---
title: "കണ്ണൂർ സർവകലാശാല സംഘർഷം; ജില്ലാ വൈസ് പ്രസിഡന്റിനെ ഒന്നാം പ്രതിയാക്കി, തെളിയിച്ചാൽ ഒരു ലക്ഷം രൂപ നൽകാമെന്ന് കെ എസ് യു"
english_title: "KSU offers Rs 1 lakh if Kannur University clash proves district vice president as prime accused"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/307378/ksu-offers-rs-1-lakh-if-kannur-university-clash-proves-district-vice-president-as-prime-accused"
published_at: "2025-08-09T08:36:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/6896bc20895fa_yu.jpg"
keywords: []
---

# കണ്ണൂർ സർവകലാശാല സംഘർഷം; ജില്ലാ വൈസ് പ്രസിഡന്റിനെ ഒന്നാം പ്രതിയാക്കി, തെളിയിച്ചാൽ ഒരു ലക്ഷം രൂപ നൽകാമെന്ന് കെ എസ് യു

> **Lead Summary:** **കണ്ണൂർ: ** കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിൽ സ്ഥലത്തില്ലായിരുന്ന കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാടിനെ വധശ്രമക്കേസിൽ ഒന്നാം പ്രതിയാക്കിയതിനെതിരെ കെ എസ് യു. ഹരികൃഷ്ണൻ സ്ഥലത്തുണ്ടായിരുന്നെന്ന് തെളിയിച്ചാൽ മുഖ്യമന്തിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷംരൂപ നൽകാമെന്ന് കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി.

## Article Content

**കണ്ണൂർ: ** കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിൽ സ്ഥലത്തില്ലായിരുന്ന കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാടിനെ വധശ്രമക്കേസിൽ ഒന്നാം പ്രതിയാക്കിയതിനെതിരെ കെ എസ് യു. ഹരികൃഷ്ണൻ സ്ഥലത്തുണ്ടായിരുന്നെന്ന് തെളിയിച്ചാൽ മുഖ്യമന്തിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷംരൂപ നൽകാമെന്ന് കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി.

എസ്എഫ് എ മയ്യിൽ ഏരിയ സെക്രട്ടറിയായ സി.വി.അതുൽ അടക്കമുള്ള നേതാക്കളെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് ഹരികൃഷ്‌ണനെ ഒന്നാം പ്രതിയാക്കി ടൗൺ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നുത്. സംഘർഷം നടക്കുമ്പോൾ കോളയാട്ട് സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു ഹരികൃഷ്‌ണനെന്നും, സംഘർഷപ്രകടനത്തിൽ അല്ല അന്ന് വൈകിട്ട് നടന്ന ആഹ്‌ളാദപ്രകടനത്തിലാണ് ഹരികൃഷ്ണൻ പങ്കെടുത്തതെന്നും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പോലീസിന് നൽകാൻ തയ്യാറാണെന്നും പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും കെ എസ് യു പറഞ്ഞു.

അക്രമത്തിൽ പരിക്കേറ്റ കെഎസ്യു, എംഎസ്എഫ് പ്രവർത്തകരുടെ പരാതിയിൽ കേസെടുക്കാത്തത് നിയമപരമായി ചോദ്യംചെയ്യുമെന്നും ഫർഹാൻ പറഞ്ഞു. 24 യുഡിഎസ്എഫ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കെഎസ്‌ ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്‌ണൻ പാളാട്, എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡൻ്റ് തസ്‌ലിം അടിപ്പാലം, യൂനുസ് കൂടാളി, സഫ‌്വാൻ കടൂർ തുടങ്ങിയവർക്കെതിരെയാണ് ടൗൺ പോലീസ് വധശ്രമത്തിന് കേസെടുത്തത്. എസ്എഫ്‌ എ മയ്യിൽ ഏരിയ സെക്രട്ടറി സി.വി.അതുൽ, ആഷിഷ്, വൈഷ്ണ‌വ്, അഭിഷേക് തുടങ്ങിയവരെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കേസ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/307378/ksu-offers-rs-1-lakh-if-kannur-university-clash-proves-district-vice-president-as-prime-accused)