---
title: "കണ്ണൂരിൽ കെഎസ്‍യു പ്രവര്‍ത്തകന് ക്രൂരമര്‍ദ്ദനം; ആക്രമണത്തിന് പിന്നിൽ  ഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകരെന്ന് പരാതി "
english_title: "KSU activist brutally beaten in Kannur; Complaint alleges DYFI-CPM activists behind attack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307383/ksu-activist-brutally-beaten-in-kannur-complaint-alleges-dyfi-cpm-activists-behind-attack"
published_at: "2025-08-09T09:18:00+05:30"
category: "Crime"
language: "ml"
image: "https://truevisionnews.com/image-uploads/6896c547c9da0_5.jpg"
keywords: []
---

# കണ്ണൂരിൽ കെഎസ്‍യു പ്രവര്‍ത്തകന് ക്രൂരമര്‍ദ്ദനം; ആക്രമണത്തിന് പിന്നിൽ  ഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകരെന്ന് പരാതി 

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂരിൽ കെഎസ്‍യു പ്രവര്‍ത്തകന് ക്രൂരമര്‍ദ്ദനമെന്ന് പരാതി. കണ്ണൂര്‍ കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിയായ അസൈനാറിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തിൽ അസൈനാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നുപേര്‍ ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.

## Article Content

**കണ്ണൂര്‍: **കണ്ണൂരിൽ കെഎസ്‍യു പ്രവര്‍ത്തകന് ക്രൂരമര്‍ദ്ദനമെന്ന് പരാതി. കണ്ണൂര്‍ കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിയായ അസൈനാറിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തിൽ അസൈനാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നുപേര്‍ ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.

ഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് കെഎസ്‍യു പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പരാതി. സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അസൈനാറിനെ വളഞ്ഞിട്ട് ആക്രമിച്ചത്. മൂന്നുപേര്‍ ചേര്‍ന്ന് അസൈനാറിനെ തല്ലിച്ചതയ്ക്കുന്നത് സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്.

അതേസമയം, കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിൽ സ്ഥലത്തില്ലായിരുന്ന കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാടിനെ വധശ്രമക്കേസിൽ ഒന്നാം പ്രതിയാക്കിയതിനെതിരെ കെ എസ് യു. ഹരികൃഷ്ണൻ സ്ഥലത്തുണ്ടായിരുന്നെന്ന് തെളിയിച്ചാൽ മുഖ്യമന്തിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷംരൂപ നൽകാമെന്ന് കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി.

എസ്എഫ് എ മയ്യിൽ ഏരിയ സെക്രട്ടറിയായ സി.വി.അതുൽ അടക്കമുള്ള നേതാക്കളെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് ഹരികൃഷ്‌ണനെ ഒന്നാം പ്രതിയാക്കി ടൗൺ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നുത്. സംഘർഷം നടക്കുമ്പോൾ കോളയാട്ട് സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു ഹരികൃഷ്‌ണനെന്നും, സംഘർഷപ്രകടനത്തിൽ അല്ല അന്ന് വൈകിട്ട് നടന്ന ആഹ്‌ളാദപ്രകടനത്തിലാണ് ഹരികൃഷ്ണൻ പങ്കെടുത്തതെന്നും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പോലീസിന് നൽകാൻ തയ്യാറാണെന്നും പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും കെ എസ് യു പറഞ്ഞു.

അക്രമത്തിൽ പരിക്കേറ്റ കെഎസ്യു, എംഎസ്എഫ് പ്രവർത്തകരുടെ പരാതിയിൽ കേസെടുക്കാത്തത് നിയമപരമായി ചോദ്യംചെയ്യുമെന്നും ഫർഹാൻ പറഞ്ഞു. 24 യുഡിഎസ്എഫ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കെഎസ്‌ ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്‌ണൻ പാളാട്, എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡൻ്റ് തസ്‌ലിം അടിപ്പാലം, യൂനുസ് കൂടാളി, സഫ‌്വാൻ കടൂർ തുടങ്ങിയവർക്കെതിരെയാണ് ടൗൺ പോലീസ് വധശ്രമത്തിന് കേസെടുത്തത്. എസ്എഫ്‌ എ മയ്യിൽ ഏരിയ സെക്രട്ടറി സി.വി.അതുൽ, ആഷിഷ്, വൈഷ്ണ‌വ്, അഭിഷേക് തുടങ്ങിയവരെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307383/ksu-activist-brutally-beaten-in-kannur-complaint-alleges-dyfi-cpm-activists-behind-attack)