---
title: "കള്ളൻ...കള്ളൻ...! ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് വീട്ടമ്മയുടെ പണവും ഫോണും കവർന്നു"
english_title: "Housewifes money and phone stolen after being thrown off a moving train in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307393/housewifes-money-and-phone-stolen-after-being-thrown-off-a-moving-train-in-kozhikode"
published_at: "2025-08-09T10:38:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6896d8d760a95_89.jpg"
keywords: []
---

# കള്ളൻ...കള്ളൻ...! ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് വീട്ടമ്മയുടെ പണവും ഫോണും കവർന്നു

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട സംബര്‍ക്രാന്തി എക്സപ്രസിൽ നിന്നും വീട്ടമ്മയായ യാത്രക്കാരിയെ തള്ളിയിട്ട് ബാഗ് തട്ടിപ്പറിച്ച് 8500രൂപയും ഫോണും കവർന്നു. ട്രെയിൻ കോഴിക്കോട് റെയിവെ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് കല്ലായിൽ എത്തിയപ്പോഴായിരുന്നു സംഭവം.

## Article Content

**കോഴിക്കോട്: **കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട സംബര്‍ക്രാന്തി എക്സപ്രസിൽ നിന്നും വീട്ടമ്മയായ യാത്രക്കാരിയെ തള്ളിയിട്ട് ബാഗ് തട്ടിപ്പറിച്ച് 8500രൂപയും ഫോണും കവർന്നു. ട്രെയിൻ കോഴിക്കോട് റെയിവെ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് കല്ലായിൽ എത്തിയപ്പോഴായിരുന്നു സംഭവം.

കല്ലായിയിൽ എത്തിയതിനാൽ ട്രെയിനിന് വേഗത കുറവായിരുന്നു.വീട്ടമ്മ ട്രെയിനിലെ ബാത്റൂമിലേക്ക് പോകുന്നതിനിടയിൽ ഡോറിനു സമീപത്ത് വെച്ച് തള്ളിയിടുകയായിരുന്നു. പിടിവലി നടക്കുന്നതിനിയുടെ മോഷ്ട്ടാവും താഴേക്ക് വീണു തുടർന്ന് മോഷ്ട്ടാവ് വീട്ടമ്മയുടെ കൈയ്യിൽ നിന്നും ബാഗ് തട്ടിപ്പറിച്ചു രക്ഷപ്പെടുകയായിരുന്നു.

തലക്ക് പരിക്കേറ്റ വീട്ടമ്മ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്. ഇതുവരെ പ്രതിയെ കണ്ടെത്താനായില്ല. ട്രെയിൻ കോഴിക്കോട് സ്റ്റേഷൻ വിട്ടശേഷം വേഗതകുറച്ച് കല്ലായി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. 

മറ്റൊരു സംഭവത്തിൽ, കണ്ണൂർ തലശ്ശേരിയിലെ മാല മോഷ്ടാവിനെ തേടി പോലീസ്. നമ്പർ പ്ലേറ്റ് ഇല്ലാത്ത സ്കൂട്ടറിലെത്തിയാണ് മാല മോഷണം നടത്തിയത്. മണിക്കൂറുകൾക്കുള്ളിൽ മൂന്ന് പേർക്കാണ് സ്വർണ്ണാഭരണങ്ങൾ നഷ്ടമായത്. മോഷ്ടാവിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. നട്ടുച്ചക്ക് റോഡിൽ കൂടി നടന്ന് പോവുകയായിരുന്ന വിധവയുടെ കഴുത്തിലെ സ്വർണ്ണമാല കവർച്ച നടത്തിയ സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ മറ്റൊരു കേസിലും പ്രതിയാണെന്ന് സൂചന പൊലീസിന് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ന്യൂ മാഹി പോലീസ് സ്റ്റേഷൻ പരിധിയിൽ കോടിയേരി ഓണിയൻ സ്കൂളിനടുത്തുള്ള ബാലവാടിക്ക് സമീപം വെച്ചാണ് പ്രതി മാല മോഷ്ടിച്ചത്.

റോഡിൽ കൂടി നടന്ന് സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്ന കവിയൂരിലെ കുട്ടിയിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ ഭാർഗ്ഗവി. ഇവരുടെ കഴുത്തിലെ മൂന്ന് പവൻ ചെയിൻ എതിർദിശയിൽ നിന്നും ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന പ്രതി പൊട്ടിച്ചെടുത്ത് കടന്ന് കളഞ്ഞതായിട്ടാണ് പരാതി. പകൽ പന്ത്രണ്ട് മണിയോടെയാണ് പരാതിക്കാധാരമായ സംഭവം. ആ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രതിയെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. നാദാപുരം പോലീസ് പരിധിയിൽ സമാനമായ കേസിലും പ്രതിയാണെന്നുമാണ് സൂചന.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307393/housewifes-money-and-phone-stolen-after-being-thrown-off-a-moving-train-in-kozhikode)