-were-found-dead-at-thadampattathazham-near-chevayur-kozhikode"
published_at: "2025-08-09T12:44:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6896f58906eef_o.jpg"
keywords: []
---

# കോഴിക്കോട് തടമ്പാട്ട്താഴത്ത് സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തി, മരണവിവരം അറിയിച്ച സഹോദരനെ കാണാനില്ല 

> **Lead Summary:** **കോഴിക്കോട് : ** കോഴിക്കോട് ചേവായൂരിനടുത്ത് തടമ്പാട്ട്താഴത്ത് രണ്ട് സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തി. തടമ്പാട്ട്താഴത്ത് സ്വദേശി ശ്രീജ , പുഷ്പ എന്നിവരെയാണ് വാടകവീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . മരണവിവരം ബന്ധുക്കളെ അറിയിച്ച ഇളയസഹോദരനെ കാണാനില്ല. 

## Article Content

**കോഴിക്കോട് : ** കോഴിക്കോട് ചേവായൂരിനടുത്ത് തടമ്പാട്ട്താഴത്ത് രണ്ട് സഹോദരിമാരെ മരിച്ചനിലയിൽ കണ്ടെത്തി. തടമ്പാട്ട്താഴത്ത് സ്വദേശി ശ്രീജ , പുഷ്പ എന്നിവരെയാണ് വാടകവീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . മരണവിവരം ബന്ധുക്കളെ അറിയിച്ച ഇളയസഹോദരനെ കാണാനില്ല. 

രണ്ടു സഹോദരിമാരും സഹോദരനുമാണ് ഇവിടെ താമസിച്ചിരുന്നത്. മൂന്നുവർഷത്തോളമായി വാടകയ്ക്ക് താമസിച്ചുവരികയാണ്. ഇവരുടെ തറവാട് വീട് മൂഴിക്കലിലാണ്. ഇന്ന് രാവിലെ ഇളയസഹോദരനാണ് ബന്ധുവിനെ വിളിച്ച് സഹോദരി ശ്രീജ മരിച്ചവിവരം അറിയിക്കുന്നത്. പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം.

തുടർന്ന് ബന്ധു വീട്ടിൽ വന്നു നോക്കിയപ്പോഴാണ് രണ്ടു സഹോദരിമാരേയും രണ്ടു മുറികളിലായി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രമോദിനെ കണ്ടെത്താനുമായില്ല. മൃതദേഹം പുതപ്പിച്ച നിലയിലായിരുന്നു. 67 ഉം 71 വയസ്സുള്ള സഹോദരിമാരാണ് മരിച്ചത്. ഇവർക്ക് ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.

പ്രമോദിൻ്റെ ടവർ ലൊക്കേഷൻ വെച്ച് അന്വേഷിച്ചപ്പോൾ ഫറോക്കിലാണ് അവസാനമായി ഫോൺ ഉപയോ​ഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ലോട്ടറിക്കച്ചവടം നടത്തുന്നയാളാണ് പ്രമോദ്. ഇയാൾക്ക് വേണ്ടി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307432/two-sisters-were-found-dead-at-thadampattathazham-near-chevayur-kozhikode)