---
title: " കുൽഗാമിലെ ഏറ്റുമുട്ടലിൽ രണ്ടു സൈനികർക്ക് വീരമൃത്യു; ഭീകരർക്കായി ഒന്‍പതാം ദിവസവും തിരച്ചില്‍"
english_title: "Two soldiers martyred in Kulgam encounter Search for terrorists enters ninth day"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307420/two-soldiers-martyred-in-kulgam-encounter-search-for-terrorists-enters-ninth-day"
published_at: "2025-08-09T11:50:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6896e9c22683e_army.jpg"
keywords: []
---

#  കുൽഗാമിലെ ഏറ്റുമുട്ടലിൽ രണ്ടു സൈനികർക്ക് വീരമൃത്യു; ഭീകരർക്കായി ഒന്‍പതാം ദിവസവും തിരച്ചില്‍

> **Lead Summary:** **ജമ്മു കശ്മീർ: **) കുൽഗാമിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു സൈനികർക്ക് വീരമൃത്യു. ലാൻസ് നായിക് പ്രിത്പാൽ സിങ്, ഹര്‍മിന്ദർ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. സൈനികരുടെ ധീരത എന്നും പ്രചോദനമായിരിക്കുമെന്നും, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും സൈന്യം പറഞ്ഞു. ഓപ്പറേഷൻ തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി.

## Article Content

**ജമ്മു കശ്മീർ: **) കുൽഗാമിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു സൈനികർക്ക് വീരമൃത്യു. ലാൻസ് നായിക് പ്രിത്പാൽ സിങ്, ഹര്‍മിന്ദർ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. സൈനികരുടെ ധീരത എന്നും പ്രചോദനമായിരിക്കുമെന്നും, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും സൈന്യം പറഞ്ഞു. ഓപ്പറേഷൻ തുടരുകയാണെന്നും സൈന്യം വ്യക്തമാക്കി.

ഒമ്പത് ദിവസമായി സൈന്യം മേഖലയിൽ ഭീകരർക്കായി തിരച്ചിൽ നടത്തുകയാണ്. ഓപ്പറേഷൻ ആരംഭിച്ചശേഷം 11 സൈനികർക്കു പരുക്കേറ്റു. ഓഗസ്റ്റ് ഒന്നിന് ഓപ്പറേഷൻ ‘അഖാൽ’ ആരംഭിച്ചശേഷം രണ്ട് ഭീകരവാദികളെ സൈന്യം വധിച്ചിരുന്നു. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് സൈന്യം മേഖലയിൽ തിരച്ചിൽ നടത്തുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307420/two-soldiers-martyred-in-kulgam-encounter-search-for-terrorists-enters-ninth-day)