---
title: "ജീവന് ഭീഷണിയെന്ന്; വീട്ടമ്മയ്ക്ക് നേരെ ജാതി പേര് വിളിച്ച് യുവാവിൻ്റെ ഭീഷണി, സംഭവം തലശ്ശേരിയിൽ"
english_title: "A young man threatened a housewife by calling her by her caste, incident in Thalassery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307390/a-young-man-threatened-a-housewife-by-calling-her-by-her-caste-incident-in-thalassery"
published_at: "2025-08-09T10:18:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/6896d38360ae9_thalassery.jpg"
keywords: []
---

# ജീവന് ഭീഷണിയെന്ന്; വീട്ടമ്മയ്ക്ക് നേരെ ജാതി പേര് വിളിച്ച് യുവാവിൻ്റെ ഭീഷണി, സംഭവം തലശ്ശേരിയിൽ

> **Lead Summary:** തലശ്ശേരി: വീട്ടമ്മയ്ക്ക് നേരെ ജാതി പേര് വിളിച്ച് യുവാവിൻ്റെ ഭീഷണി. തൻ്റെ മകൻ്റെ കാലും വെട്ടും കൈയ്യും വെട്ടും എന്ന് പരസ്യമായി വെല്ലുവിളിയും .തലശ്ശേരിക്കടുത്ത രണ്ടാം ഗേറ്റിന് സമീപത്തെ വീട്ടമ്മയെയാണ് ഭർത്താവിൻ്റെ ബന്ധുകൂടിയായ യുവാവ് ഭീഷണിപ്പെടുത്തിയതായി പൊലീസിൻ പരാതിപ്പെട്ടത്.

## Article Content

തലശ്ശേരി: വീട്ടമ്മയ്ക്ക് നേരെ ജാതി പേര് വിളിച്ച് യുവാവിൻ്റെ ഭീഷണി. തൻ്റെ മകൻ്റെ കാലും വെട്ടും കൈയ്യും വെട്ടും എന്ന് പരസ്യമായി വെല്ലുവിളിയും .തലശ്ശേരിക്കടുത്ത രണ്ടാം ഗേറ്റിന് സമീപത്തെ വീട്ടമ്മയെയാണ് ഭർത്താവിൻ്റെ ബന്ധുകൂടിയായ യുവാവ് ഭീഷണിപ്പെടുത്തിയതായി പൊലീസിൻ പരാതിപ്പെട്ടത്.

വീട്ടമ്മയും ഭർത്താവും രണ്ട് സമുദായങ്ങളിൽപ്പെട്ടവരാണ്. ഇതോടെ നിരന്തരം യുവാവിൻ്റെ ശല്യം തുടങ്ങി. രണ്ട് കേസുകൾ ഇയാൾക്കെതിരെ നിലവിൽ ഉണ്ട്.ഇതിൽ സാക്ഷി പറഞ്ഞതാണ് വൈരാഗ്യത്തിലാണ് വീട്ടിൽ എത്തി ഭീഷണി മുഴക്കിയത് .വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് വീടിന് മുൻപിൽ കല്ലുകൾ നിരത്തുകയും ചെയ്തിട്ടുണ്ട്.

രോഗബാധിതനായ ഭാർത്താവും വീട്ടമ്മയും മകളും, ഭർത്താവും, ഏഴ് ദിവസം പ്രായമായ കുഞ്ഞും, മകനും, ഗർഭിണിയായ മകൻ്റെ ഭാര്യയുമാണ് വീട്ടിൽ ഉള്ളത്. ഏത് നിമിഷവും ഇവർ അക്രമിക്കപ്പെടാനുള്ള സാധ്യത ഉണ്ട് എന്നും ഇവർ പറയുന്നു. നാല് വർഷം മുൻപ് വീട്ടമ്മയുടെ മകളെ വീട്ടിൽ കയറി തലയിലെ ഹെൽമ്മറ്റ് ഊരി തലയ്ക്ക് അടിക്കുകയും വീട്ടിലെ ജനൽ ഗ്ലാസ്സുകൾ തല്ലിതകർത്ത കേസിലെ പ്രതിക്കൂടിയാണ് സുധിൻ.

അതിൽ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലുമായിരുന്നു. അധികൃതർ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ പുതിയ ഒരു ഗോവിന്ദചാമിയായി കൊലപാതകം ഉൾപ്പെടെ നടത്താൻ മടിയില്ലാത്ത രീതിയിലാണ് സുധിൻ്റെ പെരുമാറ്റമെന്ന് പരാതിക്കാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307390/a-young-man-threatened-a-housewife-by-calling-her-by-her-caste-incident-in-thalassery)