---
title: "'തന്‍റെ റൂമിൽ ഒരു രഹസ്യവുമില്ല, സർക്കാർ എനിക്കൊപ്പമുണ്ട്, ഏത് അന്വേഷണത്തെയും ഭയമില്ല' -ഡോ. ഹാരിസ്"
english_title: "Dr. Harris chirkkal says he is not blaming anyone for the missing equipment incident."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307384/dr-harris-chirkkal-says-he-is-not-blaming-anyone-for-the-missing-equipment-incident"
published_at: "2025-08-09T09:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6896c79a3d990_fsf.jpg"
keywords: []
---

# 'തന്‍റെ റൂമിൽ ഒരു രഹസ്യവുമില്ല, സർക്കാർ എനിക്കൊപ്പമുണ്ട്, ഏത് അന്വേഷണത്തെയും ഭയമില്ല' -ഡോ. ഹാരിസ്

> **Lead Summary:** **തിരുവനന്തപുരം: ** വിഷയങ്ങൾ സംഘടന ഏറ്റെടുത്തുവെന്നും ഉപകരണങ്ങൾ കാണാതായ സംഭവത്തിൽ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ഡോ. ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെയുള്ള ഏത് അന്വേഷണത്തെയും ഭയപ്പെടുന്നില്ല. താനില്ലാതെ ആയാലും തനിക്ക് പ്രശ്നമില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണം കാണാതായ സംഭവത്തിൽ അന്വേഷണം നടക്കട്ടെ. താൻ ഒരു തുറന്ന പുസ്തകമാണെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു.

## Article Content

**തിരുവനന്തപുരം: ** വിഷയങ്ങൾ സംഘടന ഏറ്റെടുത്തുവെന്നും ഉപകരണങ്ങൾ കാണാതായ സംഭവത്തിൽ ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ഡോ. ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെയുള്ള ഏത് അന്വേഷണത്തെയും ഭയപ്പെടുന്നില്ല. താനില്ലാതെ ആയാലും തനിക്ക് പ്രശ്നമില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണം കാണാതായ സംഭവത്തിൽ അന്വേഷണം നടക്കട്ടെ. താൻ ഒരു തുറന്ന പുസ്തകമാണെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു.

വിവാദങ്ങൾ ദുഃഖമുണ്ടാക്കിയെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. ആരോഗ്യമന്ത്രി നേരിട്ട് വന്ന് സംസാരിച്ചിരുന്നു. താൻ ഉന്നയിച്ച വിഷയങ്ങൾ സർക്കാരിനെതിരായിരുന്നില്ല. താൻ ഉന്നയിച്ച കാര്യങ്ങൾ സർക്കാർ അറിയാതിരുന്നത് ഉദ്യോഗസ്ഥതലത്തിൽ ഫയലുകൾ നീങ്ങാത്തതുകൊണ്ടാണ്. സർക്കാർ തനിക്ക് പൂർണ്ണ പിന്തുണ നൽകുന്നുണ്ടെന്നും ഡോ. ഹാരിസ് പറഞ്ഞു.

അന്വേഷണ സമിതിയെ തനിക്ക് വിശ്വാസമാണ്. തൻ്റെ മുറിയിൽ യാതൊരു രഹസ്യങ്ങളുമില്ല. ഓഫീസിൽ ആർക്കും എപ്പോൾ വേണമെങ്കിലും വരാം. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അവധിയിലായിരുന്ന ഡോ. ഹാരിസ്, ഇന്ന് ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പാണ് മാധ്യമങ്ങളോട് സംസാരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307384/dr-harris-chirkkal-says-he-is-not-blaming-anyone-for-the-missing-equipment-incident)